Breaking News

നാഗ്പൂർ ആർച്ച് ബിഷപ്പ് എബ്രഹാം വിരുതിക്കുളങ്ങര അന്തരിച്ചു.

നാഗ്പൂർ ആർച്ച് ബിഷപ്പ് എബ്രഹാം വിരുതിക്കുളങ്ങര അന്തരിച്ചു.

നാഗ്പൂർ ആർച്ച് ബിഷപ്പ് എബ്രഹാം വിരുതിക്കുളങ്ങര അന്തരിച്ചു. കഴിഞ്ഞ വർഷം വല്ലാർപാടത്തു നടന്ന മിഷൻ കോൺഗ്രസിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അവിസ്മരണീയമായിരുന്നു..

ജനനം കോട്ടയം ജില്ലയിലെ കല്ലറയിൽ 1943 ജൂൺ 5 നാണ്. 1960 ൽ ഇൻഡോർ സെൻറ് ചാൾസ് സെമിനാരിയിൽ അദ്ദേഹം വൈദിക പഠനം ആരംഭിച്ചു. 28 ഒക്ടോബർ 1969 തിലാണ് ബിഷപ്പ് എബ്രഹാം ഇൻഡോർ രൂപതയ്ക്ക് വേണ്ടി വൈദികനായി അഭിഷിക്തനായത്. 2 ഫെബ്രുവരി 1977 ൽ പോൾ ആറാമൻ പാപ്പാ അദ്ദേഹത്തെ കാണ്ടുവ രൂപതയുടെ മെത്രാനായി നിയമിച്ചു. ഉന്നത ആത്മീയ വക്തി പ്രഭാവം ബിഷപ്പ് പ്രകടമാക്കിയിരുന്നു. രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കളുമായി നല്ല ബന്ധം ബിഷപ്പ് പുലർത്തിയിരുന്നു.40 വർഷത്തിലെ ഇടയ സേവനത്തിലൂടെ ഭരമേല്പിക്കപെട്ട ജനത്തെ ഉയർത്തുവാൻ അദ്ദേഹത്തിന് സാധിച്ചു. ജോൺ പോൾ ഒന്നാമൻ മുതൽ ഫാൻസിസ്‌ പാപ്പ വരെ 5 പാപ്പാമാരുടെ ഒപ്പമാണ് ബിഷപ്പ് പ്രവർത്തിച്ചിട്ടുള്ളത്. മതസൗഹാർദ്ദത്തിൻറെയും സമാധാനത്തിൻറെയും സന്ദേശങ്ങൾ അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളിൽ പ്രധാന്യം നൽകി. 21 കൊല്ലം കാണ്ടുവ രൂപതയിലെ സേവനത്തിനു ശേഷം 1998 ഏപ്രിൽ 17 ആം തിയതി നാഗ്പുർ രൂപതയുടെ മെത്രാപോലിത്തയായി വിശുദ്ധ ജോൺ പോൾ നിയമിതനായി. പ്രാദേശിക മെത്രാൻ സമിതിയുടെ [WRBC] ചെയർമാൻ ആയി 1998 മുതൽ 2004 വരെ സേവനം അനുഷ്‌ഠിച്ചു .സിബിസിഐ യുടെ യൂത്ത് കമ്മീഷൻന്റെ ആദ്യത്തെ ചെയർമാനായിരുന്നു ബിഷപ്പ് എബ്രഹാം. ജീസസ് യൂത്ത് ഇന്റർനാഷനലിന്റെ ഉപദേശകനായി വത്തിക്കാനിൽ നിന്നും നിയമിതനായി. കാതോലിക്കാ യുവജന പ്രസ്ഥാനത്തിന് പുതുജീവനും ഉണർവും ബിഷപ്പ് അബ്രാഹാമിന്റെ സേവനത്തിലൂടെ ലഭിച്ചു. ജീവിതത്തിലെ നല്ല ഓട്ടം പൂർത്തിയാക്കി സ്വർഗ്ഗസ്ഥനായ പിതാവിന്റെ പക്കലേക്കു ബിഷപ്പ് എബ്രഹാം വിരുതുകുളങ്ങര യാത്രയായി.

സ്നേഹപ്രണാമം


Related Articles

പ്രളയഭീതിയകറ്റാന്‍ കൈപ്പുസ്തകം മതിയെങ്കില്‍

ഒരാഴ്ച വൈകിയെങ്കിലും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളതീരത്ത് വന്നണഞ്ഞത് ‘വായു’ ചുഴലിക്കാറ്റിന്റെ കേളികൊട്ടുമായാണ്. മലയാളക്കരയില്‍ 90 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തമായി മാറിയ കഴിഞ്ഞ വര്‍ഷത്തെ പെരുമഴക്കാലത്തിന്റെ നടുക്കുന്ന

ദിവ്യ ഇമ്പങ്ങളുടെ ഇനിയഗീതികള്‍

ജീസസ് യൂത്ത് റെക്സ് ബാന്‍ഡ്, വോക്‌സ് ക്രിസ്റ്റി എന്നീ വിഖ്യാത സംഗീതക്കൂട്ടായ്മകളുടെ മ്യൂസിക് മിനിസ്ട്രിയിലൂടെ യുവഹൃദയങ്ങളില്‍ ദൈവിക ചൈതന്യം നിറയ്ക്കുന്ന പ്രതിഭാധനനായ ഗോസ്പല്‍ സിംഗര്‍ എവുജിന്‍ ദൈവത്തിന്റെ

കൊവിഡ് പ്രതിരോധം: ഇന്ത്യയ്ക്ക് ലോകാരോഗ്യസംഘടനയുടെ അഭിനന്ദനം

ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധത്തിനുള്ള ഇന്ത്യയുടെ ‘കര്‍ക്കശവും സമയബന്ധിതവുമായ നടപടികളെ’ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന. രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*