നിയുക്ത മെത്രാപ്പോലീത്തയ്ക്ക് ആശംസ അറിയിക്കാന്‍ വൈദിക സുഹൃത്തുക്കളെത്തി

Print this article
Font size -16+
നിയുക്ത മെത്രാപ്പോലീത്തയെ ആശംസ അറിയിക്കാന്‍ വൈദിക സുഹൃത്തുക്കള്‍ എത്തി. 1983-89 കാലത്തെ ആലുവ സെന്റ്. ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി വിദ്യാര്‍ത്ഥികളായിരുന്ന വൈദിക സുഹൃത്തുക്കളാണ് നിയുക്ത മെത്രാപ്പോലീത്ത ഡോ. തോമസ് ജെ നെറ്റോയെ സന്ദര്‍ശിക്കുവാന്‍ എത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ടായ കൂടിവരവില്‍ ഇരട്ടി മധുരമാണ് എല്ലാവര്ക്കും പങ്കുവെക്കുവാന്‍ ഉണ്ടായിരുന്നത്.
ഫാ. ജോസ് വലിയപ്പറമ്പില്‍, ഫാ.ആന്റണി മഞ്ഞളാംകുന്നില്, ഫാ. ജെയിംസ് മൂന്നാനപ്പള്ളി, ഫാ. തോമസ് തടത്തില്‍, ഫാ. സേവ്യര്‍ മരമറ്റം, ഫാ. ജോണ്‍ വീപാട്ടുപറമ്പില്, ഫാ. വര്‍ഗീസ് തരകന്, ഫാ. ജോസ് എടക്കുളത്തുര്‍, ഫാ. പോള്‍സണ്‍ പാലത്തിങ്കല്‍, ഫാ. ജോസഫ് കൊച്ചുപറമ്പില്‍, ഫാ. ടോമി അനിക്കുഴിക്കാട്ടില്‍, ഫാ. ജോസഫ് പപ്പാടി, ഫാ. ജോളി വടക്കന്‍, ഫാ. ജെയിംസ് ഇലഞ്ഞിപുരം, ഫാ. പീറ്റര്‍ കണ്ണമ്പുഴ, ഫാ. ജോസഫ് കണിയാപറമ്പില്‍, ഫാ. ആന്റണി പുലിക്കല്‍, ഫാ. ജോഷി പി.എ., ഫാ. സുജന്‍ ലിയോണ്‍, ഫാ. ആന്റണി പയ്യപ്പള്ളി, ഫാ. മാത്യു പുനകുളം, ഫാ. ജെറോം ഫെര്‍ണാണ്ടസ്, ഫാ. ആന്റണി തോപ്പില്‍, ഫാ. അലോഷ്യസ് തൈപ്പറമ്പില്‍, ഫാ. ജോര്‍ജ് റെബെറോ, ഫാ. സെഫറിന്, ഫാ. ജഗദീശന്, ഫാ. ജോര്‍ജ് ആര്.ബി., ഫാ. ഡെന്നിസ് കുമാര്‍ എന്നീ വൈദികരാണ് ആശംസകള്‍ അറിയിക്കാന്‍ ഒത്തുകൂടിയത്.
ഫാ. തോമസ് തടത്തില്‍, ഫാ. ജെറോം ഫെര്‍ണാണ്ടസ് എന്നിവരുടെ നേതൃത്വത്തില്‍ വെള്ളയമ്പലം ബിഷപ്പ് ഹൗസിലും ടിഎസ്എസ് ഹാളിലുമായി ഫെബ്രുവരി 11, 16 തിയതികളിലാണ് വൈദികര്‍ മെത്രാപ്പോലീത്തയെ ആശംസകള്‍ അറിയിക്കാന്‍ എത്തിയത്. കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നും തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലും നിന്നുമാണ് വൈദികര്‍ എത്തിയത്.
Click to join Jeevanaadam Whatsapp ചെയ്യുക
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
തപസുകാലവും ഉപവാസവും
ഭാരതീയ സംസ്കാരത്തില്‍ തപസും ഉപവാസവും ആത്മീയയാത്രികരുടെ ജീവിതശൈലിയാണ്. അവരെ താപസന്മാരെന്ന് വിളിച്ചുപോന്നു. ആത്മീയതാപം (ചൂട്) ഉണര്‍ത്തുന്ന ഒരു ജീവിതശൈലിയുടെ കഴിഞ്ഞകാല ജീവിതത്തിലെ കര്‍മഫലങ്ങളെ കത്തിച്ചു സ്വന്തം ആത്മരക്ഷ
എറണാകുളവും കൊവിഡ് മുക്തമാകുന്നു
കൊച്ചി: എറണാകുളം ജില്ല കൊവിഡ് രോഗമുക്തമാകുന്നു. നിലവില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ്-19 ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന രോഗിയുടെ രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ആഘോഷങ്ങള്‍ ഒഴിവാക്കി പ്രളയബാധിതരെ പുനരധിവസിപ്പിക്കണം: ബിഷപ് ഡോ. ജോസഫ് കാരിക്കശേരി
കോട്ടപ്പുറം: പ്രളയബാധിതരായവരെ ജാതി മതവ്യത്യാസമില്ലാതെ പുനരധിവസിപ്പിക്കേണ്ട ചുമതല എല്ലാ ക്രൈസ്തവര്‍ക്കുമുണ്ടെന്ന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി വ്യക്തമാക്കി. നമ്മള് എല്ലാവരും സഹോദരീസഹോദരന്മാരാണെന്ന ചിന്ത നമ്മെ പ്രചോദിപ്പിക്കട്ടെയെന്ന് ഇടയലേഖനത്തിലൂടെ
No comments
Write a comment
No Comments Yet!
You can be first to comment this post!