ന്യൂജനില്‍ നിന്ന് വിശുദ്ധരുണ്ടാകുമോ?

ന്യൂജനില്‍ നിന്ന് വിശുദ്ധരുണ്ടാകുമോ?

ഡോ. സിസ്റ്റര്‍ ജയ ജോസഫ് സിടിസി

ന്യൂജനില്‍ നിന്ന് വിശുദ്ധരുണ്ടാകുമോ എന്ന ചോദ്യത്തിന് സമാനമായ ഒരു ചോദ്യം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് നഥാനയേല്‍ പീലിപ്പോസിനോട് ചോദിച്ച ചോദ്യമാണ്:  നസ്രത്തില്‍ നിന്ന് എന്തെങ്കിലും നന്മയുണ്ടാകുമോ? ഈ 21 – ാം നൂറ്റാണ്ടില്‍ ന്യൂജനില്‍ നിന്ന് വിശുദ്ധരോ എന്ന സംശയത്തോടെ നമ്മില്‍ ചിലരുടെയെങ്കിലും നെറ്റി ചുളിഞ്ഞാല്‍ അതിനുള്ള മറുപടിയാണ് കാര്‍ലോ അക്വിറ്റസ്. 2020 ഒക്ടോബര്‍ പത്ത് ഇറ്റാലിയന്‍ സമയം വൈകുന്നേരം നാലുമണിക്ക് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയ പതിനഞ്ചുകാരന്‍ കാര്‍ലോ അക്വിറ്റസിന്റെ ഹ്രസ്വജീവിതം ഏവരെയും വിസ്മയി
പ്പിക്കുന്നതാണ്. കമ്പ്യൂട്ടറിനെയും ഇന്റര്‍നെറ്റിനെയും ഇന്‍സ്റ്റാഗ്രാമിനെയുമൊക്കെ പ്രണയിച്ച ഒരു ബാലന്‍. പക്ഷേ അത് കമ്പ്യൂട്ടറിനോടും സോഷ്യല്‍മീഡിയയോടുമുള്ള ഭ്രാന്തമായ ഒരു സ്നേഹമായിരുന്നില്ല. ഈശോ
യോടായിരുന്നു അവന് യഥാര്‍ത്ഥത്തില്‍ പ്രിയം. ഈശോയായിരുന്നു അവന്റെ ആവേശം.

സക്രാരിയില്‍ ഏകനായി നമ്മോടുള്ള സ്നേഹത്താല്‍ തുടിക്കുന്ന ഒരു ദിവ്യകാരുണ്യ ഹൃദയമുണ്ടെന്ന് അനുഭവിച്ചറിഞ്ഞ് തന്റെ ഹ്രസ്വമായ ജീവിതത്തിലൂടെ ആ സത്യം ലോകത്തോട് മുഴുവന്‍ വിളിച്ചുപറഞ്ഞ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയ ഒരു കൊച്ചുവിശുദ്ധന്‍. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ കാലം കാത്തുവച്ച പുണ്യം. ദൈവത്തിന്റെ കയ്യൊപ്പു ചാര്‍ത്തിയ ജന്മം. അതാണ് കാര്‍ലോ. ഫുട്ബോള്‍ കളിക്കുന്ന, കമ്പ്യൂട്ടറിലും മൊബൈല്‍ഫോണിലും ഗെയിം കളിക്കുന്ന, ജീന്‍സും ടീഷേര്‍ട്ടുമിട്ട് മോട്ടോര്‍ബൈക്കില്‍ ചുറ്റിക്കറങ്ങുന്ന ഒരു വിശുദ്ധനെ നമുക്ക് സങ്കല്‍പ്പിക്കാന്‍ പറ്റുമോ? ഇദ്ദേഹത്തിന്റെ മാദ്ധ്യസ്ഥ്യം നാം അപേ
ക്ഷിക്കുമ്പോള്‍ ‘ആല രീീഹ ാമി!’ എന്ന ഇന്നത്തെ ചെറുപ്പക്കാരുടെ ശൈലിയില്‍ നമ്മോടു പ്രത്യുത്തരിക്കുന്ന ഒരു വിശുദ്ധനെ ഒന്നു സങ്കല്പിച്ചേ! വിസ്മയം തോന്നുമല്ലേ? ഇന്റര്‍നെറ്റ് യുഗത്തില്‍ ജീവിക്കുന്ന നമുക്കുവേണ്ടി നമ്മെയും യുവതലമുറയെയും പല പാഠങ്ങള്‍ പഠിപ്പിച്ചുതരുവാന്‍ ദൈവം കാത്തുവച്ച സമ്മാനം.

1991 മേയ് 3ന് പോളണ്ടുകാരനായ അന്റോണിയ അക്വിറ്റസിന്റേയും ഇറ്റലിയില്‍ നിന്നുള്ള ആന്‍ഡ്രിയ അക്വിറ്റസിന്റെയും ഏക സന്താനമായി കാര്‍ലോ ലണ്ടനിലാണ് ജനിച്ചത്. പിന്നീട് അവര്‍ ഇറ്റലിയിലെ മിലാനിലേക്ക് മാറിതാമസിക്കുകയായിരുന്നു. കാര്‍ലോ പഠിച്ചതും വളര്‍ന്നതും മിലാനിലാണ്. പരിശുദ്ധ അമ്മയോടും വിശുദ്ധ കുര്‍ബാനയോടും കാര്‍ലോ അനിതരസാധാരണമായ ഭക്തിയാണ് കാത്തുസൂക്ഷിച്ചത്. നാലര വയസില്‍ തന്നെ പൂന്തോട്ടത്തില്‍ പൂക്കള്‍ കാണുമ്പോള്‍ അത് മാതാവിന്റെ സ്വരൂപത്തിനു മുന്നില്‍ പറിച്ചുവയ്ക്കണമെന്ന് കൊച്ചുകാര്‍ലോ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഏഴു വയസില്‍ ആദ്യകുര്‍ബാന സ്വീകരണം നടത്തിയ കാര്‍ലോ ദേവാലയത്തില്‍ വന്ന് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതില്‍ ഒരു ദിവസം പോലും മുടക്കം വരുത്തിയില്ല. എന്തെങ്കിലും ആവശ്യത്തിന് അവര്‍ക്ക് കുടുംബസമേതം ഹോട്ടലില്‍ താമസിക്കേണ്ടിവരുമ്പോള്‍ അടുത്ത് ദൈവാലയമുണ്ടോ എന്ന് അവര്‍ ആദ്യം അന്വേഷിക്കും. ദിവ്യകാരുണ്യത്തോടുള്ള അടങ്ങാത്ത സ്നേഹം അവനെക്കൊണ്ട് മഹത്തായ ഒരു കാര്യം ചെയ്യിച്ചു. പതിനൊന്നുവയസു മുതല്‍ അവന്‍ കമ്പ്യൂട്ടറിലും ഇന്റര്‍നെറ്റിലും പ്രോഗ്രാമുകള്‍ ചെയ്യാന്‍ പ്രാവീണ്യം നേടി. സ്വന്തമായി ഒരു വെബ്സൈറ്റ് ക്രിയേറ്റ് ചെയ്തു, (ഠവല ഋൗരവമൃശേെശര ങശൃമരഹല െീള വേല ണീൃഹറ) എന്ന പേരില്‍. അതില്‍ കാര്‍ലോ പ്രദര്‍ശിപ്പിച്ചത് ലോകത്ത് ഇന്നോളം നടന്നിട്ടുള്ള 136 ദിവ്യകാരുണ്യ അത്ഭുതങ്ങളാണ്. ഈ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ നടന്നിട്ടുള്ള സ്ഥലങ്ങള്‍ മാതാപിതാക്കളോടൊപ്പം സന്ദര്‍ശിച്ച് കൃത്യമായി മനസിലാക്കിയാണ് ഈ ദൗത്യം കാര്‍ലോ പൂര്‍ത്തിയാക്കിയത്. വെബ്സൈറ്റ് കാലക്രമേണ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നുവെന്നു മാത്രമല്ല, അനേകായിരം ഹൃദയങ്ങളെയാണ് വിശ്വാസത്തിലുറപ്പിക്കുവാന്‍ ഇത് സഹായിച്ചത്.

ചുറുചുറുക്കും ഊര്‍ജസ്വലതയുമുള്ള കാര്‍ലോയുടെ സാമീപ്യം തന്നെ മറ്റുള്ളവര്‍ക്ക് അനുഗ്രഹമായി. വഴിപോക്കരും യാചകരും എന്നുവേണ്ട, അവന്റെ സൗഹൃദത്തിന്റെ മാധുര്യം അറിയാത്തവര്‍ ആരും ആ പരിസരത്തില്ലായിരുന്നു. പാവപ്പെട്ടവര്‍ക്ക് തന്നാലാവുംവിധം സാമ്പത്തിക സഹായവും അവന്‍ കണ്ടെത്തിനല്‍കിയിരുന്നു. യഥാര്‍ത്ഥ ദൈവസ്നേഹമാണ് പരസ്നേഹത്തിലേക്ക് ചാലുകീറിയത്. ലോകത്തിലായിരിക്കുമ്പോഴും ലോകത്തിന്റേതല്ലാത്തവിധത്തില്‍ ജീവിച്ച് നവീനമാധ്യമങ്ങളെ വൈദഗ്ദ്ധ്യത്തോടെ വിവേകത്തോടെ വിരല്‍ത്തുമ്പില്‍ ചലിപ്പിച്ച് വിശുദ്ധിയുടെ ചവിട്ടുപടികള്‍ കയറുവാന്‍ സാധിക്കുമെന്ന് ലോകത്തോട് വിളിച്ചുപറയുന്ന കാര്‍ലോ ഇന്റര്‍നെറ്റിന്റെയും ആധുനികമാധ്യമങ്ങളുടെയും അടിമത്വത്തിലേക്ക് വീഴുന്ന യുവതലമുറയ്ക്ക് ഒരു വെല്ലുവിളിയാണ്. പതിനഞ്ചാമത്തെ വയസില്‍ ലുക്കീമിയ ബാധിച്ച കാര്‍ലോതന്റെ സഹനത്തിലും പുഞ്ചിരിച്ചു. സഹനങ്ങള്‍ തിരുസഭയ്ക്കുവേണ്ടി, പരിശുദ്ധ പിതാവിനു വേണ്ടി, ആത്മരക്ഷയ്ക്കായി സമര്‍പ്പിച്ചു. 2006 ഒക്ടോബര്‍ 12ന് നിത്യസമ്മാനത്തിനായി ഏവര്‍ക്കും പ്രിയപ്പെട്ട കാര്‍ലോ യാത്രയായി. ജീവിക്കണമെങ്കില്‍ ഇങ്ങനെ ജീവിക്കണം  ഈശോയെ ചങ്കോടു ചേര്‍ത്തുപിടിച്ച്, ഈശോയുടെ ചങ്കോടു ചേര്‍ന്നിരുന്ന്, ഏവരെയും ആ സ്നേഹത്തിലേക്ക് ചേര്‍ത്തുപിടിച്ച്, പരാതികളില്ലാത്ത, പരിഭവങ്ങളില്ലാത്ത അതിമനോഹര ജീവിതം. ഇറ്റലിയിലെ അസീസിയില്‍ അന്തിമവിശ്രമം കൊള്ളുന്ന, 2013 മേയ് 13ന് ദൈവദാസനായും, 2015 ജൂലൈ 5ന് ധന്യനായും, 2020 ഒക്ടോബര്‍ 10ന് വാഴ്ത്തപ്പെട്ടവനായും പ്രഖ്യാപിക്കപ്പെട്ട  കാര്‍ലോ അക്വിറ്റസ് ഇന്ന് നമ്മുടെ മുന്‍പില്‍, യുവജനങ്ങളുടെ മുന്‍പില്‍ ഉയര്‍ത്തുന്ന ഒരു വെല്ലുവിളി: സുഹൃത്തേ, നിനക്കും ആകണ്ടേ ഈശോയുടെ ചങ്ക്ഫ്രണ്ട്? സൈബര്‍ അപ്പസ്തോലനായ വാഴ്ത്തപ്പെട്ട കാര്‍ലോ അക്വിറ്റാസ്,  ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ.

 


Related Articles

തീരപുനഃസൃഷ്ടിക്ക് സുസ്ഥിര പദ്ധതി ആവിഷ്‌കരിക്കണം

            ഡോ. കെ.വി. തോമസ് (നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് സ്റ്റഡീസ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും മറൈന്‍ സയന്‍സസ് ഡിവിഷന്‍

മധു കൊല ചെയ്യപ്പെട്ടതിന്റെ രാഷ്ട്രീയം

മധുവിനെ തച്ചുകൊന്നതാണ്‌. അയാള്‍ക്ക്‌ വിശന്നിരുന്നു. കാടിന്റെയുള്ളില്‍ നിന്ന്‌ വലിച്ചിഴച്ച്‌്‌ കൈമാറുമ്പോള്‍ നമ്മള്‍ കരുതി നീതി നടപ്പാക്കുകയാണെന്ന്‌. അനീതിയുടെയും അക്രമത്തിന്റെയും ദംഷ്‌ട്രങ്ങള്‍ നീട്ടിയ സമൂഹമെന്ന്‌ നമ്മളെ ലോകം വിളിക്കുന്നു.

ഹൂ ഈസ് ദാറ്റ് ഓള്‍ഡ് മാന്‍?

വലിയ വിദ്യാഭ്യാസം ഒന്നുമില്ലാതിരുന്ന ഒരാള്‍ക്ക് ഒരിക്കല്‍ ഒരു ലോട്ടറി അടിച്ചു. വലിയൊരു തുക സമ്മാനമായി ലഭിച്ചു. അതോടുകൂടി അയാളുടെ ജീവിതശൈലി ആകെ മാറി. വലിയ വീട്, കാര്‍,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*