നെയ്യാറ്റിന്‍കരയില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു

നെയ്യാറ്റിന്‍കര; നെയ്യാറ്റിന്‍കര രൂപതയില്‍ ഉന്നത വിജയം നേടിയ പ്രതിഭകളുടെ സംഗമം സംഘടിപ്പിച്ചു. വഌങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ നെയ്യാറ്റിന്‍കര രൂപത വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ കെഎല്‍സിഎ, കെഎല്‍സിഡബ്ല്യൂഎ, കെസിവൈഎം (ലത്തീന്‍), പോപ് ഫ്രാന്‍സിസ് സ്റ്റഡി സര്‍ക്കിള്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അറിവും വിജ്ഞാനവും സമൂഹത്തിന്റെ പുരോഗതിക്കും വ്യക്തിവികാസത്തിനും ഉപയോഗിക്കണമെന്ന് ബിഷപ് പറഞ്ഞു. കെഎല്‍സിഎ രൂപത പ്രസിഡന്റ് ഡി.രാജു അധ്യക്ഷത വഹിച്ചു.
കൊല്ലം സബ് കളക്ടര്‍ അലക്സാണ്ടര്‍ മുഖ്യപ്രഭാഷണം നടത്തി. രൂപത വികാരി ജനറല്‍ മോണ്‍.ജി. ക്രിസ്തുദാസ,് ശുശ്രൂഷ കോ ഓഡിനേറ്റര്‍ മോണ്‍. വി.പി. ജോസ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി നേശന്‍, കെആര്‍എല്‍സിസി അല്മായ സെക്രട്ടറി ഫാ.ഷാജ്കുമാര്‍, കെഎല്‍സിഎ ജനറല്‍ സെക്രട്ടറി സദാനന്ദന് ടി, കെഎല്‍സിഡബ്ല്യൂഎ പ്രസിഡന്റ് ബേബി തോമസ്, കേരള കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് സഹായദാസ്, രൂപത വിദ്യാഭ്യാസ ഡയറക്ടര്‍ ഫാ. ജോണി കെ. ലോറന്‍സ്, തോമസ് കെ. സ്റ്റീഫന്‍, ജോണ്‍ കെ. സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ പരീക്ഷകളില്‍ വിജയിച്ചവരെ ആദരിച്ചു.
Related
Related Articles
കൊച്ചിയിലെ വെള്ളക്കെട്ട്: ഒന്നാംഘട്ടം മേയ് മധ്യത്തിനുമുമ്പ് തീര്‍ക്കണമെന്ന് കോടതി
കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടം മേയ് മധ്യത്തിനുമുമ്പ് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പേരണ്ടൂര്‍ കനാല്‍
പ്രവാസികളും ലോക്ഡൗണും
ഫാ. മെട്രോ സേവ്യര്‍ ഒ.എസ്.എ അതുല്‍ യാദവ് എന്ന ഫോട്ടോഗ്രഫര്‍ കൊറോണ ലോക്ഡൗണ്‍ കാലത്ത് എടുത്ത ഹൃദയസ്പര്‍ശിയായ ഒരു ഫോട്ടോയുണ്ട്. റോഡരുകില്‍ ഇരുന്ന് കരയുന്ന ഒരു
സമുദായസംഗമം ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ഡിസംബര്‍ 9ന് ഞായറാഴ്ച വൈകീട്ട് 5 മണിക്ക് തിരുവനന്തപുരം ശംഖുമുഖത്ത് ചേരുന്ന ലത്തീന്‍ കത്തോലിക്കാ സമുദായസംഗമം കെസിബിസി, കെആര്‍എല്‍സിസി അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം