Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
നിണമണിഞ്ഞ കശ്മീര്‍

അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടലുകള്‍ ഉണ്ടാവുന്നു, സൈനികര്‍ കൊല്ലപ്പെടുന്നു. ഇരുഭാഗവും കടുത്ത വാഗ്വാദം നടത്തുന്നു. ഇന്ത്യയും പാക്കിസ്ഥാനും ആണവ ശക്തികളാണ്. കശ്മീരില്‍ ഇരു രാഷ്ട്രങ്ങളും പലതവണ ചെറുതും വലുതുമായ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇരുവശത്തും തീവ്രനിലപാടുകള്‍ ഉള്ളനേതാക്കളും മാധ്യമങ്ങളുമുണ്ട്. ചെറിയ തീപ്പൊരികളില്‍ നിന്ന് വലിയ യുദ്ധങ്ങള്‍ എങ്ങിനെ പൊട്ടിപുറപ്പെടുന്നു എന്നതിന് തെളിവുകള്‍ ചരിത്രത്തിലുണ്ട്. യുദ്ധത്തിന് യുക്തിരഹിതമായ ഒരു ചലനാത്മകതയുണ്ടെന്ന കാര്യം മറക്കരുത്. അത് ഒരു ലഹരിയായി നമ്മെ ചുറ്റിവരിയും. അതിര്‍ത്തിക്കപ്പുറം വര്‍ഷിക്കപ്പെടുന്ന ബോംബുകളുടെ സംഹാരശേഷി നമ്മെ ഉന്മത്തരാക്കും, മരണത്തിന്റെ സംഖ്യ ക്രിക്കറ്റ് കളിയിലെ റണ്‍വേട്ട പോലെ ആവേശഭരിതരാക്കും. അതെല്ലാം പെട്ടെന്ന് അവസാനിക്കും. മഹാഭാരതത്തിലേതു പോലെ വിധവകളുടെ കരച്ചില് യുദ്ധഭൂമിയിലെങ്ങും മുഴങ്ങും. എല്ലാ യുദ്ധങ്ങളുടെയും ആകെത്തുക ആ വിലാപങ്ങളാണ്.
ഞാന്‍ കണ്ട കശ്മീരികളിലാരും ദൈവത്തിനു നിരക്കാത്ത ഒന്നും ചെയ്യുന്നവരല്ല; അവര്‍ സ്നേഹാലുക്കളാണെന്നു പറഞ്ഞുകൊണ്ടു മാത്രമേ ഈ കുറിപ്പ് തുടങ്ങാനാകൂ. ഭീകരവാദത്തിലേക്ക് വഴിതെറ്റിപ്പോയ ചുരുക്കം ചിലരൊഴികെ കശ്മീരികള്‍ പൊതുവെ ഇന്ത്യയോട് കൂറ് പുലര്‍ത്തുന്നവരാണ്. ഭരണകൂടങ്ങള്‍ അവരെ വിശ്വാസത്തിലെടുക്കാത്തതും അനാവശ്യമായി സംശയിക്കുന്നതുമാണ് പ്രശ്നം ഇത്രയും രൂക്ഷമാകാന്‍ കാരണമെന്ന് പലരും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കശ്മീരില്‍ കഴിച്ചുകൂട്ടിയ ദിവസങ്ങളില്‍ എനിക്കു ബോധ്യപ്പെട്ട കാര്യവും ഇതുതന്നെ.
സ്വതന്ത്ര ഇന്ത്യയിലെ ഇനിയും പരിഹരിക്കാനാകാത്ത രാഷ്ട്രീയ പ്രശ്നമാണ് കശ്മീരിലേത്. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ നമ്മുടെ 44 സിആര്‍പിഎഫ് സഹോദരങ്ങള്‍ കൊല്ലപ്പെട്ടതിനു ശേഷം കശ്മീരിലെയും, കശ്മീരികളുടെയും സ്ഥിതി വളരെ മോശമാണ്. തീര്‍ച്ചയായും ഓരോ ഭാരതീയനും കോപാകുലരാണ്. ഭടന്മാരുടെ ജീവനപഹരിച്ചതിന്റെ ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടണമെന്ന് നമ്മളോരോരുത്തരും ആഗ്രഹിക്കുന്നു. അതിന്റെ ഫലമായാണ് അതിര്‍ത്തിയിലുള്ള ഭീകരക്യാമ്പുകളില്‍ ഇന്ത്യ മിന്നല്‍ ആക്രമണം നടത്തിയത്. നമ്മുടെ അപകര്‍ഷതാ ബോധത്തെയും പ്രതികാരദാഹത്തെയും താല്‍ക്കാലികമായി ശമിപ്പിക്കുവാന്‍ ആ ആക്രമണം സഹായകരമായിട്ടുണ്ട്.
പക്ഷേ എന്നെപ്പോലെ ഒരു സഞ്ചാരിയെ അലട്ടുന്ന പ്രശ്നം തീര്‍ച്ചയായും കശ്മീരിലെ സമാധാനമാണ്. നമ്മില്‍ ചിലര്‍ കശ്മീരികളില്‍ ഭൂരിപക്ഷത്തെയും ശത്രുപക്ഷത്ത് അണിനിരത്താന്‍ താല്പര്യപ്പെടുന്നു. ഭടന്മാരുടെ കൂട്ടക്കുരുതിക്ക് കാരണക്കാരനായ യുവാവ് കശ്മീരിയായതാണ് അതിനു കാരണമായി അവര്‍ പറയന്നത്. അയാള്‍ ഭ്രാന്തമായ ആവേശത്താല്‍ സ്വയം പൊട്ടിത്തെറിക്കുകയും തന്റെ സഹോദരങ്ങളെ കൊലക്കത്തിയ്ക്കു മുന്നില്‍ നിര്‍ത്തുകയുമാണ് ചെയ്തത്. പാക്കിസ്ഥാന്റെ അല്ലെങ്കില്‍ ഭീകരരുടെ തന്ത്രങ്ങള്‍ പ്രഥമഘട്ടത്തില്‍ വിജയിച്ചുവെന്നു തന്നെ വേണം കരുതാന്‍-44 പട്ടാളക്കാരെ വധിച്ചതുകൊണ്ടല്ല, മറിച്ച് രാജ്യത്ത് കശ്മീരിനെ സംബന്ധിച്ച് പല അഭിപ്രായങ്ങള്‍ ഉയര്‍ത്തുന്നതിനും കശ്മീരികള്‍ ശത്രുക്കളാണെന്ന ധാരണപരത്തുന്നതിനും ഒരു യുദ്ധമുഖം തുറക്കുന്നതിന് കഴിഞ്ഞുവെന്നതുംകൊണ്ടാണത്. പാക്കിസ്ഥാന് പിന്തുണയുള്ള ഭീകരവാദികള്‍ ഇന്ത്യയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നത് പുതിയ വാര്‍ത്തയല്ല.
ഭീകരവാദത്തിലേക്ക് വഴിതെറ്റിപ്പോയ ചുരുക്കം ചിലരൊഴികെ കശ്മീരികള്‍ പൊതുവെ ഇന്ത്യയോട് കൂറ് പുലര്‍ത്തുന്നവരാണ്. ഭരണകൂടങ്ങള്‍ അവരെ വിശ്വാസത്തിലെടുക്കാത്തതും അനാവശ്യമായി സംശയിക്കുന്നതുമാണ് പ്രശ്നം ഇത്രയും രൂക്ഷമാകാന്‍ കാരണമെന്നും കശ്മീരികളെ വിശ്വാസത്തിലെടുത്തുള്ള രാഷ്ട്രീയ പരിഹാരമാണ് ഇക്കാര്യത്തില്‍ പ്രായോഗികമെന്നും കശ്മീര്‍ വിഷയം ആഴത്തില്‍ പഠിച്ചറിഞ്ഞ സംഘടനകളും അന്വേഷണ സമിതികളും ചൂണ്ടിക്കാട്ടിയതാണ്. പുല്‍വാമ പ്രശ്നത്തെ ചൊല്ലി കശ്മീരികള്‍ക്കെതിരായി നടന്നു വരുന്ന അക്രമങ്ങളും വിമര്‍ശനങ്ങളും അവര്‍ക്ക് ഇന്ത്യയോടുള്ള കൂറ് നഷ്ടപ്പെടുത്താനും തീവ്രവാദത്തിലേക്ക് ആകൃഷ്ടരാക്കാനുമല്ലാതെ ഒരു ഫലവും ഉളവാക്കില്ല.
ജമ്മുകശ്മീര്‍ സ്വദേശികള്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന സാമൂഹ്യ ബഹിഷ്കരണവും ആക്രമണങ്ങളും തടയണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി തന്നെ ഉത്തരവിട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയവും നടപടികളെടുക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഠ്വയില് 8 വയസുകാരി ക്ഷേത്രത്തിനുള്ളില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവവും തുടര്‍ച്ചയായ കലാപങ്ങളും ഉള്‍പ്പെടെ കശ്മീര്‍ ജനത ഏറ്റവുമധികം ദുരിതം നേരിട്ട കാലമാണ് കഴിഞ്ഞു പോയത്. ജമ്മുകശ്മീര്‍ സംസ്ഥാനം നിലവില്‍ വന്നതിന് ശേഷം ആദ്യമായി ബിജെപിക്ക് ഭരണത്തില്‍ പങ്കുപറ്റാന്‍ അവസരം ലഭിച്ച കാലം തന്നെയാണ് താഴ്വരയില് ദുരന്തങ്ങള്‍ പെയ്തിറങ്ങിയതെന്നതും ശ്രദ്ധേയം. പത്തു വര്‍ഷത്തിനിടെ കശ്മീരില്‍ എറ്റവും കൂടുതല്‍ പേര് കൊല്ലപ്പെട്ടത് 2018ലാണ്. നിരന്തരം സംഘര്‍ഷ ഭൂമിയായി തുടരുന്ന കശ്മീരില്‍ 586 പേരാണ് 2018ല്‍ കൊല്ലപ്പെട്ടതെന്ന് മനുഷ്യാവകാശ സംഘടനയായ ജമ്മുകശ്മീര്‍ ക്വയലേഷന്‍ ഓഫ് സിവില്‍ സൊസൈറ്റി പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഇവരില്‍ 31 പേര് കുഞ്ഞുങ്ങളും എട്ടു പേര് സ്ത്രീകളുമാണ്. കൊല്ലപ്പെട്ട 586 പേരില്‍ 160 പേരും സാധാരണക്കാരുമായിരുന്നു. സായുധ പ്രവര്‍ത്തകരെന്നാരോപിച്ച് സൈന്യം കൊലപ്പെടുത്തിയ 267 പേരുടെ കണക്കുകളും റിപ്പോര്‍ട്ടിലുണ്ട്. വിവിധയിടങ്ങളിലായി 159 സൈനികരും പൊലിസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. കഠ്വയില് എട്ടുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവം മേഖല സംഘര്‍ഷമാക്കുന്നതില്‍ വഹിച്ച പങ്ക് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
പിഡിപി-ബിജെപി സഖ്യസര്‍ക്കാര്‍ തകര്‍ന്നെങ്കിലും കശ്മീരില്‍ രാഷ്ട്രപതി ഭരണമെന്ന ലക്ഷ്യം നേടാന്‍ ബിജെപിക്കായി. കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്ത് കളയണമെന്ന നിലപാടുള്ള പാര്‍ട്ടിയാണ് ബിജെപി.
ജനകീയ സമരങ്ങള്‍, കുഴിബോംബ് ആക്രമണം, സൈന്യത്തിന് നേരെ വെടിവെയ്പ, കല്ലേറ് എന്നിവയെല്ലാം കശ്മീരില്‍ കേട്ടുകേള്‍വിയുള്ളതാണ്. എന്നാല്‍ പുല്‍വാമയില്‍ സംഭവിച്ചത് മറ്റൊന്നാണ്. പുല്‍വാമയില്‍ ചാവേര്‍ സ്ഫോടനമാണ് നടന്നത്. 60 കിലോ ആര്‍ഡിഎക്സ് നിറച്ച കാറിലെത്തിയ യുവാവ് സ്ഫോടനം നടത്തുകയായിരുന്നു. ചാവേര്‍ സ്ഫോടനം കശ്മീരില്‍ ഇല്ലാത്തതാണ്. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ യുവാക്കള്‍ ഈ ആക്രമണരീതി സ്വീകരിക്കുമോ എന്ന ആശങ്ക സൈന്യത്തിനുമുണ്ട്. പാക്കിസ്ഥാന് കേന്ദ്രമായുള്ള ജയ്ഷെ മുഹമ്മദാണ് ആക്രമണത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആക്രമണം നടന്ന പ്രദേശത്തുനിന്നും 10 കിലോമീറ്റര്‍ മാത്രം അകലെയുള്ള സ്ഥലത്താണ് ആക്രമണം നടത്തിയ 22കാരനായ ആദില്‍ അഹമ്മദ് ദറിന്റെ വീട്. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഇസ്ലാമിക രീതിയല്ലെന്ന് ആദിലിന്റെ അമ്മാവന് അബ്ദുല്‍ റാഷിദ് ദര് മാധ്യമങ്ങളോടു പറയുന്നത് വായിച്ചു. ആദില്‍ എന്തിന് ഇത് ചെയ്തു എന്ന് ചോദിച്ചാല്‍ തനിക്ക് ഉത്തരമില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴി വ്യാപാരിയാണ് അബ്ദുല്‍ റാഷിദ്. ഇദ്ദേഹത്തിന്റെ മൂത്തമകന് മന്‍സൂര്‍ 2016ല്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. പിന്നീട് നടന്ന പ്രതിഷേധത്തില്‍ സൈന്യം വെടിവെക്കുകയും ആദിലിന്റെ കാലില്‍ വെടിയുണ്ട തറയ്ക്കുകയും ചെയ്തിരുന്നു.
രണ്ടു വര്‍ഷം കാത്തിരുന്ന ശേഷമാണ് ആദില്‍ തന്റെ ജീവന് നഷ്ടപ്പെടുത്തി പ്രതികാരം നിര്‍വഹിച്ചത്. സമാനമായ ആക്രമണം നടത്താന്‍ ഇനിയും യുവാക്കള്‍ ഒരുങ്ങിയിരിക്കുന്നുണ്ടാകാം എന്നതാണ് ഭയക്കേണ്ട കാര്യം.
ഇന്ത്യ പാക്കിസ്ഥാന്റെ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയെന്ന വാര്‍ത്ത എത്രമാത്രം ആഹഌദത്തോടെയാണ് നമ്മള് പങ്കിടുന്നത്. ആക്രമണം ഇപ്പോള്‍ ഭീകരവാദി ക്യാമ്പുകള്‍ക്കു നേരെയായിരുന്നു. നാളെ സാഹചര്യമനുസരിച്ച് സാധാരണക്കാര്‍ താമസിക്കുന്ന സ്ഥലത്തുമാകാം. അപ്പോഴേക്കും ശത്രുവിനെ തകര്‍ക്കുന്ന ലഹരിയിലേക്ക് നാം ആഴ്ന്നിറങ്ങിയിട്ടുണ്ടാകും. തീര്‍ച്ചയായും പാക്കിസ്ഥാനിലെ ജനങ്ങളുടെ ഭാഗത്തുനിന്നും ചിന്തിക്കുമ്പോഴും ഇതുതന്നെയായിരിക്കും അവസ്ഥ.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അസഹിഷ്ണുത ഇരുരാജ്യങ്ങളിലും വര്‍ധിച്ചുവരികയാണ്. തീവ്രമായ ആശയങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന വ്യക്തികള്‍ കൂടുതല്‍ സ്വീകാര്യരാകുന്നുണ്ട്. ഈ വിഷയത്തില്‍ സംസാരിക്കാന്‍ തയ്യാറാകുന്ന ഏതൊരാളും പീഡനങ്ങളും അതിക്രമങ്ങളും പ്രതീക്ഷിക്കേണ്ടുന്ന അവസ്ഥയാണ്. പ്രശാന്ത് ഭൂഷണെപ്പോലെ പ്രമുഖനായ ഒരു നിയമജ്ഞന് കശ്മീരിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആക്രമിക്കപ്പെടുന്നു. എഴുത്തുകാരിയായ അരുന്ധതി റോയിക്കെതിരെയും തസ്ലീമ നസ്റിനെതിരെയും ദേശദ്രോഹം എന്ന ഭീഷണി ഉയരുന്നു. അതായത്, കശ്മീര്‍ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുന്നതിനു തന്നെ വിലകൊടുക്കേണ്ടി വരുന്ന അവസ്ഥയാണിന്ന്.
ചരിത്രത്തിലെ ഉണങ്ങാത്ത മുറിവുകള്‍
ജമ്മുകശ്മീര്‍ സംസ്ഥാനവും പാക് അധീന കാശ്മീരും അടങ്ങുന്ന 84,471 സ്ക്വയര്‍ മൈല്‍ ഭൂപ്രദേശം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും വടക്കുഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. ഭൂമിശാസ്ത്രപരമായി മൂന്ന് മേഖലകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. വടക്ക് ടിബറ്റന്‍ അഥവാ സെമി ടിബറ്റന്‍ മേഖല. ഇതില്‍ ലഡാക്ക്, ജില്‍ജിത് ജില്ലകള്‍ ഉള്‍പ്പെടും. മധ്യഭാഗത്താണ് കശ്മീര്‍ താഴ്വര. ജമ്മുവിലെ വിശാലമായ ഭൂപ്രദേശമാണ് മറ്റൊരു മേഖല. പൂഞ്ച്, ദോഡാ, കിഷ്ത്വാര്‍ ജില്ലകള്‍ ഇതില്‍ പെടും. ഈ മൂന്ന് മേഖലകളും ഹിമാലയ പര്‍വ്വതനിരകളുടെ മഞ്ഞുമലകളാല്‍ പരസ്പരം വേര്‍തിരിക്കപ്പെട്ടിരിക്കുന്നു.
വടക്കുകിഴക്ക് ഭാഗത്ത് ടിബറ്റും വടക്ക് ചൈനയും വടക്കുപടിഞ്ഞാറ് പഴയ യുഎസ്എസ്ആറിന്റെ ഭാഗമായ താജിക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പടിഞ്ഞാറ് പാകിസ്ഥാനും തെക്കുഭാഗത്ത് പാകിസ്ഥാനും ഇന്ത്യയും അതിരുകളായുള്ളതാണ് ഈ ഭൂപ്രദേശം.
മുഗള്‍ ചക്രവര്‍ത്തിമാരുടെയും അഫ്ഗാന് ചക്രവര്‍ത്തിമാരുടെയും കീഴില്‍ നാലു നൂറ്റാണ്ടുനീണ്ടുനിന്ന മുസ്ലീം ഭരണം പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ അവസാനിക്കുകയും സിക്ക് സൈന്യം കശ്മീര്‍ കീഴടക്കുകയും ചെയ്തു.
1846 ല്‍ ഈസ്റ്റിന്ത്യാ കമ്പനിയും ജമ്മുവിലെ രാജാവായിരുന്ന ഗുലാബ് സിംഗും തമ്മില്‍ ഉണ്ടാക്കിയ അമൃത്സര്‍ കരാര്‍ പ്രകാരം ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്ന് ഗുലാബ് സിംഗ് കശ്മീര്‍ താഴ്വര 75 ലക്ഷം രൂപ വിലകൊടുത്തു വാങ്ങി. ഇതോടെ ജമ്മുവും ലഡാക്കും ഉള്‍പ്പെടെയുള്ള ആ രാജ്യത്തിന്റെ അതിര്‍ത്തി കശ്മീരി ഭാഷ സംസാരിക്കുകയും സൂഫി പാരമ്പര്യം നിലനിര്‍ത്തുകയും ചെയ്യുന്ന മുസ്ലിം ഭൂരിപക്ഷമുള്ള കശ്മീര്‍ താഴ്വര കൂടി ഉള്‍പ്പെട്ടതായി. അങ്ങനെയാണ് ജമ്മുകശ്മീര്‍ ഉണ്ടാകുന്നത്.
1931 ലാണ് ദോഗ്ര വംശജനായ ഹരിസിംഗ് എന്ന രാജാവിന്റെ അടിച്ചമര്‍ത്തല്‍ ഭരണത്തിനെതിരെ ആദ്യമായി കശ്മീരിലെ ജനങ്ങള്‍ ശബ്ദമുയര്‍ത്തിയത്. പക്ഷേ ആ ശബ്ദത്തിനെയും ഹരിസിംഗ് അടിച്ചമര്‍ത്തി. 1932 ല്‍ ഷേഖ് മുഹമ്മദ് അബ്ദുള്ള ഓള് ജമ്മു ആന്‍ഡ് കശ്മീര്‍ മുസ്ലീം കോണ്‍ഫറന്‍സ് സ്ഥാപിച്ചു. ഹരിസിംഗിന്റെ ഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ഈ സംഘടനയാണ് പിന്നീട് നാഷണല്‍ കോണ്‍ഫറന്‍സ് ആയി പുനര്‍നാമകരണം ചെയ്യപ്പെട്ടത്. 1932 ല്‍ രാജാവ് നിയോഗിച്ച ഏഹമിര്യ ഇീാാശശൈീി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുസ്ലീംങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ ഭരണസംവിധാനത്തില്‍ അര്‍ഹമായ പ്രാതിനിധ്യം കൊടുക്കണമെന്ന കമ്മീഷന് റിപ്പോര്‍ട്ട് രാജാവ് അംഗീകരിച്ചു. പക്ഷെ, റിപ്പോര്‍ട്ട് നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധ സമരങ്ങള്‍ ഉണ്ടായി. 1934ല്‍ നിയമസഭ ഉണ്ടാക്കിയെങ്കിലും രാജാവ് അതിന്റെ ശക്തി ചോര്‍ത്തിക്കളഞ്ഞു.
1846ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയും രാജാഗുലാംസിംഗും തമ്മില്‍ ഒപ്പിട്ട അമൃതസര്‍ കരാര്‍ റദ്ദുചെയ്യണമെന്നും രാജാഹരിസിംഗ് കശ്മീര്‍ വിട്ടുപോകണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ക്വിറ്റ്കശ്മീര് പ്രക്ഷോഭത്തിന് 1946 ല്‍ നാഷണല്‍ കോണ്‍ഫറന്‍സ് ആഹ്വാനം നല്കി. ഇതിനെ തുടര്‍ന്ന് ഷേക്ക് അബ്ദുള്ള അറസ്റ്റിലായി. 1947 ആഗസ്റ്റ് 15 ന് ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഇന്ത്യയും പാകിസ്ഥാനും എന്ന രണ്ടു രാജ്യങ്ങളായി ഭാരതം പിളര്‍ന്നു. നാട്ടുരാജ്യങ്ങള്‍ക്ക് ഇന്ത്യയോടൊപ്പമോ പാകിസ്ഥാനോടൊപ്പമോ ചേരാമെന്നായിരുന്നു വ്യവസ്ഥ. അന്ന് 552 നാട്ടുരാജ്യങ്ങള്‍ ഉണ്ടായിരുന്നു. ചിലത് പാകിസ്ഥാനോട് ചേര്‍ന്നു; ചിലത് ഇന്ത്യയോട് ചേര്‍ന്നു. എന്നാല്‍ രണ്ടുരാജ്യത്തോടും ചേരാതെ നിന്ന നാട്ടുരാജ്യങ്ങളും ഉണ്ടായിരുന്നു. അതിലൊന്നായിരുന്നു ജമ്മുകശ്മീര്‍.
1947 സെപ്തംബര്‍ 15 ന് പാകിസ്ഥാനുമായി ചേരാനുള്ള കിേെൃൗാലി േീള അരരലശൈീി (കീഅ) യില്‍ രാജാവ് ഒപ്പുവച്ചു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറായില്ല. കരാറില്‍ നിന്ന് പിന്മാറാന് ഇന്ത്യയുടെ ഉരുക്കുമനുഷ്യനെന്നറിയപ്പെട്ടിരുന്ന ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. പാകിസ്ഥാന് ഇതു തള്ളിക്കളഞ്ഞു. സൈനികനീക്കത്തിലൂടെ ഇന്ത്യ ജുനാഗദ് പ്രവിശ്യയെ ഇന്ത്യയുടെ ഭാഗമാക്കി. ഡിസംബര്‍ മാസത്തില്‍ ഹിതപരിശോധന നടത്തിയപ്പോള്‍ 99.95 ശതമാനം ജനങ്ങളും തങ്ങള്‍ക്ക് ഇന്ത്യയോടൊപ്പം നില്‍ക്കണമെന്ന് അഭിപ്രായപ്പെട്ടു.
1947 ഒക്ടോബര്‍ 22 ന് പുഞ്ചിലെ വിപ്ലവകാരികളുടെ സഹായത്തോടെ ആയുധധാരികളായ ആയിരക്കണക്കിന് പഠാന് ഗോത്രവര്‍ക്കാര്‍ കശ്മീരിനെ ആക്രമിച്ചു. ഇവര്‍ക്ക് പാകിസ്ഥാന്റെ എല്ലാ സഹായങ്ങളും ഉണ്ടായിരുന്നു.
പഠാന് ഗോത്രവര്‍ഗക്കാരുടെ ആക്രമണത്തെ തടയാന്‍ രാജാവായിരുന്ന ഹരിസിംഗ് ഇന്ത്യയുടെ സഹായം തേടി. എന്നാല്‍, ഇന്ത്യയുടെ ഭാഗമല്ലാത്തതുകൊണ്ട് ഇന്ത്യന്‍ പട്ടാളത്തെ അയക്കാന്‍ നിര്‍വ്വാഹമില്ലെന്ന് ഇന്ത്യ ഹരിസിംഗിനെ അറിയിച്ചു. ഇതിനെത്തുടര്‍ന്ന്, 1947 ഒക്ടോബര്‍ 26 ന് ജമ്മുകശ്മീര്‍ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള കെേിൃൗാലി േീള അരരലശൈീി (കഛഅ) ഹരിസിംഗും ഇന്ത്യാ ഗവണ്മെന്റിനെ പ്രതിനിധീകരിച്ച് മൗണ്ട് ബാറ്റണ്‍ പ്രഭുവും ഒപ്പുവച്ചു.
1947 ഒക്ടോബര്‍ 27 ന് ഇന്ത്യന്‍ പട്ടാളം ജമ്മുകശ്മീരില്‍ പ്രവേശിച്ചു. ഇന്ത്യയുടെ പട്ടാള നടപടി പാകിസ്ഥാന് അംഗീകരിച്ചില്ല. മാത്രമല്ല, പാകിസ്ഥാന് പട്ടാളം കശ്മീരിലെത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കശ്മീരില്‍ ആദ്യത്തെ ഇന്തോ-പാക് യുദ്ധം നടന്നു.
ഐക്യരാഷ്ട്രസഭയുടെ ഇടപെടലിനെ തുടര്‍ന്ന് 1949 ജനുവരി ഒന്നാം തീയതി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. കശ്മീരിന്റെ ഭൂരിഭാഗവും ജമ്മുവും ലഡാക്കും ഇന്ത്യയുടെ അധീനതയിലായി. ആസാദ് കശ്മീര്‍ എന്ന പ്രദേശവും ചില വടക്കന്‍ പ്രവിശ്യകളും പാകിസ്ഥാന്റെ അധീനതയിലും. പാകിസ്ഥാന്റെ കൈവശം ഇരിക്കുന്ന ഭൂമിയെയാണ് ഇന്ത്യ പാക് അധീന കശ്മീര്‍ എന്ന് പറയുന്നത്.
കശ്മീര്‍ മുഴുവന്‍ പിടിച്ചെടുക്കാന്‍ കഴിയാത്തതിന്റെ പ്രതികാരമെന്നോണമാണ് പാക്കിസ്ഥാന് അന്നുമുതല്‍ പാക്ക് അധീന കശ്മീര്‍ കേന്ദ്രീകരിച്ചു വിഘടനവാദം പ്രോത്സാഹിപ്പിച്ചതും ഇപ്പോള്‍ തീവ്രവാദികള്‍ക്ക് പരിശീലനവും സഹായവും നല്കി നിയന്ത്രണരേഖ കടത്തിവിടുന്നതും. കശ്മീരിലെ വിഘടനവാദി നേതാക്കളില്‍ പലരും കശ്മീര്‍, പാകിസ്ഥാനുമായി ചേരാതെ ഒരു സ്വതന്ത്രരാഷ്ട്രമാകണമെന്ന വാദഗതിക്കാരാണ്. ഇതില്‍ പാകിസ്ഥാന് ഒട്ടും താല്‍പ്പര്യമില്ല. അതുകൊണ്ടുതന്നെയാണ് അവര്‍ വിഘടനവാദി നേതാക്കളെ ഒഴിവാക്കി തീവ്രവാദികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത്.
1949 മേയ് മാസത്തില്‍ ഇന്ത്യയിലെ നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച് ഇന്ത്യയുടെ ഭാഗമായി. ഇക്കാര്യത്തില്‍ ജമ്മുകശ്മീര്‍ വ്യത്യസ്തമായ നിലപാടാണ് എടുത്തത്. കരാറില്‍ പറഞ്ഞിരിക്കുന്ന മൂന്നുകാര്യങ്ങള്‍-പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവയുടെ കാര്യത്തില്‍ മാത്രമേ ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നുള്ളു എന്ന് അവര്‍ വ്യക്തമാക്കി. പുതിയതായി എന്തു നിയമം ബാധകമാക്കണമെങ്കിലും അതും ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ അനുവാദത്തോടെ മാത്രമേ ആകാവൂ. അങ്ങനെയാണ് ജമ്മുകശ്മീരിന് പ്രത്യേക അവകാശം നിലനിര്‍ത്താനുള്ള ഇന്ത്യന്‍ ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. ഈ അനുച്ഛേദം യാതൊരു കാരണവശാലും മാറ്റാന്‍ നിയമം അനുവദിക്കില്ല എന്നാണ് ഇന്ത്യന്‍ സുപ്രീംകോടതിയും ജമ്മുകശ്മീര്‍ ഹൈക്കോടതിയും പലവട്ടം ആവര്‍ത്തിച്ചിട്ടുള്ളത്.
ഇന്ത്യാ-പാക് ബന്ധത്തിലെ ഒരു ശാശ്വത പ്രശ്നമായി കശ്മീരിനെ കാണാതെ മറ്റു വലിയ പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള ഒരു വഴിയായി കശ്മീരിനെ കാണണം. ജനം തടസമില്ലാതെ ഇരു രാജ്യങ്ങളിലേക്കും സഞ്ചരിക്കുകയും വ്യാപാരം വളരുകയും ചെയ്യുന്ന ഒരുസ്ഥിതി നിലവില്‍ വന്നാല്‍ കഠിനവും ഇടുങ്ങിയതുമായ ചിന്താപദ്ധതികളില്‍ നിന്ന് ഭരണാധികാരികള്‍ വിമുക്തരാവാന്‍ തുടങ്ങും. അത് ദക്ഷിണേഷ്യക്ക് ആകെ ഗുണം ചെയ്യും. കോടാനുകോടി രൂപ ആയുധസംഭരണത്തിനും സൈനിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും ഇതിനകം ചിലവിട്ടു കഴിഞ്ഞു.
നൂറ്റാണ്ടുകളോളം മധ്യേഷ്യയിലെ വന്‍ വിപണികളിലേക്കുള്ള കവാടമായിരുന്നു കശ്മീര്‍. സില്‍ക്ക് റൂട്ട് എന്നറിയപ്പെട്ടിരുന്ന പാത. ഈ സഞ്ചാര മാര്‍ഗങ്ങളെ കുറിച്ചാണ് നാം പുനരാലോചന നടത്തേണ്ടത്. കശ്മീരില്‍ ഞാന്‍ പലവട്ടം പോയി. അപ്പോഴൊക്കെ ചിന്തിച്ചത് കാശ്മീരില്‍ യാതന അനുഭവിക്കുന്ന മുസ്ലിങ്ങളെയും കശ്മീരി പണ്ഡിറ്റുകളെയും കുറിച്ചാണ്-അവിടത്തെ മനുഷ്യരെക്കുറിച്ചാണ്-പണ്ഡിറ്റുകള്‍ ദശാബ്ദങ്ങളായി അഭയാര്‍ത്ഥി ക്യാമ്പുകളിലും ലോകത്തെമ്പാടും ചിതറിയും കഴിയുകയാണ്. അതൊരു സങ്കടമാണ്. ഒരു കാലത്ത് ഇസ്രായേലുകാര്‍ അനുഭവിച്ചിരുന്ന പ്രവാസത്തിന് സമാനമായ അവസ്ഥ. നാമതിനു നേരെ കണ്ണടച്ചു. കശ്മീരിലെ ഓരോ കുടുംബത്തിനും ഇങ്ങിനെ പ്രിയപ്പെട്ടവരുടെ മരണത്തിന്റെ, പീഡനത്തിന്റെ, അപ്രത്യക്ഷമായതിന്റെ കരയിപ്പിക്കുന്ന കഥകള്‍ പറയാനുണ്ട്. ഈ വേദനയുമായാണ് അവര്‍ കഴിയുന്നത്. ഒരു അവസാനവും അതിനു കാണാതെ, അന്ത്യമില്ലാതെ നീളുകയാണ് അത്.
ചിലപ്പോഴൊക്കെ താഴ്വാരം ശാന്തമാവാറുണ്ട്. വീണ്ടും കല്ലുകളുമായി യുവാക്കള്‍ തെരുവിലെത്തുകയും പട്ടാളവും പൊലീസും തോക്കേന്തി ചുറ്റിത്തിരിയുകയും ചെയ്യും. വിഭജന കാലത്ത് കശ്മീരിലെ ഭൂരിപക്ഷം മുസ്ലീങ്ങളും പാകിസ്ഥാനിലേക്കു കുടിയേറാന്‍ ആഗ്രഹിച്ചിരുന്നവരാണ് എന്നതിന് ധാരാളം തെളിവുകളുണ്ട്.
ഇന്നതല്ല സ്ഥിതി. പാക്കിസ്ഥാന് ഒരു മികച്ച രാജ്യമാണെന്ന് പറയാനോ അതൊരു ആകര്‍ഷണമായി കരുതുകയോ ചെയ്യുന്നവര്‍ ഇന്നവിടെയില്ല. അവര്‍ പാക് വാര്‍ത്തകള്‍ കാണുന്നുണ്ട്. ആ രാജ്യം ഇന്ത്യയെ അപേക്ഷിച്ച് എത്രയോ താഴെക്കിടയിലും അനാകര്ഷകവുമാണെന്ന് അവര്‍ക്കു ബോധ്യമുണ്ട്.
കശ്മീരികള്‍ക്ക് പാകിസ്ഥാനോടുള്ള അനുരാഗം ഇന്ത്യാ വിരുദ്ധകലാപം മൂര്‍ച്ഛിച്ച ഘട്ടങ്ങളില്‍ പോലും വളരെ പരിമിതമായിരുന്നു. പുതിയ തലമുറയില്‍ ആ പാക്കിസ്ഥാന് പ്രണയം പൂര്‍ണ്ണമായി അവസാനിച്ചിരിക്കുകയാണ്. അതിനെ ഉണര്‍ത്താനാണ് നാം കശ്മീരി യുവാക്കളെ ഉപദ്രവിക്കുന്നതും ബഹിഷ്ക്കരിക്കുന്നതും.
രാജ്യം തെരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുന്ന ഈ ഘട്ടത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തെയും വര്‍ഗീയതയെയും ദേശീയതയെയും വോട്ടുബാങ്കിനായി കൂട്ടുപിടിക്കാന്‍ എല്ലാ സാധ്യതയുമുണ്ട്.
ഇന്ത്യയിലായാലും പാകിസ്ഥാനിലായാലും ലഹള നടത്തിയാല്‍ അധികാരത്തിലെത്താമെന്ന് മോഹിക്കുന്ന രാഷ്ട്രീയക്കാരുമുണ്ട്. ജീവനിലുള്ള സുരക്ഷയാണല്ലോ എല്ലാവര്ക്കും ഏറ്റവും പ്രിയം. ആദ്യമവര്‍ ജനങ്ങളില്‍ ശത്രുവിനെക്കുറിച്ചുള്ള ഭീതിനിറക്കും. പിന്നീടത് മുതലെടുക്കും.
Related
Related Articles
സഭയില്‍ പുതുയുഗത്തിന് തുടക്കം
സിനഡാത്മക സഭയ്ക്കായുള്ള സിനഡിന് തുടക്കമായി സാര്‍വത്രിക സഭയില്‍ ആധുനിക കാലഘട്ടത്തില്‍ നവീകരണത്തിന് തുടക്കം കുറിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പോലെ തന്നെ സുപ്രധാനമായ ഒന്നാണ് 2021
50 കുടുംബങ്ങള്‍ക്ക് ഭവനനിര്‍മാണ പൂര്‍ത്തീകരണത്തിന് തിരുവനന്തപുരം അതിരൂപത ഒരു കോടി നല്കി
തിരുവനന്തപുരം: വീട് എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ കൈത്താങ്ങ്. സര്‍ക്കാര്‍-സര്‍ക്കാരിതര സംഘടനകളുടെ ധനസഹായത്തോടെ നിര്‍മാണം ആരംഭിച്ചതും എന്നാല്‍ സാമ്പത്തിക പരാധീനതമൂലം പണി പൂര്‍ത്തിയാക്കാന്‍
സവര്‍ണ രാഷ്ട്രീയത്തിന്റെ സാമ്പത്തിക സംവരണം നോട്ടം വോട്ടില്‍: പിന്നാക്ക-ദളിത് വിഭാഗങ്ങള്‍ക്ക് തിരിച്ചടിയാകും
മുന്നാക്ക ജാതി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിക്കും ഉന്നതവിദ്യാഭ്യാസത്തിനും 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ദളിത്-പിന്നാക്ക വിഭാഗങ്ങളെ ദോഷകരമായി ബാധിക്കും. ഇന്ത്യന്‍ ഭരണഘടനയെ തന്നെ