Breaking News

നെയ്യാറ്റിന്‍കരയില്‍ കെഎല്‍സിഎയുടെ പടുകൂറ്റന്‍ റാലിയും സമ്മേളനവും

നെയ്യാറ്റിന്‍കരയില്‍ കെഎല്‍സിഎയുടെ പടുകൂറ്റന്‍ റാലിയും സമ്മേളനവും

അനില്‍ ജോസഫ്‌

നെയ്യാറ്റിന്‍കര: ആറുമണിക്കൂര്‍ അക്ഷരാര്‍ഥത്തില്‍ നെയ്യാറ്റിന്‍കര പട്ടണത്തെ നിശ്ചലമാക്കി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ പടുകൂറ്റന്‍ റാലിയും സമ്മേളനവും. വെള്ളയും മഞ്ഞയും നിറത്തിലുളള പേപ്പല്‍ പതാകകളും നീലയും മഞ്ഞയും നിറത്തിലുള്ള കെഎല്‍സിഎ പതാകകളുമായി ലത്തീന്‍ കത്തോലിക്കര്‍ നിരത്തുനിറഞ്ഞപ്പോള്‍ ലത്തീന്‍ കത്തോലിക്ക സമുദായ സംഗമവും റാലിയും പുതിയ ചരിത്രമെഴുതി.
ഡിസംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസ് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ ഫഌഗ് ഓഫ് ചെയ്ത റാലിയുടെ കെഎല്‍സിഎ സംസ്ഥാന നേതാക്കളും കേരളത്തിലെ 12 ലത്തീന്‍ രൂപതകളിലെ കെഎല്‍സിഎ പ്രതിനിധികളും അതിനു പിന്നിലായി നെയ്യാറ്റിന്‍കര രൂപതയിലെ നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുളിലെ 11 ഫൊറോനകളിലെ വിശ്വാസികളും അണിനിരന്നപ്പോള്‍ റാലി വൈകിട്ട് എട്ടു വരെ നീണ്ടു. രൂപതയിലെ വിവിധ സ്‌കൂളുകളിലെയും ഇടവകകളിലെയും ഫ്‌ളോട്ടുകളും അണിനിരന്നതോടെ റാലി വര്‍ണാഭമായി. പൊതുസമ്മേളനം നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്തു. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നെറോണ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു.
കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെറി ജെ.തോമസ്, സമുദായ വക്താവ് ഷാജി ജോര്‍ജ്, കെഎല്‍സിഎ രൂപത പ്രസിഡന്റ് ഡി. രാജു, ശശി തരൂര്‍ എംപി, മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, എംഎല്‍എ മാരായ എം.വിന്‍സെന്റ്. കെ.എസ്.ശബരീനാഥ്, ടി.ജെ.വിനോദ്, മുന്‍ സ്പീക്കര്‍ എന്‍.ശക്തന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു.ആര്‍.ഹീബ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജെ. സഹായദാസ്, കെഎല്‍സിഎ സംസ്ഥാന സമിതി അംഗം എസ്.ഉഷകുമാരി, കെസിവൈഎം ലാറ്റിന്‍ സംസ്ഥാന പ്രസിഡന്റ് അജിത് കെ.തങ്കച്ചന്‍, കെസിഎഫ് ട്രഷറര്‍ ജസ്റ്റിന്‍ കരിപ്പാട്ട്, കെഎല്‍സിഎ സംസ്ഥാനവൈസ് പ്രസിഡന്റ് എസ്.ഉഷാകുമാരി, സെക്രട്ടറി എം.സി.ലോറന്‍സ്, മുന്‍ എംഎല്‍എ ആര്‍.സെല്‍വരാജ്, കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി, ഫാ. റോബര്‍ട്ട് വിന്‍സെന്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 


Related Articles

ഇറ്റലിയില്‍ മരിച്ച വൈദികരുടെ എണ്ണം 60 ആയി

റോം: ഇറ്റലിയില്‍ കൊറോണവൈറസ് മഹാമാരിയില്‍ മരിച്ച വൈദികരുടെ എണ്ണം 60 ആയി. രാജ്യത്തെ മെത്രാന്മാരുടെ ദേശീയ സമിതിയുടെ പത്രമായ അവെനീരേയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ച 51

നഷ്ടമായത് ആത്മാർത്ഥ സുഹൃത്തിനെ: ആർച്ച് ബിഷപ്പ് കളത്തിപ്പറമ്പിൽ

കൊച്ചി: ജപ്പാനിലെ വത്തിക്കാൻ സ്ഥാനപതിയും മലയാളിയുമായ ആർച്ച് ബിഷപ്പ് ജോസഫ് ചേന്നോത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ്കളത്തിപ്പറമ്പിൽ. ആർച്ച്ബിഷപ്പ് ജോസഫ് ചേന്നോത്ത്

സൈനികരുടെ വീരമൃത്യു; ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അനുശോചിച്ചു

പുനലൂര്‍: ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.അതിര്‍ത്തിയിലെ പ്രശ്‌നത്തിന് എത്രയും വേഗത്തില്‍ പരിഹാരം ഉണ്ടാകട്ടെയെന്നും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*