Breaking News

നാഴികക്കല്ലുകള്‍

നാഴികക്കല്ലുകള്‍

നാലു പ്രധാനപ്പെട്ട ചരിത്രസംഭവങ്ങളാണ് ആദിമ ക്രൈസ്തവസഭയുടെ വളര്‍ച്ചയില്‍ ഏറ്റവും സ്വാധീനം ചെലുത്തിയതെന്നാണ് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്.

യേശുവിന്റെ മരണത്തിനും ഉത്ഥാനത്തിനും ശേഷം അപ്പസ്‌തോലന്മാര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലും കടന്നുചെന്ന് യേശുവിന്റെ സുവിശേഷം ഏവരേയും അറിയിച്ചതാണ് ഇതില്‍ ആദ്യത്തേത്. യേശു എന്ന പുണ്യാത്മാവിനെക്കുറിച്ച് ലോകം അറിയുന്നത് അപ്പസ്‌തോലന്മാരിലൂടെയാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ വഴി കൊച്ചുകൊച്ചു സഭാസമൂഹങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങി. എന്നാല്‍ ഒരു മതത്തിന്റേതായ ചട്ടക്കൂടുകള്‍ അപ്പോള്‍ പൂര്‍ണമായിരുന്നില്ല.

തര്‍സോസുകാരനായ ശൗല്‍ എന്ന റോമന്‍ പൗരത്വമുള്ള യഹൂദ മതപണ്ഡിതന്‍ ക്രൈസ്തവമതം സ്വീകരിച്ചതാണ് രണ്ടാമത്തെ സംഭവം. എഡി 37ല്‍ ആയിരുന്നു ഇതെന്നാണ് കരുതുന്നത്. ക്രൈസ്തവമതത്തെയും യേശുവിന്റെ അനുയായികളെയും പീഡിപ്പിച്ചിരുന്ന ശൗലിന്റെ മാനസാന്തരവും സുവിശേഷപ്രചാരണവും സഭാചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ്. യേശുവിന്റെ കുരിശുമരണത്തിനു ശേഷമാണ് ശൗലിന്റെ മാനസാന്തരമുണ്ടാകുന്നതെങ്കിലും യേശുവിന്റെ ശിഷ്യരിലൊരാളായി തന്നെയാണ് അദ്ദേഹത്തെ പരിഗണിച്ചിരുന്നത്. പുതിയ ജീവിതത്തില്‍ പോള്‍ (പൗലോസ്) എന്ന പേരാണ് ഇദ്ദേഹം സ്വീകരിച്ചത്. ഏഷ്യാമൈനറിലും യൂറോപ്പിലുമായി നിരവധി ആരാധനാലയങ്ങളും അദ്ദേഹം സ്ഥാപിച്ചു.
മിലാന്‍ വിളംബരമാണ് മൂന്നാമത്തേത്. എഡി 313ല്‍ റോമന്‍ സാമ്രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയുടെ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്റൈന്‍ ഒന്നാമനും (272-337) കിഴക്കന്‍ പ്രവിശ്യയുടെ ചക്രവര്‍ത്തിയായിരുന്ന ലിസിനിയൂസും (263-325) ഇറ്റലിയിലെ മിലാന്‍ പട്ടണത്തില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് മിലാന്‍ വിളംബരം പുറപ്പെടുവിക്കുന്നത്.
വിളംബരത്തോടു കൂടി റോമന്‍ സാമ്രാജ്യത്തില്‍ ജനങ്ങള്‍ക്ക് ഏതു മതവിശ്വാസവും പുലര്‍ത്തുവാനുള്ള സ്വാതന്ത്ര്യം ലഭിച്ചു. അത്രയും കാലം ക്രൈസ്തവര്‍ അനുഭവിച്ചിരുന്ന മതപീഡനങ്ങള്‍ക്ക് അതോടെ അറുതിയായി. ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ക്രൈസ്തവരില്‍ നിന്നും പിടിച്ചെടുത്ത വസ്തുവകകളും ആരാധനാലയങ്ങളും തിരിച്ചുകൊടുക്കാനും വിളംബരത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു. ക്രിസ്തുമതത്തെ പേരെടുത്തു പറഞ്ഞായിരുന്നു മതസ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ക്രിസ്തുമതത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു എന്നതാണ് മിലാന്‍ വിളംബരത്തിന്റെ സവിശേഷത.
ഇന്ന് തുര്‍ക്കി എന്നറിയപ്പെടുന്ന ഏഷ്യാമൈനറില്‍ എഡി 325ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി വിളിച്ചുകൂട്ടിയ ക്രൈസ്തവസഭാ സമ്മേളനമായ നിഖ്യാ സൂനഹദോസ് സഭാ ചരിത്രത്തിലെ പ്രധാന സംഭവമാണ്. ബിഥീനിയായിലെ പ്രധാന പട്ടണമായിരുന്നു സമ്മേളനം ചേര്‍ന്ന നിഖ്യാ. ആദ്യ സാര്‍വത്രിക സൂനഹദോസെന്നാണ് നിഖ്യാസമ്മേളനം അറിയപ്പെടുന്നത്. സഭയുടെ പല പ്രധാന അടിസ്ഥാനകാര്യങ്ങളും വിശ്വാസപ്രമാണങ്ങളും രൂപപ്പെടുത്തിയത് ഈ സൂനഹദോസിലാണ്.


Related Articles

പുനലൂരിന്റെ വളര്‍ച്ചയില്‍ ഒരു നാഴികക്കല്ല് – ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍

പത്തനാപുരം: കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കുന്നത് പുനലൂര്‍ രൂപതയുടെ വളര്‍ച്ചയില്‍ സുപ്രധാന നാഴികക്കല്ലാണെന്ന് ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ പറഞ്ഞു. ഭാരതത്തിലെ ആദ്യരൂപതയായ കൊല്ലത്തിന്റെ മൂന്നാമത്ത

താലികെട്ടിനു ശേഷം അനുവും ആൽബിയും എത്തി രക്തദാനത്തിനായി

കാര കർമല മാതാ പള്ളിയിലെ യുവജനങ്ങളുടെ നേതൃത്ത്വത്തിൽ എറണാകുളം ലൂർദ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നവദമ്പതികൾ കല്യാണ മണ്ഡപത്തിൽ നിന്നും രക്തദാനം നടത്താൻ എത്തി.

പോര്‍തരു ചവിട്ടി മാര്‍ യൗസേപ്പ്

            വടക്കന്‍ പറവൂര്‍ ഡോണ്‍ബോസ്‌കോ പള്ളിയിലെ നിറഞ്ഞ വേദിയില്‍ യൗസേപ്പിതാവിന്റെ മാഹാത്മ്യം ചൊല്ലി ചവിട്ടി ശ്രദ്ധേയരായിരിക്കുകയാണ് വിദ്യാര്‍ത്ഥിനികള്‍. ആഗോള കത്തോലിക്കാ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*