Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി; ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ മറുപടിയില്ല

തിരുവനന്തപുരം: ഇടവേളയ്ക്കുശേഷം കൊവിഡ് അവലോകന വാര്‍ത്താസമ്മേളനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് പ്രതിരോധത്തില്‍ ഇതുവരെ നടത്തിയ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു. വിവാദവിഷയങ്ങളോടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് ഇപ്പോള്‍ തയ്യാറല്ല. പ്രധാന പരിഗണന കൊവിഡ് പ്രതിരോധത്തിനാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. പ്രവാസികളെ തിരികെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാല്‍ അവരുടെ സംരക്ഷണം സംസ്ഥാനം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പല ലോകരാഷ്ട്രങ്ങളേയും വൈറസ് ഗുരുതരമായി ബാധിച്ചപ്പോള്‍ കേരളം ഉണര്‍ന്നുപ്രവര്‍ത്തിക്കുകയായിരുന്നു. ആരോഗ്യവകുപ്പിന് കീഴില്‍ പ്രത്യേക സംഘമുണ്ടാക്കി, എല്ലാ ജിലയിലും പ്രത്യേക ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ചികിത്സയ്ക്ക് മാനദണ്ഡം രൂപീകരിച്ചു. രോഗികളുടെ എണ്ണക്കുറവില്‍ നാം ഒന്നാമതായിരുന്നു. കേരളം കൊവിഡിന്റെ നാടെന്ന് പറഞ്ഞാണ് അയല്‍സംസ്ഥാനം റോഡ് മണ്ണിട്ടടച്ചതെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.
സര്‍ക്കാര്‍ സംവിധാനങ്ങളും ബഹുജനസംഘടനകളും ഒന്നിച്ചിറങ്ങി. ഒരു ഭിന്നാഭിപ്രായവുമില്ലാതെ ഒരു സംസ്ഥാനം ഒന്നാകെ വൈറസ് പ്രതിരോധത്തിന് അണിനിരന്നു. വ്യക്തിശുചിത്വം പാലിക്കല്‍, സാനിറ്റൈസര്‍ ഉപഭോഗം, സാമൂഹിക അകലം പാലിക്കല്‍ എന്നിവ കര്‍ശനമായി കേരളത്തില്‍ നടപ്പാക്കി. ദേശീയതലത്തില്‍ ലോക്ഡൗണ്‍ വരുംമുന്പേ കേരളത്തില്‍ ഇതിനുള്ള നടപടികളെടുത്തു. കുറഞ്ഞ ചെലവില്‍ സാനിറ്റൈസറും മാസ്കും ഉത്പാദിപ്പിച്ച് ജനങ്ങളിലെത്തിച്ചു. പെട്ടെന്ന് സ്തംഭിച്ചുപോയ നാടിനേയും ജനജീവിത്തേയും തിരികെപ്പിടിക്കാന്‍ 20000 കോടിയുടെ സ്പെഷ്യല്‍ പാക്കേജ് സംസ്ഥാനം പ്രഖ്യാപിച്ചു. വിദേശത്തു നിന്നും പ്രവാസികള്‍ തിരിച്ചുവരാന്‍ കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിര്‍ദേശത്തിനെതിരെ കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. നിലവില്‍ കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് അഭിമാനിക്കാം. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ലോക ശരാശരിയേക്കാള്‍ താഴെയാണ് കേരളമെന്നും മുഖ്യമന്ത്രി.
ഫെബ്രുവരി ഒന്നിന് സംസ്ഥാനത്ത് 1471 പേര് നിരീക്ഷണത്തിലുണ്ടായിരുന്നു. അന്നേദിവസം 36 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ മാര്‍ച്ച് 26 ആയപ്പോള്‍ നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഏപ്രില്‍ നാല് ആയപ്പോള്‍ അതു 1,71,355 വരെയെത്തി. ഏപ്രില്‍ നാലിന് പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 174 പേരെയാണ്. അന്ന് ആശുപത്രികളില്‍ 734 പേരുണ്ടായിരുന്നു. ഏപ്രില്‍ 11ന് ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ എണ്ണം 811 ആയി. 126 പേരെ ആ ഒരു ദിവസം മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു രോഗിയില്‍നിന്നും 23 പേരിലേക്ക് രോഗമെത്തി. അവരില്‍നിന്നും 12 പേരിലേക്ക് രോഗമെത്തി. ഈ നിലയില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു.
എന്നാല്‍, എല്ലാ രോഗികളും സഞ്ചരിച്ച പാതയിലൂടെ കടന്നുപോയി ഇടപെട്ട എല്ലാവരേയും കണ്ടെത്തി നിരീക്ഷണത്തിലാക്കുകയാണ് ചെയ്തത്. ഇന്നിപ്പോള്‍ നമുക്ക് ആശ്വസിക്കാന്‍ വകയുണ്ട്. 1.21 ലക്ഷത്തില്‍നിന്നും 46,000 ആയി നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറഞ്ഞു. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ലോക ശരാശരി 5.75 ശതമാനമാണ്. ദേശീയതലത്തില്‍ അത് 2.83 ശതമാനമാണ്. എന്നാല്‍ കേരളത്തില്‍ 0.58 ശതമാനം മാത്രമാണ്.
ജനസംഖ്യ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ്-19 പരിശോധനാ സംവിധാനമുള്ളത് കേരളത്തിലാണ്. കൊവിഡ് ടെസ്റ്റിംഗ് കിയോസ്ക് ആദ്യമായി സ്ഥാപിച്ചത് കേരളമാണ്. നമുക്കിപ്പോള്‍ 33 കോവിഡ് സ്പെഷ്യല്‍ ആശുപത്രികളുണ്ട്. പകര്‍ച്ചാവ്യാധി നിയമം കൊവിഡ് വ്യാപനം തടയാന്‍ ആദ്യം ഉപയോഗിച്ചത് കേരളമാണ്. സംസ്ഥാനത്തെ 1296 ആശുപത്രികളിലായി 49,722 കിടക്കകള്‍ ഇപ്പോള്‍ സജ്ജമാണ്. 1369 ഐസിയു ബെഡുകളും, 800 വെന്റിലേറ്ററുകളും സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാണ്. 866 വെന്റിലേറ്ററുകള്‍ സ്വകാര്യ ആശുപത്രികളിലുണ്ട്. 81904 ബെഡുകളും 6059 ഐസിയു ബെഡുകളും 1578 വെന്റിലേറ്ററുകളും സ്വകാര്യമേഖലയില്‍ സജ്ജമാണ്. ഏത് അടിയന്തരസാഹചര്യവും നേരിടാന്‍ ഇപ്പോള്‍ തന്നെ നാം സജ്ജരാണ്.
1205ലധികം കമ്യൂണിറ്റി കിച്ചനുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെനിന്നും നിരീക്ഷണത്തിലുള്ളവര്‍ക്കും ആവശ്യക്കാര്‍ക്കും സൗജന്യമായി ഭക്ഷണം നല്കുന്നു. 333 കുടുംബശ്രീ ജനകീയ ഹോട്ടലുകളിലൂടെ 20 രൂപയ്ക്ക് ഉച്ചഭക്ഷണം നല്കുന്നു. കേരളത്തിലെ ക്യാമ്പുകളില്‍ അതിഥി തൊഴിലാളികള്‍ സുരക്ഷിതരാണ്. ഇതോടൊപ്പം തെരുവില്‍ ഉറങ്ങുന്നവര്‍ക്കും താമസവും ഭക്ഷണവും നല്കുന്നു. 3665 പേരെ ഈ രീതിയില്‍ പുനഃരധിവസിപ്പിച്ചു.
കൊവിഡ് ചികിത്സയ്ക്കായി മുന്നൂറിലേറെ ഡോക്ടര്‍മാരെയും നാന്നൂറിലേറെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയും യുദ്ധ കാലടിസ്ഥാനത്തില്‍ നിയമിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യമായി അരിധാന്യങ്ങള്‍ നല്കി. അവശ്യകിറ്റിന്റെ വിതരണം പുരോഗമിക്കുന്നു. കേരളത്തിലെ ചികിത്സാ സമ്പ്രാദയത്തിന്റെ നിലവാരവും കരുത്തും ഇവിടെനിന്നും രോഗം ഭേദമായി മടങ്ങിപ്പോയ വിദേശികള്‍ മറയില്ലാതെ പറഞ്ഞിട്ടുണ്ട്. 95ഉം 88ഉം വയസുള്ള വൃദ്ധദമ്പതികളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സാധിച്ചത് നമ്മുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനംകൊണ്ടാണ്. മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും കേരളത്തെ പുകഴ്ത്തുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയടക്കം കേരളത്തിന് നല്കിയ പ്രശംസ സ്വന്തം ജീവന് പണയംവച്ച് കോവിഡ് രോഗത്തെ നേരിടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ളതാണ്. ഏതു പ്രതിസന്ധിയും മറികടക്കാന്‍ നമുക്ക് മാറ്റാരുടെയും സഹായം വേണ്ട എന്ന സന്ദേശമാണ് ഇതിലൂടെ ലഭിച്ചത്.
Related
Related Articles
എഫേസൂസ് രണ്ടാം സൂനഹദോസ്
നിഖ്യാ കൗണ്‍സില്‍ കാലത്ത് തുടക്കമിട്ട പാഷണ്ഡത ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും സഭയെ വിട്ടൊഴിഞ്ഞില്ല. കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസില്‍ പ്രധാന ചര്‍ച്ചാവിഷയമായിരുന്ന നെസ്തോറിയിസത്തെ എഫേസൂസ് സൂനഹദോസില്‍ പാഷണ്ഡതയായി കണക്കാക്കി ശപിച്ചുതള്ളുകയും
ആര്‍ച്ച്ബിഷപ് ബെര്ണര്ദീന് ബച്ചിനെല്ലി അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു
എറണാകുളം: ‘പള്ളിക്കൊപ്പം പള്ളിക്കൂടം’ എന്ന ഇടയലേഖനത്തിലൂടെ കേരളത്തില്‍ സാര്‍വത്രിക വിദ്യാഭ്യാസത്തിന് അടിത്തറപാകിയ വരാപ്പുഴ വികാരിയാത്തിന്റെ മുന്‍ വികാരി അപ്പസ്തോലിക് ബെര്ണര്ദീന് ബച്ചിനെല്ലി ഒസിഡിയുടെ സ്മരണാര്‍ത്ഥം കേരള റീജ്യണ്‍
വീഡിയോ പ്രഭാഷണങ്ങള്‍ പ്രകാശനം ചെയ്തു
എറണാകുളം: ലോകഹൃദയ ദിനത്തിന്റെ ഭാഗമായി ‘ഹൃദയപൂര്‍വ്വം’ എന്ന പേരില്‍ പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ജോര്‍ജ് തയ്യില്‍ തയ്യാറാക്കിയ വീഡിയോ പ്രഭാഷണങ്ങള്‍ റിലീസ് ചെയ്തു. എറണാകുളം സെന്റ് ആല്‍ബര്‍ട്സ്