നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങി

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങി

രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളം തുറന്നു. ബംഗളരുവില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05ന് ഇറങ്ങിയത്. ഇതുള്‍പ്പെടെ 32 വിമാനങ്ങളാണ് ഇന്ന് നെടുമ്പാശേരിയില്‍ വന്നുപോകുക.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ജെറ്റ് എയര്‍വേയ്‌സിന്റെയും മസ്‌കത്തില്‍നിന്നുള്ള വിമാനങ്ങളും ഇന്‍ഡിഗോയുടെ ദോഹ, ജെറ്റ് എയര്‍വേയ്‌സിന്റെ ദുബായ്, ഗോ എയറിന്റെ ഷാര്‍ജ, ഇത്തിഹാദിന്റെ അബുദാബി, എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍ വിമാനങ്ങളുമെത്തി മടങ്ങുന്നുണ്ട്. ബാക്കി എല്ലാം ആഭ്യന്തര സര്‍വീസുകളാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ സര്‍വീസുകളും പുനരാരംഭിക്കാന്‍ കഴിയുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ അറിയിച്ചു. കഴിഞ്ഞ 15നാണു വിമാനത്താവളം അടച്ചത്.

വിമാനത്താവളത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റുമതിലില്‍ രണ്ടര കിലോമീറ്റര്‍ തകര്‍ന്നു. പാര്‍ക്കിങ് ബേ, ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. റണ്‍വേയില്‍ ചെളി അടിഞ്ഞുകൂടി. ഏതാണ്ട് 300 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.


Related Articles

മണലാരണ്യത്തില്‍ സമാധാനത്തിന്റെ വചനമഴ

അബുദാബി: ജനങ്ങളെ ഭീതിയിലാഴ്ത്താന്‍ ദൈവനാമം ഉപയോഗിക്കുന്നത് അവിടുന്ന് ആഗ്രഹിക്കുന്നില്ല – അറബ് ഉപഭൂഖണ്ഡത്തില്‍ ആദ്യമായി കാലുകുത്തുന്ന സാര്‍വത്രിക കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പാ ഐക്യ അറബ്

രാഷ്ട്രീയപാര്‍ട്ടികളുടെ ചട്ടുകങ്ങളാക്കി വിദ്യാര്‍ത്ഥികളെ മാറ്റരുത്-കെസിവൈഎം

കോട്ടപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ തികച്ചും അപലനീയമാണെന്ന് കെസിവൈഎം കോട്ടപ്പുറം രൂപത വ്യക്തമാക്കി. വിദ്യാലയങ്ങള്‍ വിദ്യ അഭ്യസിക്കാനുള്ളതാണ്. അതിനെ രാഷ്ട്രീയ കുരുതിക്കളമാക്കരുത്. വിദ്യാര്‍ത്ഥി

വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടനം സെപ്റ്റംബര്‍ 8ന്

എറണാകുളം: വിമോചകനാഥയായ കാരുണ്യമാതാവിന്റെ അഭയസങ്കേതത്തിലേക്ക് വരാപ്പുഴ അതിരൂപതയിലെ ഇടവകകളില്‍ നിന്നുള്ള വിശ്വാസിഗണവും വൈദികരും സന്ന്യസ്തരും ഒത്തൊരുമിച്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടനത്തിന് വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*