Breaking News

നാല് മാസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ചു മരിച്ചു

നാല് മാസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ചു മരിച്ചു

കോഴിക്കോട് : കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഹൃദയസംബന്ധമായ അസുഖമടക്കം ഗുരുതര രോഗങ്ങളേടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്. മഞ്ചേരി പയ്യനാട് വടക്കാങ്ങര പറമ്പില്‍ അഷറഫിന്റെയും ആസിഫയുടെയും മകള്‍ നൈഫ ഫാത്തിമയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചുള്ള മരണം മൂന്നായി. കൊവിഡ്-19 പ്രോട്ടോക്കേള്‍ പാലിച്ച് കുഞ്ഞിന്റെ മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് കബര്‍സ്ഥാനില്‍ കബറടക്കി.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്. ജന്മനാ ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ അവശനിലയില്‍ ആയിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വളര്‍ച്ച വൈകല്യങ്ങളും ഭാരകുറവും ഉണ്ടായിരുന്നു. ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ ഹൃദയാഘാതം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
ഏപ്രില്‍ 17ന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടിയെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധ കണ്ടെത്തിയതോടെ മഞ്ചേരിയിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയിരുന്നു. കുഞ്ഞിന്റെ മതാപിതാക്കള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. കുഞ്ഞിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നും സ്ഥിരീകരിച്ചിട്ടില്ല. ജന്മനാലുള്ള അസുഖങ്ങള്‍ മൂലം ഹൈറിസ്‌ക് കാറ്റഗറിയിലായിരുന്നു കുഞ്ഞ്.
കുഞ്ഞിന്റെ ബന്ധു വൈറസ് മുക്തനായി ഒരാഴ്ചമുമ്പാണ് മഞ്ചേരി ആശുപത്രി വിട്ടത്. കുഞ്ഞിന് രോഗം പടര്‍ന്നത് എങ്ങനെയെന്നത് സ്ഥിരീകരിക്കാനായില്ല. ഹൃദ്രോഗവും വളര്‍ച്ചാ കുറവുമുള്ള കുഞ്ഞ് മൂന്ന് മാസമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 21ന് അപസ്മാരം ഉണ്ടായിതിനെതുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 22ന് രാവിലെ കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന കുഞ്ഞ് വെള്ളിയാഴ്ച പുലര്‍ച്ച നാലരക്കാണ് മരിച്ചത്.Related Articles

പ്രകാശവിളംബരത്തിന്റെ പൊരുള്‍

വചനം അതിന്റെ അര്‍ത്ഥത്തില്‍ സ്വപ്രകാശമാനമാകുന്നു എന്നു വേദപുസ്തകത്തില്‍ പറയുന്നുണ്ട്. കാലം കടന്നും പ്രകാശമാനമാര്‍ന്ന ഒരാന്തരികസ്വത്വം അതിന്റെ ആഴങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മോണ്‍. ഡോ. ഫെര്‍ഡിനാന്‍ഡ് കായാവിലിന്റെ കര്‍മ്മപഥങ്ങള്‍ക്ക് അത്തരമൊരു

രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ മത്സ്യത്തൊഴിലാളി ദുരിതത്തിൽ

പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ ചെങ്ങന്നൂർ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയ രത്നകുമാർ എന്ന ചെറുപ്പക്കാരനാണ് ഈ ദുരനുഭവം. ചെങ്ങന്നൂർ പാണ്ടനാട് വെച്ചാണ് രത്നകുമാറിന് പരിക്കേറ്റത് അപകടത്തിൽപ്പെട്ട ഒരു യുവാവിനെ രക്ഷിക്കുവാനായി

സമുദായത്തിന്റെ അധികാരവല്‍ക്കരണവും സംവരണവ്യവസ്ഥകളും

2017 നവംബര്‍ 15നു ദേവസ്വം ബോര്‍ഡിലെ നിയമനത്തില്‍ മുന്നോക്ക സമുദായക്കാര്‍ക്ക്‌ 10% സംവരണം ഏര്‍പ്പെടുത്തിയതും, കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വീസില്‍ (കെഎഎസ്‌) നിലവിലെ സംവരണ തത്വങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*