നാലു കോടിയുടെ സാമ്പത്തിക സഹായവുമായി പ്രഭാസ്

by admin | April 3, 2020 7:46 pm

ഹൈദരാബാദ്: കൊവിഡ്-19 മഹാമാരിയുടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ‘ബാഹുബലി’യിലൂടെ പ്രശസ്തനായ തെന്നിന്ത്യന്‍ താരം പ്രഭാസ് നാലുകോടി രൂപ സംഭാവന നല്‍കി. മൂന്നു കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും അമ്പത് ലക്ഷം രൂപവീതം ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസനിധിയിലേക്കുമാണ് നല്‍കിയത്. ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഓരോ പൗരനും കൊറോണ പ്രതിരോധപ്രവര്‍ത്തനത്തില്‍ പങ്കാളിയാകേണ്ടതുണ്ട്. അതൊരു പൗരന്റെ കടമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യമെമ്പാടും കൊറോണ ഭീതിയില്‍ നില്‍ക്കുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹണ്‍ അഭ്യര്‍ഥിച്ചു.
നേരത്തെ, ജോര്‍ജിയയില്‍നിന്ന് തിരിച്ചെത്തിയ പ്രഭാസ് സ്വയം ക്വാറന്റൈനില്‍ പോവുകയായിരുന്നു. ഇത്തരത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനൊപ്പംനിന്നുകൊണ്ട് മാതൃകയാവുകയാണ് ആരാധകരുടെ പ്രിയതാരം.

Source URL: https://jeevanaadam.in/%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95/