നെയ്യാറ്റിന്‍കര രൂപതയില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിന് തുടക്കമായി

നെയ്യാറ്റിന്‍കര രൂപതയില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിന് തുടക്കമായി

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിന് (വിബിഎസ്) തുടക്കമായി. വിബിഎസിന്റെ രൂപതാ തല ഉദ്ഘാടനം ബാലരാമപുരം അത്താഴമംഗലം സെന്റ് പീറ്റര്‍ ദൈവാലയത്തില്‍ നടന്നു. ‘യേശുവെന്‍ ആത്മമിത്രം’ എന്നതാണ് വിഷയം. വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷ ഭാഗം കേന്ദ്രീകരിച്ചാണ് അഞ്ചു ദിവസത്തെ വിബിഎസ് ക്രമീകരണം നടത്തിയിരിക്കുന്നത്.  കളികളും പാട്ടുകളും വിബിഎസിന്റെ ഭാഗമായി ക്ലാസുകളില്‍ നടക്കും. രൂപതയിലെ മുതിര്‍ന്ന വൈദികനും ഗാനരചയിതാവുമായ ഫാ. ജോസഫ് പാറാംകുഴി എഴുതിയ 4 ഗാനങ്ങള്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്. രൂപതയിലെ 247 ദൈവാലയങ്ങളിലും വിബിഎസ് ആരംഭിച്ചു. ഇത്തവണ 15000 വിബിഎസ് കിറ്റുകള്‍ വിതരണം ചെയ്തതായി രൂപതാ മതബോധന എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. ക്രിസ്റ്റഫര്‍ വൈ അറിയിച്ചു. വിബിഎസിന്റെ ഔദ്യോഗിക ഉദ്ഘാടനം രൂപതാ അജപാലന ശുശ്രൂഷ ഡയറക്ടര്‍ റവ. ഡോ. നിക്‌സണ്‍ രാജ് നിര്‍വഹിച്ചു.

മതബോധന രൂപതാ സെക്രട്ടറി സുരേഷ് വെട്ടുകാട്, ഇടവക വികാരി ഫാ. വി. എല്‍ പോള്‍, സെക്രട്ടറി ബിനു പയറ്റുവിള, ആനിമേറ്റര്‍മാരായ അഗസ്റ്റിന്‍ ജോണ്‍, ഷിബു തോമസ്, എല്‍സിവൈഎം രൂപതാ പ്രസിഡന്റ് അരുണ്‍ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


Related Articles

ജീവനാദം പൊതുമണ്ഡലത്തില്‍ ഒരു ജനസമൂഹത്തിന്റെ അനിഷേധ്യ ജിഹ്വ – ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: ജീവനാദം നവവത്സരപതിപ്പ് 2021 പുറത്തിറക്കി. വരാപ്പുഴ അതിമെത്രാസന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ജീവനാദം എപ്പിസ്‌കോപ്പല്‍ കമ്മിഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പ്രശസ്ത സംഗീതജ്ഞന്‍

സ്വകാര്യ ട്രെയിന്‍ കാത്തിരിക്കുമ്പോള്‍

രാജ്യത്തെ ആദ്യത്തെ കോര്‍പറേറ്റ് ട്രെയിനാണ് ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് കഴിഞ്ഞ നാലാം തീയതി ഓടിത്തുടങ്ങിയ തേജസ് എക്‌സ്പ്രസ്. ഓരോ സീറ്റിലും എല്‍ഇഡി ടിവി, വായിക്കാന്‍ മാസികകള്‍,

ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ റെയിൽ റോഡ് ഡിസംബർ 25ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

ഗുവാഹത്തി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയെ റെയില്‍ റോഡ് പാലമായ ബോഗിബീല്‍ വാജ്പേയുടെ ജന്മദിനമായ ഡിസംബർ 25ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. 21 വര്‍ഷത്തിനു ശേഷം നിര്‍മാണം പൂര്‍ത്തിയായ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*