Breaking News

നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് ലക്ഷങ്ങള്‍

നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് ലക്ഷങ്ങള്‍

കൊച്ചി: കേരളത്തിലേക്ക് മടങ്ങാനായി മണിക്കൂറുകള്‍ക്കുള്ളില്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് ലക്ഷക്കണക്കിനുപേര്‍. അനിശ്ചിതത്വത്തിനൊടുവില്‍ പ്രവാസികള്‍ക്കായുള്ള നോര്‍ക്കയുടെ രജിസ്‌ട്രേഷന്‍ ഇന്നലെയാണ് ആരംഭിച്ചത്. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ തുടങ്ങാനിരുന്ന രജിസിട്രേഷന്‍ സാങ്കേതിക കാരണങ്ങളാല്‍ വൈകിയാണ് തുടങ്ങിയത്. കഴിഞ്ഞദിവസം കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തിയിരുന്നു.
വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചുകൊണ്ടുവരലും, വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ വിദേശത്തേക്ക് മടക്കിക്കൊണ്ടുപോകുന്നതുമായിരുന്നു പ്രധാന ചര്‍ച്ച. പ്രവാസികളെ മടക്കിക്കൊണ്ടു വരുന്ന കാര്യത്തില്‍ ഇതുവരെ മൗനംപാലിച്ച കേന്ദ്രം പ്രാരംഭചര്‍ച്ചകള്‍ ആരംഭിച്ചതോടെയാണ് സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്ക റൂട്ട്‌സ് മടങ്ങിവരാന്‍ താല്‍പ്പര്യപ്പെടുന്നവരുടെ രജിസ്‌ട്രേഷന്‍ എടുക്കാന്‍ തുടങ്ങിയത്.
ഒരുലക്ഷം പേരെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങും എന്നായിരുന്നു കേരളം കേന്ദ്രത്തെ നേരത്തെ അറിയിച്ചത്. എന്നാല്‍ നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസട്രേഷന്‍ തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ ഒന്നരലക്ഷത്തോളം പേര്‍ മടങ്ങിവരാന്‍ താല്‍പര്യമറിയിച്ച് പേര് രജിസ്റ്റര്‍ ചെയ്തതോടെ പ്രവാസികളുടെ വന്‍തോതിലുള്ള മടങ്ങി വരവിനാവും കേരളം സാക്ഷ്യംവഹിക്കുക എന്നാണ് സൂചന.
ഇന്നലെ മണിക്കൂറുകള്‍നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് പ്രവാസി രജിസ്‌ട്രേഷനായുള്ള നോര്‍ക്ക വെബ്‌സൈറ്റ് പ്രവര്‍ത്തനക്ഷമമായത്. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. ഉച്ചക്ക് ഒരു മണി മുതല്‍ തുടങ്ങുമെന്നായി പിന്നീടുളള വിശദീകരണം. ംംം.ൃലഴെേശലൃിീൃസമൃീേെീ.ീൃഴ എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍.
തിരിച്ചെത്തുന്നവരുടെ കൃത്യമായ കണക്ക് കിട്ടാനും നിരീക്ഷണ സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കുന്നതിനുമാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആദ്യപരിഗണന എന്നില്ല. അതുകൊണ്ട് ആരും തിരക്കുകൂട്ടേണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഗര്‍ഭിണികള്‍, പലതരം രോഗമുള്ളവര്‍, സന്ദര്‍ശക വിസയില്‍ പോയവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന.Related Articles

‘കളിയിലെ കാര്യങ്ങള്‍’  പാപ്പായുടെ പുസ്തകം പ്രകാശിതമായി

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പായുടെ കളിയിലെ കാര്യങ്ങള്‍ എന്ന പുസ്്തകം പ്രസിദ്ധീകരിച്ചു. സെപ്തംബര്‍ 7-ന് റോമില്‍ ”ഫാവോ”യുടെ ആസ്ഥാനത്തെ കായികസമുച്ചയത്തില്‍ നടന്ന പ്രകാശനച്ചടങ്ങുകളില്‍ ഇറ്റലിയുടെ പ്രഗത്ഭരായ കായികതാരങ്ങളും

ഷൈന്‍ ടോം ചാക്കോയുമായി അഭിമുഖം

സുകുമാരക്കുറുപ്പ്, ചാക്കോ എന്നീ രണ്ടുപേരുകള്‍ മലയാളികളെ മൂന്നു ദശാബ്ദമായി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ ചാക്കോ എന്ന യുവാവിനെ കാറിലിട്ട് ചുട്ടുകൊന്ന് സുകുമാരക്കുറുപ്പ് ഒളിവില്‍ പോയി. കാലമിത്രയും

കാലാവസ്ഥാവ്യതിയാനവും ഭൂപ്രകൃതിയിലെ മാറ്റങ്ങളും

  കാലാവസ്ഥാവ്യതിയാനം മൂലമുള്ള പരിസ്ഥിതിയിലെ മാറ്റങ്ങള്‍ ഏറ്റവും കൂടുതലായി അനുഭവിക്കുന്ന പ്രദേശങ്ങളിലൊന്നായി കേരളം മാറിയിരിക്കുന്നു. കഴിഞ്ഞ കാലവര്‍ഷക്കാലത്തും ഇപ്പോഴും മഴ ക്രമാതീതമായി മലഞ്ചെരിവുകളിലും തീരദേശങ്ങളിലും ഒരുപോലെ പെയ്തത്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*