Breaking News

നൈജീരിയയില്‍ ക്രിസ്മസിന് ക്രൈസ്തവരുടെ കൂട്ടക്കൊല

നൈജീരിയയില്‍ ക്രിസ്മസിന് ക്രൈസ്തവരുടെ കൂട്ടക്കൊല

അബുജ: വടക്കുകിഴക്കന്‍ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്ത് ക്രിസ്മസ് ദിനത്തില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ് (ഇസ്വാപ്) തീവ്രവാദികള്‍ 11 ക്രൈസ്തവ ബന്ദികളെ കഴുത്തറുത്തും വെടിവച്ചും കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവിട്ടു. കഴിഞ്ഞ ഒക്‌ടോബറില്‍ സിറിയയിലെ ഒളിത്താവളത്തില്‍ അമേരിക്ക നടത്തിയ മിന്നലാക്രമണത്തില്‍ ഇസ്‌ലാമിക സ്റ്റേറ്റിന്റെ തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദിയും ആ തീവ്രവാദി സംഘടനയുടെ വക്താവ് അബുല്‍ ഹസന്‍ അല്‍ മുജാഹിറും കൊല്ലപ്പെട്ടതിനു പ്രതികാരമാണിതെന്ന് അമാഖ് എന്ന ഐഎസ് വാര്‍ത്താ ഏജന്‍സി ഓണ്‍ലൈന്‍ ടെലിഗ്രാം ന്യൂസ് ചാനലില്‍ പോസ്റ്റു ചെയ്ത 56 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറയുന്നു.
ക്രിസ്മസിനു പിറ്റേന്ന് ബോര്‍ണോ സംസ്ഥാനത്തെ ഗൗസായില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ വിവാഹത്തിന് ഒരുങ്ങിപോയ വധുവിനെയും സംഘത്തെയും കഴുത്തറുത്തു കൊന്നതായി മൈദുഗുരി കത്തോലിക്കാ രൂപതയിലെ കമ്യൂണിക്കേഷന്‍സ് വക്താവ് ഫാ. ഫ്രാന്‍സിസ് അരിന്‍സെ വെളിപ്പെടുത്തി. മൈദുഗുരി സെന്റ് അഗസ്റ്റിന്‍ ഇടവകാംഗമായ മാര്‍ത്താ ബുലുസ് എന്ന പ്രതിശ്രുത വധുവും സംഘവുമാണ് കൂട്ടക്കൊലയ്ക്ക് ഇരകളായത്. ഡിസംബര്‍ 31ന് നടക്കേണ്ട വിവാഹച്ചടങ്ങിനു മുന്നോടിയായി വധുവും സംഘവും നാട്ടിന്‍പുറത്തെ പിതൃഭവനത്തിലേക്കു പോകുമ്പോഴായിരുന്നു തീവ്രവാദികളുടെ നിഷ്ഠുര അതിക്രമം.
രാജ്യത്തെ ക്രിസ്ത്യാനികളും മുസ്‌ലിംകളും തമ്മില്‍ ഏറ്റുമുട്ടുന്നതിനു കൂടുതല്‍ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണ് തീവ്രവാദികളുടേതെന്ന് അബൂജയിലെ മെത്രാപ്പോലീത്ത ഇഗ്‌നേഷ്യസ് അയാവു കൈഗാമ ചൂണ്ടിക്കാട്ടി.
മൈദുഗുരി, ദമാത്തുരു മേഖലകളില്‍ നിന്നുള്ളവരാണ് ക്രിസ്മസ് ദിനത്തില്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന. കണ്ണുകള്‍ മൂടിക്കെട്ടി നിരത്തിനിര്‍ത്തിയ ബന്ദികളില്‍ ഒരാളെ വെടിവച്ചുകൊന്നശേഷം മറ്റുള്ളവരെ നിലത്തുതള്ളിയിട്ട് ശിരഛേദം ചെയ്യുന്നതായാണ് ദൃശ്യത്തിലുള്ളത്. രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള തീവ്രവാദികളുടെ ശ്രമം വിജയിക്കില്ലെന്നും, മനസ്സാക്ഷിയും, ദൈവവുമില്ലാത്ത പ്രാകൃതരായ ഈ കൊലയാളികള്‍ ഇസ്‌ലാം മതത്തിന്റെയോ ലോകമെങ്ങും നിയമവ്യവസ്ഥയ്ക്കു വിധേയരായി ജീവിക്കുന്ന മുസ്‌ലിം ജനതകളുടെയോ പ്രതിനിധികളല്ലെന്നും നൈജീരിയ പ്രസിഡന്റ് മുഹമ്മദു ബുഹാരി പ്രസ്താവനയില്‍ പറഞ്ഞു.
വടക്കന്‍ നൈജീരിയയില്‍ തീവ്രവാദികള്‍ ബന്ദികളാക്കിയവര്‍ 10 ദിവസം മുമ്പ് നൈജീരിയന്‍ അധികാരികളോടും ക്രിസ്തീയ സംഘടനകളോടും സഹായം അഭ്യര്‍ത്ഥിക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടിരുന്നുവെന്നും ഭരണാധികാരികളുമായി സന്ധി സംഭാഷണത്തിനുള്ള തീവ്രവാദികളുടെ ശ്രമം പരാജയപ്പെട്ടിരുന്നതായും പ്രാദേശിക ഏജന്‍സികള്‍ പറയുന്നു.
ബൊക്കോ ഹറാം ഭീകരസംഘടനയില്‍ നിന്ന് 2016ല്‍ വേര്‍പിരിഞ്ഞവരാണ് ഇസ്വാപ് തീവ്രവാദികള്‍. നേരത്തെ ബന്ദികളാക്കിയവരില്‍ നാലു ദുരിതാശ്വാസപ്രവര്‍ത്തരെ ഒരാഴ്ച മുന്‍പ് ഇവര്‍ വധിക്കുകയുണ്ടായി. 2018ല്‍ രണ്ടു മിഡ്‌വൈഫുകളെ ഈ ഭീകരര്‍ കൊന്നു.


Tags assigned to this article:
nigeriapersecution

Related Articles

കടല്‍വള്ളത്തില്‍ ചിത്രം വരച്ചും കട്ടമരത്തില്‍ കവിത ചൊല്ലിയും ശംഖുമുഖം തീരം

തിരുവനന്തപുരം: കടല്‍തീരത്ത് അണിനിരത്തിയ വള്ളത്തില്‍ ഓഖി ചുഴലിക്കാറ്റിന്റെ ഭീകരതകളും പ്രളയത്തിന്റെ ദുരന്തകാഴ്ചകളും മത്സ്യതൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനങ്ങളും വരച്ച് തീരദേശത്തെ ചിത്രകാരന്മാര്‍. ഓഖി ദുരന്തത്തിന്റെ വാര്‍ഷികത്തില്‍ കടലാഴങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട

സംസ്ഥാനത്ത് 6 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

കൊച്ചി: സംസ്ഥാനത്ത് കൊറോണ രോഗബാധിതരുടെ എണ്ണം ആറായി. കൊച്ചിയില്‍ ഇറ്റലിയില്‍ നിന്നെത്തിയ മൂന്നുവയസുള്ള കുട്ടിക്കും രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അതീവജാഗ്രത. ജനങ്ങള്‍ മാസ്‌കുകള്‍ ധരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. മെഡിക്കല്‍

ലത്തീന്‍ വിദ്യാര്‍ഥികള്‍ക്ക്

എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലായി ആകെ 27 ആര്‍ട്‌സ് കോളേജുകളും, അഞ്ച് പ്രൊഫഷണല്‍ കോളേജുകളും, മൂന്നു എഞ്ചിനീയറിംഗ് കോളേജുകളും, എട്ടു പോളിടെക്‌നിക്/ഐടിസികളും , ഒന്‍പത് ബിഎഡ് കോളേജുകളും,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*