നോക്കുന്നോ? കാതറീനയ്ക്കൊരു കൂട്ടു വേണം
by admin | February 21, 2019 7:06 am
തനിക്കൊരു ആണ്‍തുണവേണമെന്ന് ബോളിവുഡിലെ പ്രമുഖ താരം കാതറീന. ഒറ്റയ്ക്കു താമസിച്ചു മടുത്തെന്നാണ് അവരുടെ വിശദീകരണം. പക്ഷേ വെറും കൂട്ടേ വേണ്ടൂ. വിവാഹത്തിനൊന്നും തല്കാലം താല്പര്യമില്ല. 2019ല്‍ ഒരു സിനിമ നിര്‍മിക്കുമെന്നും അവാര്‍ഡിന് ആഗ്രഹമുണ്ടെന്നും ഒരു ചടങ്ങില്‍ സംസാരിക്കവെ അവര്‍ വ്യക്തമാക്കി. 2016ല്‍ രണ്‍ബീര്‍ കപൂറുമായുള്ള കാതറീനയുടെ സുഹൃദ്ബന്ധം തകര്‍ന്നിരുന്നു. നേരത്തെ സൂപ്പര്‍താരം സല്‍മാന്‍ഖാനുമായി വര്‍ഷങ്ങളോളം അടുത്തിടപഴകിയിരുന്നു. വിവാഹത്തിനു മുമ്പും ശേഷവും ഒരാള്‍ക്ക് വ്യത്യസ്തമായ ജീവിതം തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നാണ് അവരുടെ ഭാഷ്യം.
കാതറീന കൈഫ് പലരും കരുതുന്നതുപോലെ പൂര്ണഇന്ത്യക്കാരിയല്ല. ഇംഗ്ലണ്ടില്‍ വ്യവസായിയായ മുഹമ്മദ് കൈഫിന്റെ മകളാണ് കാതറീന. മുഹമ്മദ് കൈഫിന്റെ പൂര്‍വപിതാക്കള്‍ കശ്മീരികളായിരുന്നു എന്നതാണ് ഇന്ത്യയുമായുള്ള രക്തബന്ധം. അമ്മ ഹോംങ്കോംഗ്കാരിയാണ്. മുംബൈയിലാണ് താമസമെങ്കിലും ബ്രിട്ടീഷ് പൗരത്വമാണ് നടിക്കുള്ളത്. 2003ല്‍ കൗമാരപ്രായത്തില്‍ മോഡലിംഗിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. 2003ല്‍ ആദ്യസിനിമ ബൂം റിലീസായി. ഇപ്പോള്‍ 36 വയസുണ്ട്.
Related
Source URL: https://jeevanaadam.in/%e0%b4%a8%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8b-%e0%b4%95%e0%b4%be%e0%b4%a4%e0%b4%b1%e0%b5%80%e0%b4%a8%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95/