Breaking News

നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്ററിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം; ഗേറ്റും ജനാല ചില്ലുകളും തകര്‍ത്തു

 

Neyattinkara Logos Pastoral centre

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ ആദ്ധ്യാത്മിക കേന്ദ്രമായ വ്‌ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്ററിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ഇന്നലെ പുലര്‍ച്ചയോടെ സെന്ററിന്റെ പ്രധാന ഗേറ്റിന് മുന്‍വശത്തായി സംഘം ചേര്‍ന്നെത്തിയ 100 ഓളം പേരാണ് ആക്രമണത്തിന് പിന്നിലെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ പേയാട് മൈനര്‍ സെമിനാരി പ്രീഫെക്ട് ഫാ. രാജേഷ് കുറിച്ചിയില്‍ പറഞ്ഞു. രൂപതാ ക്ലര്‍ജി & റിലീജിയസ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്ന ദൈവവിളി ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ പ്ലസ്ടു ക്ലാസിലെ പെണ്‍കുട്ടികളടക്കം 150 ഓളം വിദ്യാര്‍ത്ഥികള്‍ തങ്ങിയിരുന്ന കെട്ടിടത്തിന് നേരെയാണ് സാമൂഹ്യ വിരുദ്ധര്‍ ആക്രമണം അഴിച്ച് വിട്ടത്. ഗേറ്റ് തകര്‍ത്ത് അക്രമികള്‍ പാസ്റ്ററല്‍ സെന്ററിലേക്ക് കടന്ന സമയം റോഡിനിരുവശത്ത് നിന്നും കെട്ടിടത്തിന് നേരെ ശക്തമായ കല്ലേറും ഉണ്ടായി. കല്ലേറില്‍ രൂപതാ വിദ്യാഭ്യസകാര്യാലയം, നിഡ്‌സ്, ഡോര്‍മെറ്ററി, കോറിഡോര്‍ തുടങ്ങിയ ഇടങ്ങളിലെ ജനാല ചില്ലുകള്‍ തകര്‍ന്നു. തിങ്കളാഴ്ച വൈകീട്ട് പാസ്റ്ററല്‍ സെന്റര്‍ വളപ്പില്‍ ക്യാമ്പ് ഫയര്‍ സംഘടിപ്പിച്ചിരുന്നു. ക്യാമ്പില്‍ ക്രിസ്തീയഗാനങ്ങളും കൈയ്യടിയും പ്രാര്‍ത്ഥനയും സജീവമായിരുന്നു. ഇതായിരിക്കാം അക്രമികളെ പ്രകോപിതരാക്കിയതെന്നാണ് നിഗമനം. അക്രമണങ്ങള്‍ നടക്കുമ്പോള്‍ സെന്ററിനുള്ളില്‍ ഒരു വൈദികനും രണ്ട് കന്യാസ്ത്രീകളും മാത്രമാണ് കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നത്. അക്രമി സംഘം ലോഗോസ് വളപ്പില്‍ പ്രവേശിച്ചിട്ടും ആരും പുറത്തിറങ്ങിയിരുന്നില്ല, തുടര്‍ന്ന് വൈദികരെയും കന്യാസ്ത്രികളെയും മണിക്കൂറോളം ചീത്ത വിളച്ച സംഘം പുലര്‍ച്ചെ 3 മണിയോടെ സ്ഥലം വിട്ടു. സംഭവമറിഞ്ഞ് ലോഗോസ് ഡയറക്ടര്‍ ഡോ. സെല്‍വരാജന്‍, റെക്ടര്‍ ഡോ. ക്രിസ്തുദാസ് തോംസണ്‍, നിഡ്‌സ് ഡയറക്ടര്‍ എസ്. എം അനില്‍കുമാര്‍, കെഎല്‍സിഎ പ്രസിഡന്റ് ഡി. രാജു, കെഎല്‍സിഎ സംസ്ഥാന സമിതി അംഗം സഹായദാസ്, കെഎല്‍സിഡബ്ല്യൂഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ഫോണ്‍സ ആന്റില്‍സ് തുടങ്ങിയവര്‍ സംഭവ സ്ഥലത്തെത്തി.Related Articles

കേരളത്തില്‍ 19 പേര്‍കൂടി രോഗമുക്തരായി; ഇന്ന് രോഗം സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേര്‍കൂടി കോവിഡ് മുക്തരായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് 12, പത്തനംതിട്ട 3, തൃശൂര്‍ 3, കണ്ണൂര്‍ 1 -എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ

കാലാവസ്ഥ അടിയന്തരാവസ്ഥയും തലമുറകള്‍ക്കിടയിലെ നീതിയും

കടല്‍ പോലെ ഞങ്ങളുയരും എന്ന് ആര്‍ത്തിരമ്പിയാണ് ഏഴു ഭൂഖണ്ഡങ്ങളില്‍ 163 രാജ്യങ്ങളിലായി 2,500 കേന്ദ്രങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും യുവജനങ്ങളും തൊഴിലാളികളും ഉള്‍പ്പെടെ 60 ലക്ഷം സത്യഗ്രഹികള്‍ ഇക്കഴിഞ്ഞ

ഫാ. ബർത്തലോമിയോ കണ്ണങ്കേരി അനുസ്മരണ സമ്മേളനം.

    കൊച്ചിയിൽ രൂപതയിൽ കെ.സി.വൈ.എം പ്രസ്ഥാനത്തിന് ആരംഭം കുറിക്കുന്നതിന് മുഖ്യപങ്കുവഹിച്ച, കെസിവൈഎം കൊച്ചി രൂപത പ്രഥമ ഡയറക്ടർ ഫാ. ബർത്തലോമിയോ കണ്ണങ്കേരി അനുസ്മരിച്ചു. 1975 കൊച്ചി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*