Breaking News

നീതിക്കായി ഇനി ഉറച്ചപോരാട്ടം

നീതിക്കായി ഇനി ഉറച്ചപോരാട്ടം

കൊല്ലം: നീതിനിഷേധത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ലത്തീന്‍ കത്തോലിക്കാ സമുദായദിന നീതിസംഗമം. ഫാത്തിമ മാതാ നാഷണല്‍ കോളജ് ഗ്രൗണ്ടില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) നേതൃത്വത്തില്‍ നടത്തിയ സംഗമത്തില്‍ അധികാരപങ്കാളിത്തത്തിനുവേണ്ടിയുള്ള പോരാട്ടം ശക്തമാക്കാനുള്ള ദൃഢപ്രഖ്യാപനം മുഴങ്ങി. ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന്റെ പാര്‍ലമെന്റ്-നിയമസഭാ പ്രാതിനിധ്യം എടുത്തുകളയല്‍, തീരദേശത്തോടുള്ള അവഗണന, വികസനത്തിനായി കുടിയൊഴിഞ്ഞവരുടെ ആകുലതകള്‍, വിശ്വാസത്തിനെതിരെയുള്ള കടന്നുകയറ്റം, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍, രാഷ്ട്രീയ അവഗണനകള്‍, തൊഴില്‍നിഷേധം തുടങ്ങി അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളെ സംബന്ധിച്ച് വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകളുടെ മുഖ്യപ്രമേയങ്ങളാണ് നീതിസംഗമ വേദിയില്‍ ഉയര്‍ന്നത്.


വനിതകളുടെയും യുവജനങ്ങളുടെയും വലിയ തോതിലുള്ള പങ്കാളിത്തമായിരുന്നു ഇത്തവണത്തെ പ്രത്യേകത. കേരള ലത്തീന്‍ കത്തോലിക്കാ സഭയുടെ 12 രൂപതകളില്‍നിന്നു പ്രതിനിധികളായി പുരോഹിതരും സന്ന്യസ്തരും അല്മായരും സംബന്ധിച്ചു. വൈകീട്ട് നടന്ന നീതിസംഗമത്തില്‍ പങ്കെടുക്കാന്‍ കൊല്ലം രൂപതയുടെ വിവിധ ഇടവകകളില്‍നിന്ന് അനേകരെത്തി. സംഘടനാ പ്രതിനിധികളും യുവജന-വനിതാ കൂട്ടായ്മകളും സംഗമത്തില്‍ അണിനിരന്നു. കെആര്‍എല്‍സിസി അധ്യക്ഷന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍, ആതിഥേയനായ കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, കെആര്‍എല്‍സിസിബിസി വൈസ് പ്രസിഡന്റും നെയ്യാറ്റിന്‍കര ബിഷപ്പുമായ ഡോ. വിന്‍സെന്റ് സാമുവല്‍, കെആര്‍എല്‍സിബിസി സെക്രട്ടറി ജനറല്‍ പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, സംഘാടകസമിതി ചെയര്‍മാന്‍ മോണ്‍. വിന്‍സെന്റ് മച്ചാഡോ, ജനറല്‍ കണ്‍വീനര്‍ ഫാ. ജോര്‍ജ് സെബാസ്റ്റിയന്‍, കണ്‍വീനര്‍മാരായ അനില്‍ ജോണ്‍, ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, കെഎല്‍സിഎ പ്രസിഡന്റ് ആന്റണി നൊറോണ, കെസിവൈഎം ലാറ്റിന്‍ പ്രസിഡന്റ് അജിത് കെ.തങ്കച്ചന്‍, സിഎസ്എസ് വൈസ് ചെയര്‍മാന്‍ ബെന്നി പാപ്പച്ചന്‍, ഡിസിഎംഎസ് ജനറല്‍ സെക്രട്ടറി എന്‍.ദേവദാസ്, കെആര്‍എല്‍സിസി സെക്രട്ടറിമാരായ സ്മിത ബിജോയ്, ആന്റണി ആല്‍ബര്‍ട്ട് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, എം.വിന്‍സെന്റ് എംഎല്‍എ, മുന്‍മന്ത്രി ഷിബു ബേബി ജോണ്‍, സംസ്ഥാന ഭക്ഷ്യ പൊതുവിതരണവകുപ്പ് സെക്രട്ടറി മിനി ആന്റണി, സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം തുടങ്ങിയവര്‍ സംബന്ധിച്ചു.


രാവിലെ അല്മായ പ്രതിനിധി സമ്മേളനവും വനിതാ സമ്മേളനവും യുവജനസമ്മേളനവുമാണ് നടന്നത്. ഉച്ചതിരിഞ്ഞ് പ്രധാനവേദിയായ ബിഷപ് ജെറോം നഗറില്‍ കെആര്‍എല്‍സിസി പുരസ്‌കാര സമര്‍പ്പണവും തുടര്‍ന്ന് നീതിസംഗമവും നടന്നു.


യുവജനവിഭാഗത്തിന്റെ മ്യൂസിക് ബാന്‍ഡും, വനിതാ വിഭാഗത്തിന്റെ ലഘുനാടകവും സംഗമത്തിനു മുന്നോടിയായി അരങ്ങേറി.


Related Articles

ക്രൈസ്തവ ആരോഗ്യസഖ്യത്തെ പ്രധാനമന്ത്രി നന്ദി അറിയിച്ചു

ബംഗളൂരു: കൊറോണവൈറസ് ബാധിതരെ ചികിത്സിക്കുന്നതിനായി 60,000 കിടക്കകള്‍ ഉള്‍പ്പെടെ ആയിരം ആശുപത്രികളുടെ സേവനം പൂര്‍ണമായും വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ച ക്രിസ്റ്റ്യന്‍ കൊയലിഷന്‍ ഫോര്‍ ഹെല്‍ത്ത് (സിസിഎച്ച്) പ്രസിഡന്റും

എറണാകുളം ജില്ലയിൽ കോവിഡ് ടെസ്റ്റിംഗ് ആരംഭിച്ചു.

മാർച്ച് 25 ന് ജില്ലയിലെ കോവിഡ് ടെസ്റ്റിംഗ് ലാബിന്റെ അഭാവം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയ്ക്കും ലോക്സഭാ സ്പീക്കർക്കും കത്ത് നൽകിയിരുന്നു. ഇതേ തുടർന്ന് ഐ സി എം ആർ

ബോള്‍ഗാട്ടി യൂത്ത് വിങ്ങിന് പുതിയ നേതൃത്വം

എറണാകുളം: സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് ബോള്‍ഗാട്ടി ഇടവകയിലെ യുവജന കൂട്ടായ്മയായ യൂത്ത് വിങ്ങ് ബോള്‍ഗാട്ടിയുടെ പുതിയ നേതൃത്വം ഫെബ്രുവരി 24ന് സത്യപ്രതിജ്ഞ ചെയ്തു. ജിന്‍സണ്‍ മെന്റസിന്റെയും അക്ഷയ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*