Breaking News

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ മലയാളികളും പങ്കെടുത്തു

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ മലയാളികളും പങ്കെടുത്തു

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ കൊറോണ രോഗവ്യാപന കേന്ദ്രമായി മാറിയ ന്യൂഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ കേരളത്തില്‍നിന്നുള്ളവരും പങ്കെടുത്തതായി വ്യക്തമായി. സംസ്ഥാനത്തെ ഏഴു ജില്ലകളില്‍നിന്നായി 45 പേരാണ് പങ്കെടുത്തത്. ഇവരുടെ പട്ടിക പൊലീസ് ശേഖരിച്ചു. ഇതില്‍ കഴിഞ്ഞദിവസം മരിച്ച ഡോ. എം.സലീമും ഉള്‍പ്പെടുന്നു. ഇദ്ദേഹം കൊറോണ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ കൊറോണ സ്ഥിരീകരിച്ചിട്ടില്ല.
ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീനിലെ ബംഗ്ലെവാലി മസ്ജിദില്‍ മാര്‍ച്ച് 13നും 15നും ഇടയില്‍ നടന്ന തബ്‌ലീഹ് ജമാ അത്ത് എന്ന ചടങ്ങില്‍ തായ്‌ലന്‍ഡില്‍നിന്നും ഫിലിപ്പീന്‍സില്‍നിന്നും മലേഷ്യയില്‍നിന്നുമെത്തിയ പ്രതിനിധികളടക്കം പങ്കെടുത്തിരുന്നു. ഇവിടെ നടന്ന പരിപാടിയില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തിരുന്നു. വാര്‍ഷിക പരിപാടിയായ തബ്‌ലീഹ് ജമാ അത്തിലേക്ക് എല്ലാ വര്‍ഷവും നിരവധിപേരാണ് എത്താറുള്ളത്. ഇതില്‍ പങ്കെടുത്ത് മടങ്ങിപ്പോയ ആറു തെലങ്കാന സ്വദേശികള്‍ മരിച്ചതോടെയാണ് ചടങ്ങ് ശ്രദ്ധാകേന്ദ്രമായത്. മലയാളി ഉള്‍പ്പടെ നാലുപേര്‍കൂടി പിന്നീട് മരിച്ചു.
ഈ വിവരം സ്ഥിരീകരിച്ചതോടെ കൂട്ടത്തോടെ ആളുകളെ നിസാമുദ്ദീനില്‍ പരിശോധന നടത്തുകയും ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യുകയാണ് അധികൃതര്‍. ആളുകള്‍ പരിശോധന നടത്താനായി നീണ്ട ക്യൂവില്‍ നില്ക്കുകയാണിവിടെ. പ്രദേശത്ത് പരിഭ്രാന്തി നിലനില്ക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ ൃനിന്നുള്ള 400ഓളം പേര്‍ ഇപ്പോഴും മര്‍ക്കസിലുണ്ട്. ഇതില്‍ കേരളത്തില്‍നിന്നുള്ളവരുമുണ്ട്. ഇവരെയെല്ലാവരുടെയും പേരുവിവരങ്ങള്‍ രേഖപ്പെടുത്തി, എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റുകയാണിപ്പോള്‍.
ആയിരത്തോളം പേരെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധിപേരെ നിരീക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ ആശുപത്രികളിലെത്തിച്ചവരില്‍ 441 പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെന്നാണ് വിവരം. നിസാമുദ്ദീനടുത്തുള്ള ഓള്‍ഡ് ദില്ലിയിലെ ലോക്‌നായക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയാണ് നിലവില്‍ നിരീക്ഷണകേന്ദ്രമാക്കി മാറ്റിയിട്ടുള്ളത്. ഇവിടേക്കാണ് ആളുകളെ കൊണ്ടുപോകുന്നത്. ഇന്നലെ രാത്രി മാത്രം നിസാമുദ്ദീന്‍ മര്‍ക്കസ് പരിസരത്തുള്ള ഇരുന്നൂറിലധികം പേരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ആശുപത്രിയില്‍ നിലവില്‍ 500 കിടക്കകള്‍ ഉണ്ടെന്നും വേണ്ടി വന്നാല്‍ 500 കിടക്കകള്‍ കൂടി ഒരുക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
നിസാമുദ്ദീന്‍ മര്‍ക്കസ് മൗലാനയ്ക്ക് എതിരെ കേസെടുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. നിസാമുദ്ദീനും കാസര്‍കോടും പത്തനംതിട്ടയും ഉള്‍പ്പടെ രാജ്യത്തെ പത്ത് സ്ഥലങ്ങള്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട മേഖലകളെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

 


Tags assigned to this article:
covidJeevanadamjeevanewsnizamuddin

Related Articles

കത്തോലിക്കാസഭയിലെ മെത്രാന്മാരെ അടച്ചാക്ഷേപിച്ച ബിജെപി നേതാവ് സി കെ പത്മനാഭന് എതിരെ ബിജെപി അധ്യക്ഷന് പരാതി. പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയെന്ന് കെഎൽസിഎ

കത്തോലിക്കാ സഭയിലെ മുഴുവൻ ബിഷപ്പുമാരേയും അധിക്ഷേപിച്ച് സംസാരിച്ച BJP നേതാവ് CK പത്മനാഭൻ എതിരെ Klca Klca സംസ്ഥാനസമിതിപ്രതിഷേധം അറിയിച്ചു. യുവമോർച്ചയുടെ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് C

ആര്‍ച്ച്ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗറും ഫാ. അദെയോദാത്തൂസുംസുവിശേഷ അരൂപി പകര്‍ന്നു നല്‍കിയവര്‍- ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

തിരുവനന്തപുരം: ആര്‍ച്ച്ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗറും ഫാ. അദെയോദാത്തൂസും ഒരു ജനതയ്ക്ക് സുവിശേഷ അരൂപി പകര്‍ന്നു നല്‍കിയ പുണ്യശ്രേഷ്ഠരായിരുന്നുവെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. എം.

ചെല്ലാനത്ത്ക്കാരൻ എഡ്ഗറിന് രാഷ്ട്രപതിയുടെ മറുപടി ലഭിച്ചു.

കൊച്ചി : ചെല്ലാനത്തെ കടലാക്രമണവും കോവിഡ് ദുരിതവും കത്തിലൂടെ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ശ്രദ്ധയിൽ എത്തിച്ച എഡ്ഗർ സെബാസ്റ്റിന് മറുപടി ലഭിച്ചു. കേരള ചീഫ് സെക്രട്ടറിയോട് പരാതിയിന്മേൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*