നെയ്യാറ്റിന്‍കര രൂപത പാസ്റ്ററല്‍ കൗണ്‍സില്‍

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയില്‍ പുതിയ പാസ്റ്ററല്‍ കൗണ്‍സില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്തുദാസ്, ചാന്‍സലര്‍ റവ. ഡോ. ജോസ് റാഫേല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
തിരഞ്ഞെടുക്കപ്പെട്ടവര്‍ സഭയുടെ വളര്‍ച്ചക്കായി യത്നിക്കണമെന്നും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ശക്തി നേടണമെന്നും പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രസിഡന്റ് കൂടിയായ ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ ആഹ്വാനം ചെയ്തു. പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയായി ആറ്റുപുറം വിശുദ്ധ ഫ്രാന്‍സിസ് ദൈവാലയ അംഗം ആറ്റുപുറം നേശനെ തിരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് അരുവിക്കര സെന്റ് അഗസ്റ്റിന് ദൈവാലയത്തിലെ അഗസ്റ്റിന് വര്‍ഗീസാണ്. ജോയിന്റ് സെക്രട്ടറി ഉഷാരാജന്. വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങളായി പി. ആര്. പോള്‍, തോമസ് കെ. സ്റ്റീഫന്‍, സിസ്റ്റര്‍ ലൂര്‍ദ് മേരി, സി. എസ് ബിന്ദു എന്നിവരെയും സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങളായി മോണ്‍. വി. പി ജോസ്, ഫാ. റോബര്‍ട്ട് വിന്‍സന്റ്, ഫാ. ഷൈജുദാസ്, സിസ്റ്റര്‍ മേരി വി. യു, മേരികുഞ്ഞ്, ജോണ്‍ സുന്ദര്‍രാജ്, അഡ്വ. ഡി. രാജു, ഫ്രാന്‍സി അലോഷി, ബാല്‍രാജ്, ഷാജി ബോസ്കോ എന്നിവരെയും തിരഞ്ഞെടുത്തു.
വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്തുദാസും ചാന്‍സലര്‍ റവ. ഡോ. ജോസ് റാഫേലും തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
Related
Related Articles
നന്മയുടെ പ്രളയം
മരണത്തെ മുഖാമുഖം കണ്ട ദിനങ്ങള്‍, കൂടെയുണ്ടായിരുന്നവര്‍ മണ്മറഞ്ഞിരിക്കുന്നു; നീണ്ട കുറെ വര്‍ഷങ്ങള്‍ കഷ്ടപ്പെട്ട് പണിതുയര്‍ത്തിയവ നിമിഷനേരംകൊണ്ട് നിലംപൊത്തിയിരിക്കുന്നു. മനുഷ്യനു താങ്ങാവുന്നതിലുമപ്പുറമാണ് ഈ പ്രളയംമൂലം ദൈവത്തിന്റെ സ്വന്തം നാട്
പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിലെ ജപമാല പ്രദര്‍ശനം ശ്രദ്ധേയമായി
കോട്ടപ്പുറം: പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ ജപമാല പ്രദര്‍ശനം നിരവധി പേരെ ആകര്‍ഷിച്ചു. അമ്പതിനായിരത്തില്‍പ്പരം വ്യത്യസ്ത ജപമാലകളുടെ ശേഖരമാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. 80 രാജ്യങ്ങളില്‍ നിന്നുള്ള ജപമാലകള്‍
കൊറോണക്കാലത്ത് തപാല്‍ വോട്ടിനായി കാത്തിരിക്കുമ്പോള്‍
കൊറോണവൈറസ് മഹാമാരിയുടെ ദേശീയ ആരോഗ്യ അടിയന്തരാവസ്ഥയില്‍ നവംബര്‍ മൂന്നിന് അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പു ഫലവും ഇന്ത്യയില്‍ ഒക്ടോബര്‍ 28ന് ആരംഭിച്ച് മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന ബിഹാര്‍