നെയ്യാര്‍ സംഭവം: പോലീസ് സേനയ്ക്ക് നാണക്കേടുണ്ടായെന്ന് ഡിഐജി

തിരുവനന്തപുരം : നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയ ഗൃഹനാഥനെയും മകളെയും പൊലീസുദ്യോഗസ്ഥന് അധിക്ഷേപിച്ച സംഭവത്തില്‍ സേനയ്ക്ക് നാണക്കേടുണ്ടായെന്ന് ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്.
പരാതിക്കാരന് പ്രകോപിപ്പിച്ചെന്ന വാദം അംഗീകരിക്കാനാകില്ല. അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. എഎസ്ഐയ്ക്ക് സംഭവത്തില്‍ ഇടപെടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല ഉദ്ദ്യോഗസ്ഥന്
യൂണിഫോമില്‍ ഇല്ലാതിരുന്നതും വീഴ്ചയെന്നും ഡിഐജി കണ്ടെത്തി. സംഭവത്തില്‍ ഗോപകുമാറിനെതിരെ വകുപ്പുതല നടപടി തുടരുമെന്നും ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന് അറിയിച്ചു.
പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റം സംബന്ധിച്ചുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. റേഞ്ച് ഡിഐജി സഞ്ജയകുമാറിനോടാണ് അന്വേഷണം നടത്താന്‍ ഡി ജി പി നിര്‍ദ്ദേശം നല്‍കിയത്. അന്വേഷണം പൂര്‍ത്തിയാക്കി അദ്ദേഹം റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിക്കുകയായിരുന്നു
കുടുംബപ്രശ്നത്തില്‍ പരാതി നല്‍കാനെത്തിയ സുദേവനെയും മകളെയും കഴിഞ്ഞ വ്യാഴാഴ്ചയാണ് നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഗോപകുമാര്‍ അധിക്ഷേപിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ ഗോപകുമാറിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു
Related
Related Articles
മോൺ. പോൾ ആന്റണി മുല്ലശേരി കൊല്ലം രൂപതയുടെ നാലാമത് തദ്ദേശീയ മെത്രാനായി ജൂൺ 3-ന് അഭിഷിക്തനാവും.
ബിഷപ്പ് സ്റ്റാൻലി റോമൻറെ അദ്യക്ഷതയിൽ രൂപത കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ വൈദികരും സന്യസ്തരും പങ്കെടുത്തു. എപ്പിസ്കോപ്പൽ വികാരി ഫാ.ബൈജു ജൂലിയൻ രൂപതാ ചാൻസലർ ഫാ.ഷാജി ജെർമെൻ എന്നിവർ
ആര്‍ച്ച്ബിഷപ്പ് അന്തോണിസാമിയെ വത്തിക്കാന്‍ സംഘത്തിന്റെ ഉപദേശകസമിധിയിലേക്ക് നിയമിച്ച് ഫ്രാന്‍സിസ് പാപ്പ.
മദ്രാസ്മൈലാപ്പൂര്‍ അതിരൂപതീദ്ധ്യക്ഷന് ആര്‍ച്ച്ബിഷപ്പ് ജോര്‍ജ് അന്തോണിസാമിയെയും മറ്റ് അഞ്ചുപേരെയും വിശ്വാസപ്രചരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്റെ ഉപദേശകസമിതി അംഗമായി നിയമിച്ചു. കത്തോലിക്കാ സഭയുടെ മിഷണറി പ്രവര്‍ത്തനങ്ങള്‍ ഏകേപിപ്പിക്കുന്ന സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള
പിഴല സമരം: ഒക്ടോബര്‍ ഒന്നിന് കളക്ടറുടെ ക്യാമ്പ് ഓഫീസ് വളയും
എറണാകുളം:പിഴല ദ്വീപുനിവാസികളുടെ മൗലികാവകാശമായ മൂലമ്പിള്ളി-പിഴല പാലം എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ‘പിഴല കരമുട്ടിക്കല്‍ സമര’ സമിതി സമര പ്രഖ്യാപന കണ്വെന്ഷന് നടത്തി. അഡ്വ. അഥീന സുന്ദര്‍