Breaking News

‘നിങ്ങളെ ഞാന്‍ വിശ്വസിക്കുന്നു, എന്റെ വിശ്വാസം നിങ്ങളെ ബാധ്യസ്ഥരാക്കുന്നു’- ഇമ്മാനുവല്‍ മക്രോണ്‍.

‘നിങ്ങളെ ഞാന്‍ വിശ്വസിക്കുന്നു, എന്റെ വിശ്വാസം നിങ്ങളെ ബാധ്യസ്ഥരാക്കുന്നു’- ഇമ്മാനുവല്‍ മക്രോണ്‍.

പാരീസ്: ഫ്രാന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഇമാമുമാര്‍ക്കും, മുസ്ലീം ആരാധനയ്ക്കുവേണ്ടിയുള്ള ഫ്രഞ്ച് കൗണ്‍സിലും തമ്മിലുള്ള  പൊതുവായ ഒരു പെരുമാറ്റച്ചട്ടവും, ധാര്‍മീക സംഹിതയും രൂപീകരിക്കാന്‍ ബുധനാഴ്ച്ച നടന്ന ചര്‍ച്ചയില്‍ തീരുമാനമായി.

സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും, ആഭ്യന്തരമന്ത്രിയും മുസ്ലീങ്ങളുടെ ഭാഗത്തുനിന്ന് കൗണ്‍സിലില്‍ അംഗങ്ങളായ ഒമ്പതു ഫെഡറേഷനുകളില്‍ എട്ടിന്റെയും പ്രതിനിധികളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. 

ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം 2003 ല്‍ സ്ഥാപിതമായ കൗണ്‍സില്‍, ഭരണകൂടവുമായുള്ള ഇസ്ലാം മതത്തിന്റെ ചര്‍ച്ചയില്‍ മതത്തെ പ്രതിനിധീകരിക്കുന്നു. ഫ്രാന്‍സിലെ ഇസ്ലാം ആരാധന ക്രമപ്പെടുത്തുക, മോസ്‌കുകള്‍ നിയന്ത്രിക്കുക, ഇമാമുമാരെ നിയമിക്കുക, ഹലാല്‍സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക മുതലായവയാണ് കൗണ്‍സില്‍ ചെയ്യുന്നത്.

കൗണ്‍സില്‍ അതിന്റെ ധര്‍മ്മം നിര്‍വഹിക്കുന്നില്ലെന്ന വിമര്‍ശനം ഫ്രാന്‍സിലെ മുസ്ലീങ്ങള്‍ ഉന്നയിച്ചിരുന്നു. കൂടാതെ മതതത്വങ്ങള്‍, മോസ്‌കുകളുടെ സാമ്പത്തികസ്രോതസ്, ഇമാമുമാരുടെ മേലുള്ള നിയന്ത്രണം മുതലായവയെപ്പറ്റി കൗണ്‍സില്‍ പല നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായില്ല. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് തന്നെ ഇടപ്പെട്ട് കാര്യക്ഷമമായ നിയന്ത്രണങ്ങള്‍ ഉടനടി കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ന്നത്.

 Related Articles

ടോം ക്രൂയിസ് കൊറോണ രഹിത ഗ്രാമം നിര്‍മിക്കുന്നു

മിഷന്‍ ഇംപോസിബിള്‍ സിനിമയുടെ ഏഴാം ഭാഗം ചിത്രീകരിക്കുന്നതിനായി ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ക്കായി കൊറോണ വൈറസ് രഹിത ഗ്രാമം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയീസ്. ഇത്തരമൊരു സ്ഥലമുണ്ടായാല്‍

പുത്തന്‍ അനുഭവം

സാധാരണക്കാരന്റെ ജീവിതമെന്നും പൂര്‍ത്തീകരിക്കപ്പെടാത്ത സ്വപ്‌നങ്ങളുടെ ശവപ്പറമ്പായിരിക്കും. വല്ലപ്പോഴുമൊരിക്കല്‍ ആരെങ്കിലുമൊരാള്‍ അത്തരം ശവപ്പറമ്പില്‍ നിന്നും പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചാലായി! തന്റെ കൊച്ചുമോഹങ്ങള്‍ യാഥാര്‍ഥ്യമാക്കാനാകാതെ വീര്‍പ്പുമുട്ടുന്ന ലോനപ്പനെന്ന സാധാരണക്കാരന്റെ കഥ

പാപ്പാ ഫ്രാന്‍സിസിന്‍റെ വിശുദ്ധവാര പരിപാടികള്‍

വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ : മാര്‍ച്ച് 28-‍Ɔο തിയതി ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് പതിവുള്ള പൊതുകൂടിക്കാഴ്ചാ പരിപാടി,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*