നിര്‍മ്മല റാഫേലിന് മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ്

ആലപ്പുഴ: ഫോര്‍ട്ടുകൊച്ചി മുതല്‍ കാര്‍ത്തികപ്പള്ളി വരെയുള്ള പ്രദേശത്തു താമസിക്കുന്ന ലത്തീന്‍ കത്തോലിക്കരില്‍ ഉള്‍പ്പെടുന്ന ‘അഞ്ഞൂറ്റിക്കാരുടെ’ അന്യംനിന്ന് പോകുന്ന സംസ്കാരവും ഭാഷയും എന്ന വിഷയത്തില്‍ നിര്‍മ്മല റാഫേലിന് മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു.
താന്‍ ജനിച്ചു വളര്‍ന്ന സമൂഹത്തിന്റെ സാംസ്കാരിക പെരുമ അടയാളപ്പെടുത്തുവാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് നിര്‍മ്മല. അഞ്ഞൂറ്റിക്കാരുടെ ആചാരങ്ങള്‍, തൊഴില്‍, ഭാഷ, ഭക്ഷണം, വസ്ത്രം, സ്ഥലപ്പേരുകള്‍, പാട്ടുകള്‍, പാരമ്പര്യങ്ങള്‍ തുടങ്ങിയവയും ചവിട്ടുനാടകം, അണ്ണാവിപ്പാട്ട്, പിച്ചപ്പാട്ട് തുടങ്ങിയവയും മണ്മറഞ്ഞ കലാകാരന്മാര്, ലോകം അറിയാതിരുന്ന കെ.ജെ. സാമുവലിന്റെ മാതൃവിലാപംഖണ്ഡകാവ്യം, തോമസ്കുട്ടി വൈദ്യരുടെ അദ്ധ്യാത്മിക രാമായണം എന്നിവ പരിചയപ്പെടുത്തിയും ആയിരം വാക്കുകള്‍ ഉള്‍കൊള്ളുന്ന പ്രാദേശിക ഭാഷ നിഘണ്ടു ഉള്‍പ്പെടുത്തിയുമാണ് നാല് വര്‍ഷം നീണ്ട ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്. ആലപ്പുഴ രൂപത അര്‍ത്തുങ്കല്‍ റീത്താലയം ഇടവാംഗവും പുറത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയുമാണ്. വള്ളത്തോള്‍ കൃതികളേക്കാള്‍ മികച്ചതും പുറംലോകം ശ്രദ്ധിക്കാതെ പോയതും സംസ്കൃതവൃത്തത്തില്‍
പൂര്ത്തിയതുമായ മാതൃവിലാപം ഖണ്ഡകാവ്യത്തില്‍ പോസ്റ്റ് ഡോക്ടറല്‍ സ്റ്റഡി നടത്താന്‍ ഒരുങ്ങുകയാണ് നിര്‍മ്മല. ആയിരംതൈ ഇടവക പാല്യത്തയ്യില്‍ റാഫേലിന്റെയും സെറാഫിന്റെയും മകളാണ്. കാട്ടൂര്‍ ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് കെ.ജെ. സെബാസ്റ്റ്യന്റെ ഭാര്യയാണ്. പ്ലസ് 1 വിദ്യാര്‍ത്ഥി അഭിനന്ദ്, രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആര്‍ദ്ര എന്നിവര്‍ മക്കളാണ്. കെആര്‍എല്‍സിസി എക്സിക്യൂട്ടീവ് അംഗം പി.ആര്. കുഞ്ഞച്ചന്, അഭിലാഷ് എന്നിവര്‍ സഹോദരങ്ങളാണ്.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
‘ദിവ്യകാരുണ്യം സ്വര്‍ഗത്തിലേക്കുള്ള രാജപാതയാണ്’വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസ്
വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസിന്റെ ആദ്യ തിരുനാള്‍ ദിനമായിരുന്നു 2021 ഒക്ടോബര്‍ 12-ാം തീയതി. 2020 ഒക്ടോബര്‍ 10ന് ധന്യന്‍ കാര്‍ലോ അകുതിസിനെ ഫ്രാന്‍സിസ് പാപ്പാ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
അര്‍ജന്റീനയില്‍ ഭ്രൂണഹത്യ നിയമപരമാക്കുന്നു: ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം
ബ്യൂണസ് അയേഴ്സ്: ഭ്രൂണഹത്യ നിയമപരമാക്കുന്ന ബില്ലിനെതിരെ അര്‍ജന്റീനയില്‍ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. അര്‍ജന്റീന പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടെസ് അവതരിപ്പിച്ച പുതിയ ബില്ലിനെതിരെയാണ് ആയിരങ്ങള്‍ തെരുവിലിറങ്ങിയത്.നവംബര്‍ 28
ചെല്ലാനം സേവ്യർദേശ് പള്ളിയിൽ നവീകരിച്ച കൊടിമരം ആശീർവദിച്ചു
ചെല്ലാനം സേവ്യർ ദേശ്പള്ളിയിൽ വിശദ്ധന്റ തിരുനാൾ കൊടിയേറ്റ കർമ്മവും നവീകരിച്ച കൊടിമരത്തിന്റെ ആശീർവ്വാദകർമ്മം ആലപ്പുഴ രൂപത ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ നിർവ്വഹിച്ചു. തുടർന്ന് നടന്ന ആഘോഷമായ