Breaking News

നെഞ്ചിൽ കുരിശടയാളവുമായി ഒരു കമ്മ്യുണിസ്റ്റ്‌…

നെഞ്ചിൽ കുരിശടയാളവുമായി ഒരു കമ്മ്യുണിസ്റ്റ്‌…

അമേരിക്കയുടെ വൈസ്പ്രസിഡന്റ്‌ എന്ന നിലയിൽ ജോർജ്ജ്‌ H .W ബുഷ്‌ , 1982-ൽ പതിനെട്ടുകൊല്ലം സോവ്യറ്റ്‌ യൂണിയന്റെ പ്രസിഡന്റ്‌ ആയിരുന്ന ലിയോനിഡ്‌ ബ്രഷ്നേവിന്റെ മൃതസംസ്കാരചടങ്ങിൽ സംബന്ധിച്ചിരുന്നു.പിൽക്കാലത്ത്‌ പല അഭിമുഖങ്ങളിലും അദേഹത്തിന്റെതന്നെ എഴുത്തുകളിലും ആ മൃതസംസ്കാരകർമ്മത്തിനിടെ തന്റെ ഹൃദയത്തെ സ്പർശിച്ച ഒരുസംഭവത്തെ അദ്ദേഹം പങ്കുവെച്ചിരുന്നു. അത്‌ അവിടെ അരങ്ങേറിയ ഒരു നിശബ്ദപ്രതിഷേധമായിരുന്നു. മറ്റാരുമല്ല സോവിയറ്റ്‌ യൂണിയൻ പ്രസിഡന്റ്‌ ബ്രഷ്‌ നേവിന്റെ വിധവ നത്താലിയ നടത്തിയ നിശബ്ദപ്രതിഷേധം.! ബ്രഷ്നേവിന്റെ മൃതശരീരമിരുന്ന ശവപ്പെട്ടി അടയ്ക്കുന്നതിനു നിമിഷങ്ങൾക്കുമുൻപുവരെ നത്താലിയ ശവപ്പെട്ടിക്ക്‌ അരികുചേർന്ന് ചലനമറ്റവളായി നിന്നു.എന്നാൽ ശവപ്പെട്ടി അടച്ചുകൊളുത്തിടാൻ പട്ടാളക്കാർ എത്തിയപ്പോൾ ധൈര്യസമേതം വിശ്വാസത്തോടും പ്രതീക്ഷയോടുംകൂടെ അവൾ തന്റെ വലതുകരം കൊണ്ട്‌ ഭർത്താവിന്റെ നെഞ്ചിൽ ഒരു കുരിശടയാളം വരച്ചു. കമ്മ്യുണിസ്റ്റു പ്രത്യയശാസ്ത്രങ്ങളുടെ കലവറയായിരുന്ന സോവിയറ്റ്‌ യൂണിയനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അപലപിക്കപ്പെടേണ്ട സിവിൽ ഡിസ്‌ ഒബീഡിയൻസ്‌ ആയിരുന്നു അത്‌. ഒരുകാലത്ത്‌ ലോകംകണ്ട സെക്കുലറിസത്തിന്റെയും ദൈവനിഷേധത്തിന്റെയും ശ്രീകോവിലിൽ നിരീശ്വരപ്രസ്ഥാനത്തിന്റെ മൂഢസ്വർഗ്ഗത്തിലിരുന്ന് ഭരണചക്രം തിരിച്ച ബ്രഷ്നേവ്‌ ചിന്തിച്ചതും പ്രവർത്തിച്ചതും പറഞ്ഞതുമൊക്കെ തെറ്റായിരുന്നെന്ന് നത്താലിയ ലോകത്തോട്‌ പറയുകയായിരുന്നു തന്റെ ഭർത്താവിന്റെ അന്ത്യയാത്രയ്ക്ക്‌ നെഞ്ചിൽ കുരിശടയാളംവരച്ച്‌ യാത്രയാക്കിയപ്പോൾ. യേശുവിന്റെ കുരിശുമരണം വിരൽചൂണ്ടുന്ന നിത്യജീവിതത്തിൽ വിശ്വസിച്ച ബ്രഷ്നേവിന്റെ ഭാര്യയുടെ മനസ്സിൽ തന്റെ ഭർത്താവിന്‌ ദൈവസന്നിധിയിൽ കരുണലഭിക്കാനുള്ള പ്രാർത്ഥനയായിരുന്നോ?


Tags assigned to this article:
brezhnev funeralcleetus karakkad

Related Articles

അജിത് തങ്കച്ചനും ഡെലിന്‍ ഡേവിഡും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി

ഗുഡ്ഗാവ്: ഭാരത ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ യുവജന കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരങ്ങള്‍ ഹരിയാനയിലെ ഗുഡ്ഗാവില്‍ നടന്ന സമ്മേളനത്തില്‍ വിതരണം ചെയ്തു. കേരളത്തില്‍ നിന്നും കോട്ടപ്പുറം

ജനഹൃദയങ്ങളെ തൊട്ടറിയുന്ന ഇടയന്‍

കടല്‍ത്തിരകളെ തൊട്ടുനില്‍ക്കുന്ന ഓലമേഞ്ഞ വീട്ടില്‍ വളര്‍ന്ന കുട്ടിക്കാലത്തെക്കുറിച്ച്, ജീവിതഭാരങ്ങള്‍ക്കു നടുവില്‍ കണ്ണുമടച്ചു പ്രാര്‍ഥിക്കുന്ന അമ്മ പകര്‍ന്നുനല്‍കിയ ദൈവാനുഭവത്തെക്കുറിച്ച്, കടലെടുത്ത ജീവിതങ്ങളെയും തുറകളിലെ ഒടുങ്ങാത്ത വിലാപങ്ങളെയുംകുറിച്ച് ഹൃദയവ്യഥയോടെ എന്നും

പ്രശസ്ത സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു

മുംബൈ : ബോളിവുഡിലെ സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ (42) അന്തരിച്ചു. വൃക്ക രോഗത്തെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വാജിദിനെ മുംബൈയിലെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*