നായയെ റോഡിലൂടെ കാറില്‍ കെട്ടിവലിച്ച് കൊടും ക്രൂരത.

നായയെ റോഡിലൂടെ കാറില്‍ കെട്ടിവലിച്ച് കൊടും ക്രൂരത.

കൊച്ചി: നായയെ റോഡിലൂടെ കാറില്‍ കെട്ടിവലിച്ച് കൊടും ക്രൂരത. പട്ടാപ്പകല്‍ അരകിലോമീറ്റര്‍ ദൂരമാണ് പട്ടിയെ കാറിന്റെ പിന്നില്‍ കെട്ടിവലിച്ചത്. ഓട്ടത്തിനിടയില്‍ അവശയായ പട്ടി റോഡില്‍ വീഴുന്നതും വീഡിയോയില്‍ വ്യക്തമാണ്.

 

ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത് . കാർ തടഞ്ഞ ശേഷം യുവാവ് ഡ്രൈവറോട് സംസാരിക്കുന്നതും വിഡിയോയിൽ കാണാം.

 

പട്ടി ചത്താൽ നിനക്ക് എന്താടാ…’ കൺമുന്നിൽ കൊല്ലാക്കൊല നടക്കുന്നത് കണ്ട് ചോദ്യം ചെയ്ത അഖിൽ എന്ന യുവാവിനോട് െൈഡവർ ചോദിച്ചത് ഇങ്ങനെയാണ്. പട്ടിയെ കെട്ടി വലിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത് അഖിൽ എന്ന ചെറുപ്പക്കാരനാണ്. റോഡിൽ ഉരഞ്ഞ് ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു നായ. ഉച്ചയോടെ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിക്കപ്പെട്ടതോടെ വ്യാപക പ്രതിഷേധമുയർന്നു.

ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ട ചെങ്ങമനാട് പോലീസ് കാർ നമ്പർ പരിശോധിച്ച് ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഇതിനൊടുവിലാണ് കാർ ഓടിച്ചിരുന്ന യൂസഫിനെ കണ്ടെത്തിയത്. ദയ ആനിമൽ വെൽഫെയർ അസോസിയേഷൻ പരുക്കേറ്റ നായയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

സംഭവത്തില്‍ അനിമല്‍ വെല്‍ഫെയറും കേസെടുത്തിട്ടുണ്ട്. മൂന്ന് മാസം തടവ് ശിക്ഷ ലഭിക്കുന്ന മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം സെക്ഷന്‍ 11എ, ബി പ്രകാരവും, ഐ.പി.സി 428 പ്രകാരവുമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

 

 


Related Articles

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ മലയാളികളും പങ്കെടുത്തു

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ കൊറോണ രോഗവ്യാപന കേന്ദ്രമായി മാറിയ ന്യൂഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ കേരളത്തില്‍നിന്നുള്ളവരും പങ്കെടുത്തതായി വ്യക്തമായി. സംസ്ഥാനത്തെ ഏഴു ജില്ലകളില്‍നിന്നായി 45 പേരാണ് പങ്കെടുത്തത്.

ഇന്ധന വില വര്‍ധനവിനെതിരെ കെസിവൈഎം ലാറ്റിന്‍ പ്രതിഷേധിച്ചു

  പുനലൂര്‍: ഇന്ധന വില വര്‍ധനവിനെതിരെയും കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കെസിവൈഎം ലാറ്റിന്‍ സംസ്ഥാന സമിതി പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ധര്‍ണയ്ക്ക് പുനലൂര്‍ രൂപത ആതിഥേയത്വം

ക്രൈസ്തവ ധര്‍മപരിശീലനം പ്രായോഗിക നിര്‍ദേശങ്ങള്‍

നമ്മുടെ കുട്ടികള്‍ കൂടുതല്‍ കാര്യങ്ങള്‍ നന്നായി പഠിക്കണം എന്ന ലക്ഷ്യത്തോടെയാണെങ്കിലും ഓരോ ക്ലാസിലെയും കുട്ടികള്‍ക്ക് സ്വീകരിക്കാവുന്നതിലും മനസിലാക്കാനാവുന്നതിലും കൂടുതല്‍ ‘ആശയങ്ങള്‍’ ഓരോ പുസ്തകത്തിലും ‘കുത്തി നിറച്ചിട്ടില്ലേ’ എന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*