നിവാര്‍ ചുഴലിക്കാറ്റ് തമിഴ്നാട്ടിലേക്ക്

24 മണിക്കൂറിനുള്ളില്‍ തമിഴ്നാട്-പുതുശേരി തീരത്തെത്തും
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് 24 മണിക്കൂറിനകം തമിഴ്നാട്- പുതുശേരി തീരത്ത് വീശിയടിക്കും. തീവ്രന്യൂനമര്‍ദ്ദം ഇപ്പോള്‍ ചെന്നൈ തീരത്ത് നിന്ന് 490 കി.മി അകലെയാണുള്ളത്. നിവാര്‍ എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്.
100-110 കി.മി വേഗതയില്‍ ബൂധനാഴ്ച വൈകീട്ടോടെ നിവാര്‍ തമിഴ്നാട് തീരം തൊടും. ചെന്നൈ നഗരത്തില്‍ 50-60 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റിനുസാധ്യതയെന്നാണ് മുന്നറിയിപ്പ്. സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിച്ചു.
ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ കനത്തമഴ തുടരുകയാണ്. കടലില്‍പ്പോയ മത്സ്യത്തൊഴിലാളികളോടും അടിയന്തരമായി തിരിച്ചെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്‍ഡിആര്‍എഫിന്റെ 14 ടീമുകളെ തീരമേഖലയില്‍ വിന്യസിച്ചു. കാരയ്ക്കല്‍, മഹാബലിപുരം തീരത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. ചെന്നൈയില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
തമിഴ്നാട്ടില്‍ 7 ജില്ലകളിലെ തീരപ്രദേശങ്ങളില്‍ നിവാര്‍ നാശം വിതയ്ക്കുമെന്നാണ് ആശങ്ക. കടലൂര്‍, തഞ്ചാവൂര്‍, ചെങ്കല്‍പ്പേട്ട്, നാഗപട്ടണം, പുതുക്കോട്ട, തിരുവാരൂര്‍, വിഴുപുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നാണ് പ്രവചനം. ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്ക് കിഴക്കായി ചെന്നൈയില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെ 21നാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്.
Related
Related Articles
ചിരിച്ചുകൊണ്ടും കൊല്ലും JOKER
ഓസ്ട്രേലിയന്‍ വംശജനായ ഹോളിവുഡ് നടന് ഹീത്ത് ലെഡ്ജര്‍ അനശ്വരമാക്കിയ കഥാപാത്രമാണ് ഡാര്‍ക്ക്നൈറ്റിലെ (ബാറ്റ്മാന് സിനിമ) ജോക്കര്‍. അധികമാരും അറിയപ്പെടാതിരുന്ന ഹീത്ത് ലെഡ്ജര്‍ ബാറ്റ്മാന് സിനിമയിലെ വില്ലന്‍ കഥാപാത്രത്തിലൂടെ
സംസ്ഥാനത്ത് 237 കൊറോണ രോഗികള്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇവരില്‍ 12 പേര് കാസര്‍കോഡ് ജില്ലയിലുള്ളവരാണ്. എറണാകുളത്ത് മൂന്നുപേര്‍ക്കും തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍
നാല് മാസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ചു മരിച്ചു
കോഴിക്കോട് : കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഹൃദയസംബന്ധമായ അസുഖമടക്കം ഗുരുതര രോഗങ്ങളേടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്.