നോണ്‍ ക്രീമിലെയര്‍ തടസങ്ങള്‍ നീങ്ങി; ഇനി ദുരുപയോഗം തടയണം

ലത്തീന്‍ കത്തോലിക്കരായി ജനിച്ചു വളര്‍ന്ന് സമുദായത്തിന്റെ ജാതിപരമായ പിന്നാക്കാവസ്ഥയില്‍ ജീവിക്കുകയും സാമ്പത്തികമായി ക്രീമിലെയര്‍ വരുമാനപരിധിക്കുളളില് (വാര്‍ഷിക വരുമാനം 8 ലക്ഷം) വരുകയും ചെയ്യുന്ന ചെറുപ്പക്കാര്‍ക്ക് അവരുടെ മാതാപിതാക്കളില്‍ ഒരാള്‍ സിറിയന്‍/ മലങ്കര / യാക്കോബായ (മിശ്രവിവാഹിതര്‍) തുടങ്ങിയ വിഭാഗങ്ങളില്പെട്ടവരാണെങ്കില് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നിരുന്ന സാഹചര്യത്തിനു മാറ്റം വന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറക്കിയിരുന്നു.
മാതാപിതാക്കളില്‍ ആരുടെ ജാതി ?
മിശ്രവിവാഹിതരായ ദമ്പതികളുടെ കുട്ടികള്‍ സാധാരണയായി പിതാവിന്റെ ജാതിയില്‍ ജീവിച്ചുവരുന്നതായാണ് കാണുന്നത്. രേഖകളും അപ്രകാരമായിരിക്കും. എന്നാല്‍ നിലവില്‍ ഈ വിഷയത്തില്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ച രമേശ്ഭായി കേസ് (2012) പ്രകാരം പിതാവിന്റെയോ മാതാവിന്റെയോ ജാതി എതാണെന്നല്ല കുട്ടി ജനിച്ചു വളര്‍ന്നത് ഏതു ജാതിയുടെ അവസ്ഥയിലാണോ അതായിരിക്കും കുട്ടിയുടെ ജാതി. പിതാവിന്റെ ജാതി തന്നെയായിരിക്കും കുട്ടിയുടെ ജാതി എന്ന നിഗമനം തിരുത്തലിന് വിധേയമായ ഒന്നാണ്. ഇക്കാര്യത്തിന് റവന്യൂഉദ്യോഗസ്ഥര്‍ നടത്തുന്ന അന്വേഷണത്തില്‍ തീരുമാനമെടുക്കാം. അതിനര്‍ത്ഥം സംവരണവിഭാഗത്തില്പ്പെട്ടയാള് പിതാവാണെങ്കിലും മാതാവാണെങ്കിലും കുട്ടി ഏത് സമുദായം ജാതിയില്‍ ജീവിക്കുന്നു എന്നതാണ് കണക്കാക്കുന്നത്. അതിന് തക്കതായ തെളിവുകളും ആവശ്യമാണ്.
ദുരുപയോഗം തടയണം, അനര്‍ഹരെ ഒഴിവാക്കണം
പിതാവിന്റെ ജാതിയോ മാതാവിന്റെ ജാതിയോ അവസ്ഥാനുസരണം കുട്ടിക്ക് സ്വീകരിക്കാമെന്ന വ്യാഖ്യാനം ദുരുപയോഗപ്പെടുത്താന്‍ ഇടയാകരുത്. അങ്ങനെ വന്നാല്‍ ലത്തീന്‍ കത്തോലിക്കരായി ജീവിക്കുന്ന മിശ്രവിവാഹിതരായവരുടെയും അല്ലാത്തവരുടെയും മക്കളായ ചെറുപ്പക്കാര്‍ക്ക് ലഭിക്കേണ്ട സംവരണം അനര്‍ഹര്‍ നേടിയെടുക്കാന്‍ സാധ്യതയുണ്ട്. ഈ വ്യാഖ്യാനം കണക്കിലെടുത്ത് യഥാര്‍ത്ഥത്തില്‍ സംവരണമില്ലാത്ത മറ്റ് വിഭാഗങ്ങളിലേക്ക് വിവാഹം കഴിച്ചു പോകുന്ന ലത്തീന്‍ കത്തോലിക്കരായ സ്ത്രീകള്‍ക്കുണ്ടാകുന്ന കുട്ടികള്‍ അവര്‍ പിതാവിന്റെ ജാതിയുടെ മുന്നോക്കാവസ്ഥയില്‍ വളരുന്നവരായാല് പോലും സംവരണത്തിനു വേണ്ടി തെറ്റായി റവന്യൂ രേഖകള്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്തായാലും റവന്യൂ രേഖകളിലും സ്കൂള്‍ രേഖകളിലും സംവരണവിഭാഗം എന്ന് കാണുന്നവരാണെങ്കിലും യഥാര്‍ഥത്തില്‍ ലത്തീന്‍ സമുദായാംഗമായല്ല ജീവിക്കുന്നതെങ്കില്‍ അക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാനും അനര്‍ഹര്‍ സംവരണം തട്ടിയെടുക്കുന്നതു തടയാനും നിതാന്ത ജാഗ്രത ആവശ്യമാണ്.
Related
Related Articles
ഭാഷാ വൈവിധ്യത്തെ ആദരിക്കണം
‘ഹിന്ദി ദിവസ്’ ആഘോഷത്തിന്റെ ഭാഗമായി അമിത് ഷാ ചെയ്ത ട്വീറ്റും പിന്നീട് നടത്തിയ പ്രസംഗവും രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആഭ്യന്തരമന്ത്രിയും ഈയിടെ നടത്തിക്കൊണ്ടിരിക്കുന്ന പ്രകോപനപരമായ
കടലും ജീവന്റെ നിലനില്‍പ്പും
ഭൂമിയില്‍ കരയിലെ ജലം ശുദ്ധജലവും ഉപ്പുകലര്‍ന്ന കടല്‍വെള്ളം അശുദ്ധജലമാണെന്നുമുള്ള ധാരണ ആരൊക്കെയോ സാധാരണക്കാരെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. അതിനാലാണ് പുഴകളെ ഒഴുക്കി അതിലെ മാലിന്യം മുഴുവന്‍ കടലിലെത്തിക്കുമ്പോള്‍ സാധാരണക്കാരില്‍
തീവ്രഅസഹിഷ്ണുത ക്രൈസ്തവമോ?
ഈദ് ആശംസ നേർന്നതിന് കെ സി വൈ എം നെതിരെ വീണ്ടും സൈബർ ആക്രമണം വലിയ പെരുന്നാളിന് ഈദ് ആശംസ നേർന്നതിനെ തുടർന്ന് കെ സി വൈ