നീതിന്യായ വ്യവസ്ഥ ജനാധിപത്യ സ്പന്ദനങ്ങള്‍ കൂടി അറിഞ്ഞു പ്രവര്‍ത്തിക്കണം-കെസിഎഫ്

നീതിന്യായ വ്യവസ്ഥ ജനാധിപത്യ സ്പന്ദനങ്ങള്‍ കൂടി അറിഞ്ഞു പ്രവര്‍ത്തിക്കണം-കെസിഎഫ്

എറണാകുളം: ന്യായപീഠങ്ങള്‍ വിശ്വാസ്യത നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) നേതൃയോഗം ചൂണ്ടിക്കാട്ടി. ഭരണകൂടഭീകരതയുടെ ഭാഗമെന്ന് തോന്നിപ്പിക്കുന്ന വിധം രാജ്യത്ത് നടക്കുന്ന അക്രമസംഭവങ്ങളില്‍ കര്‍ശന നടപടികളെടുക്കാന്‍ അധികാരികള്‍ തയ്യാറാകണം.
രാജ്യത്ത് കൊച്ചുകുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളിലും, വരാപ്പുഴ പൊലീസ് സ്റ്റേഷനില്‍ നടന്ന കസ്റ്റഡി മരണത്തലും ഭരണകൂട സംവിധാനങ്ങളുടെ പങ്ക് വ്യക്തമാണ്. നിര്‍ഭയമായി ജനത്തിന് ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണം. നിയമങ്ങള്‍ കര്‍ശനമാക്കിയതുകൊണ്ടുമാത്രം കാര്യമില്ല. നിയമ നടപടികള്‍ കൈക്കൊള്ളാനുള്ള ധൈര്യം പൗരന്മാര്‍ക്ക് ലഭിക്കുന്ന രീതിയില്‍ ജനാധിപത്യത്തിന്റെ എല്ലാ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. കെസിഎഫ് പ്രസിഡന്റ് പി. കെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു. വര്‍ഗീസ് കോയിക്കര, ഫാ. ജിയോ കടവില്‍, ഷാജി ജോര്‍ജ്, പി. കെ ജോസഫ്, ജസ്റ്റിന്‍ കരിപ്പാട്ട്, അഡ്വ. ഷെറി ജെ. തോമസ്, മേരി കുര്യന്‍, പ്രഷീല ബാബു, ഡോ. മേരി റെജീന, ബിജു പഴയന്നിലം, ബാബു അത്തിപ്പൊഴിയില്‍, ചെറിയാന്‍ ചെന്തീക്കര, ഡേവിഡ് തുളുവത്ത് എന്നിവര്‍ സംബന്ധിച്ചു.


Related Articles

രാജ്യത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍ അറിയാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് മോണ്‍.ജി.ക്രിസ്തുദാസ്

നെയ്യാറ്റിന്‍കര : ഡല്‍ഹിയില്‍ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാഢ്യം പ്രഖ്യാപിച്ച് നെയ്യാറ്റിന്‍ കര പോസ്റ്റ് ഓഫീസിന് മുന്‍മ്പില്‍ കെആര്‍എല്‍സിഎ ധര്‍ണ നടത്തി. നെയ്യാറ്റിന്‍കര എംഎല്‍എ

എല്ലാ മുന്‍കരുതല്‍ എടുത്തിട്ടും പോലീസ്‌കാരന് കോവിഡ്‌

കൊച്ചി: കളമശേരി ജനമൈത്രി മാതൃകാ സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ് ബാധിച്ചത് ഇദ്ദേഹത്തെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ അമ്പരപ്പിക്കുകയാണ്. എറണാകുളം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ഹോം ക്വാറന്‍റീന്‍-ഇന്‍സ്റ്റിറ്റിയൂഷന്‍

ജലന്ധര്‍ വിഷയത്തില്‍ കെസിബിസി പക്ഷപാതം കാണിച്ചിട്ടില്ല- ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

എറണാകുളം: ജലന്ധര്‍ വിഷയത്തില്‍ കെസിബിസി ആരോടും പക്ഷപാതം കാണിച്ചിട്ടില്ലെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) അധ്യക്ഷനും തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പുമായ ഡോ. എം. സൂസപാക്യം വ്യക്തമാക്കി. ആനുകാലിക

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*