ന്യൂനപക്ഷാവകാശങ്ങള്‍ കോടതി കയറുമ്പോള്‍

ന്യൂനപക്ഷാവകാശങ്ങള്‍ കോടതി കയറുമ്പോള്‍

 

അവകാശങ്ങളെക്കുറിച്ച് ഉന്നതമായ അവബോധം ഇന്നു സമൂഹത്തിനുണ്ട്. പാവ്ളോ ഫ്രെയ്റേയെപ്പോലുള്ളവര്‍ ഒരുകാലത്ത് അത്തരം അവബോധം ജനിപ്പിക്കാന്‍വേണ്ടി ബോധവല്‍ക്കരണ പരിപാടികളുമായി നടന്നിട്ടുണ്ട്. ഇന്ന് സാമൂഹകാവബോധവും അവകാശങ്ങളെക്കുറിച്ചുള്ള അറിവും സാമാന്യം എല്ലാവര്‍ക്കുമുണ്ട്. അവബോധം സിദ്ധിച്ചവര്‍ തീവ്രനടപടികളുമായി മുന്നോട്ടു പോയപ്പാള്‍ നേതാക്കള്‍ക്ക ്നിയന്ത്രണനടപടികള്‍ സ്വീകരിക്കേണ്ടിയും വന്നിട്ടുണ്ട്. ആത്മീയമേഖലയിലും ഇപ്പോള്‍ അവകാശസംഘര്‍ഷങ്ങള്‍ നിയന്ത്രിക്കേണ്ടിവരുന്നു. അവബോധങ്ങള്‍ മൗലികതയിലേക്കും ആക്രമണസ്വഭാവങ്ങളിലേക്കും വഴുതിവീഴുന്ന അവസ്ഥയും ഉണ്ട്.

സമുദായങ്ങളും സമൂഹങ്ങളും സംഘര്‍ത്തിനുപകരം പരസ്പര സഹായസഹകരണങ്ങളിലൂടെ ഒരുമിച്ചുവളരുകയും വളര്‍ത്തുകയുംചയ്യുക എന്നതാണ് ഇന്ത്യന്‍ ഭരണഘടന ലക്ഷ്യംവയ്ക്കുന്നത്. എന്നാല്‍ പലപ്പോഴും ആത്മീയ കരയുദ്ധങ്ങള്‍ അതിരുകടക്കുന്നു. അതു പക്ഷേ വളര്‍ച്ചയ്ക്കു വിഘാതമായിത്തീരാറുണ്ട്. കരുണയുടെ കാവല്‍ക്കാരന്‍ കളംവിട്ടുവോ? ഭയപ്പടേണ്ട. സൂര്യാസ്തമയത്തിന് ഇനിയും സമയമേറെയുണ്ട്. വഴികള്‍ നീളുകയും കാലംകുറുകാതിരിക്കുകയും ചെയ്താല്‍ കലഹങ്ങള്‍പോലും ഭാവാത്മകമായി പരിണമിക്കാവുന്നതാണ്.

ഇന്ത്യ വൈവിധ്യമാര്‍ന്ന സമൂഹങ്ങുടെ ഒരു കൂട്ടായ്മയാണ്. ജാതി, മത, വര്‍ഗ, വര്‍ണവ്യാത്യാസങ്ങള്‍ ഒരു യാഥാര്‍ത്ഥ്യവും. നാനാത്വത്തിലെ ഏകത്വം നമ്മുടെ മുഖമുദ്ര. സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായുമെല്ലാം മുന്നില്‍ നില്‍ക്കുന്നവരുണ്ട്. വെള്ളിക്കരണ്ടിയുമായി ജനിച്ച് എന്നും വാഴുന്ന വരേണ്യവര്‍ഗമുണ്ട്. അതുപലെതന്നെ സമസ്തമേഖലകളിലും പിന്നാക്കം നില്‍ക്കുന്നവരുമുണ്ട്. മാത്രമല്ല ഇവിടെ നിലനിന്നിരുന്ന ജാതിവ്യവസ്ഥയുടെ ഫലമായി സമൂഹത്തിന്റ പുറംപോക്കുകളിലേക്കു വലിച്ചറിയപ്പട്ടിരുന്നവരുടെ ദുരന്തങ്ങള്‍ വര്‍ണനാതീതമാണ്. ഇത്തരത്തിലുള്ള ഉയര്‍ച്ച താഴ്ചകളുടെ ഗര്‍ത്തങ്ങള്‍ സാമൂഹിക ജീവിതം അപകടത്തിലാക്കും. അതിനാല്‍ പുറംപോക്കുകളിലായിരിക്കുന്നവരെ മുഖ്യധാരയിലത്തിക്കേണ്ടതുണ്ട്. അതുമുന്നില്‍ക്കണ്ടുകൊണ്ട് പ്രത്യേക പരിഗണനകൊടുക്കാന്‍ ഭരണഘടന വഴിവെട്ടിയിട്ടുണ്ട്. വൈകല്യമുള്ളവര്‍ക്കായി പ്രത്യേക പരിഗണന അനിവാര്യമാണല്ലോ. വീടിനു പുറത്തുപോയിരിക്കുന്നവര്‍ക്കു കൂടുതല്‍ കരുതിവയ്ക്കുക സ്വാഭാവികം മാത്രം. അതുപോലെ പലതരത്തില്‍ പിന്നാക്കമായിരിക്കന്നവര്‍ക്ക് പലതരത്തില്‍ പരിരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. സമൂഹത്തിനുമൊത്തത്തില്‍ സ്വസ്ഥതയുംസമാധാനവും ലഭിക്കണമെങ്കില്‍ നീതി നടപ്പാക്കണം. അതു ഭരണകൂടങ്ങളുടെ ബാധ്യതയാണ്. അതിനാണിവിടെ ഭരണസംവിധാനത്തിന്റെ നാലുതൂണുകളും.

ഇവിടെ നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കുന്നതു ന്യൂനപക്ഷ സമുദായങ്ങളേയും പിന്നാക്ക സമുദായങ്ങളേയുമാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ ന്യൂനപക്ഷം എന്ന വാക്ക് നിര്‍വചിക്കപ്പട്ടിട്ടില്ല. എന്നാലും മൊത്തം ജനസംഖ്യയുടെ പകുതിയില്‍ താഴെവരുന്ന മതപരമായ സംഘടിത ഗ്രൂപ്പുകളെയാണ് ന്യൂനപക്ഷം എന്നു പറയുന്നത്. ദാര്‍ശനികമായി എണ്ണത്തില്‍ കുറവുള്ളവരുമായി ഭരണഘടന പക്ഷം ചേരുന്നു എന്നര്‍ത്ഥം. അങ്ങനെ മുസ്ലീംങ്ങള്‍, ക്രിസ്ത്യാനികള്‍, സിക്കുകാര്‍, ബുദ്ധമതക്കാര്‍, ജൈനമതക്കാര്‍, പാഴ്സികള്‍ എന്നിവരെയാണ് ന്യൂനപക്ഷങ്ങള്‍ എന്നുവിളിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് ന്യായമായ പരിരക്ഷ ലഭിക്കുന്നതിനുവേണ്ടിയാണ് ഭരണഘടനാ ശില്‍പികള്‍ ദീര്‍ഘവീക്ഷണത്തോടെ ന്യൂനപക്ഷ പദവി നല്‍കിയത്. ഈ പദവി ന്യൂനപക്ഷങ്ങള്‍ക്കും ആത്മാഭിമാനത്തടെ ജീവിക്കാനുളള സാഹചര്യങ്ങള്‍ സൃഷ്ടിക്കാനാണ് പ്രത്യേകവകുപ്പുകളും അവകാശങ്ങളും ഉള്‍ക്കള്ളിച്ചിട്ടുള്ളത്.

കാലാകാലങ്ങളായി സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളെയാണ് പിന്നാക്ക സമുദായങ്ങള്‍ എന്നു പറയുന്നത്. സാമൂഹികമായും വിദ്യാഭ്യാസപരമായും ഒരുതരത്തിലും സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രവേശനം ലഭിക്കാത്ത സമൂഹങ്ങളെ നാം ഭരണഘടനയില്‍ ലിസ്റ്റുചെയ്തിട്ടുണ്ട്. അവരാണ് പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങള്‍ എന്നറിയപ്പടുന്നത്. അതിനേക്കാളും കുറച്ചുകൂടി മെച്ചപ്പട്ടവരാണു പിന്നാക്കക്കാര്‍. ഓട്ട മത്സരത്തില്‍ തുല്യരായ ആള്‍ക്കാരയിരിക്കണമല്ലോ പങ്കെടുക്കാന്‍. പി.ടി. ഉഷയേയും ഒരു അംഗവൈകല്യമുള്ളയാളെയും കൂടി മത്സരിപ്പിക്കാനാവില്ലല്ലോ. അതിന് പിന്നാക്കം നില്‍ക്കുന്നവരെ മുഖ്യാധാരയിലേക്കുകൊണ്ടുവരേണ്ടതുണ്ട്. അതിനായിട്ടാണ് പ്രത്യേക ക്ഷേമപ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളും സ്ഥാപിതമായിട്ടുള്ളത്. മുസ്ലീംങ്ങളും ലത്തീന്‍ കത്തോലിക്കരും ദളിത്ക്രൈസ്തവരും പിന്നാക്ക വിഭാഗങ്ങളില്‍പ്പടുന്നവരും ന്യൂനപക്ഷവുമാണ്. സിറിയന്‍ കത്തോലിക്കര്‍ മുന്നാക്കവിഭാഗങ്ങളില്‍പ്പെടുന്നവരാണ്. എന്നാല്‍ ന്യൂനപക്ഷമാണ്. മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്ക അവസ്ഥയിലുള്ളവര്‍ക്ക ്ഇപ്പോള്‍ പത്തുശതമാനം റിസര്‍വേഷന്‍ അനുവദിച്ചിട്ടുമുണ്ട് എന്നും ഇപ്പോള്‍ ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനെ നിയമിച്ചിട്ടുമുണ്ട് എന്നും ചൂണ്ടിക്കാണിക്കപ്പടുന്നു.

യഥാര്‍ത്ഥത്തില്‍ മുസ്ലീം സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പഠിച്ചു റിപ്പര്‍ട്ടുസമര്‍പ്പിക്കാനാണ ്കേന്ദ്ര സര്‍ക്കാര്‍ സച്ചാര്‍ കമ്മീഷനെ നിയമിച്ചത്. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. അതു നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പാലോളി കമ്മീഷനെ നിയമിച്ചു. ഇതോടൊപ്പം തന്നെ പ്രധാനമന്ത്രിയുടെ 15 ഇന പരിപാടികളും വന്നു. സച്ചാര്‍കമ്മീഷന്‍ റിപ്പര്‍ട്ടില്‍ത്തന്നെ വിവേചനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ പരിഗണിക്കപ്പടുന്നതിന് ഒരുതുല്യ അവകാശ, അവസര കമ്മീഷനെ നിയമിക്കാന്‍ ശുപാര്‍ശയുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ പാലോളികമ്മീഷന്‍ റിപ്പോര്‍ട്ടു നടപ്പാക്കുന്നതിനായി 80% മുസ്ലീങ്ങള്‍ക്കും 20% ലാറ്റിന്‍ കാത്തലിക്സിനും ദളിത് ക്രൈസ്തവര്‍ക്കുമായി തീരുമാനിച്ചു. സ്‌കോളര്‍ഷിപ്പു വിതരണവുമായി ബന്ധപ്പട്ട അനീതി ചോദ്യം ചെയ്ത് ഒരു പൊതുതാത്പര്യ ഹര്‍ജ്ജി സമര്‍പ്പി
ക്കപ്പട്ടു. കേരളാഹൈക്കടതി സര്‍ക്കാരിന്റെ മൂന്ന് ഓര്‍ഡറുകള്‍ റദ്ദാക്കി. അതുവഴി മൂസ്ലീം സമുദായത്തിനു ലഭിച്ചിരുന്ന 80%ഉം 20% ലാറ്റിന്‍ കാത്തലിക്സിനും ദളിത്ക്രൈസ്തവര്‍ക്കുമായി നല്‍കപ്പട്ടിരുന്ന 20%ഇല്ലാതായി.

ഇനി ഏറ്റവും പുതിയ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യപ്പടണം. ഒറ്റ നോട്ടത്തില്‍ ഇതു തുല്യനീതിയുടെ വിധിയാണ്. എന്നാല്‍ ഈ വിധി സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരും ന്യൂനപക്ഷ വിഭാഗത്തില്‍പ്പടുന്നവരുമായ ലത്തീന്‍ കത്തോലിക്കരേയും ദളിത്ക്രൈസ്തവരേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതൊരു പൊതുതാത്പര്യ ഹര്‍ജിയാണ്. അഫക്റ്റഡ് പാര്‍ട്ടീസിനെ കേട്ടിട്ടില്ല. അവര്‍ക്കു കക്ഷിചേരാന്‍ അവസരവും ലഭിച്ചിട്ടില്ല. ഭരണഘടനയില അനുച്ഛേദം 15 (4) ലെ സാധ്യതകള്‍ കോടതി പരിശധിച്ചിട്ടില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ഈ വിഷയത്തില്‍ ഇപ്പോള്‍ വലിയ തര്‍ക്കങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്. പ്രശ്നപരിഹാരത്തിന് പല വഴികളുണ്ട്. ഒന്ന്കോര്‍ട്ട്ഓര്‍ഡര്‍ നടപ്പാക്കുക. സര്‍ക്കാര്‍ ഏററവും പുതിയസെന്‍സസ് പ്രകാരം എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി വീതംവയ്ക്കുക. സര്‍ക്കാര്‍ ഇപ്പോള്‍ സര്‍വ്വക്ഷിയോഗം വിളിച്ചിരിക്കുകയാണ്. അനുയോജ്യമായ തീരുമാനമുണ്ടായേക്കാം. അതല്ലെങ്കില്‍ അപ്പീല്‍ പോകുക. അപ്പോള്‍ വേണ്ടവര്‍ക്കൊക്കെ കക്ഷിചേര്‍ന്ന് കാര്യങ്ങള്‍ അവതരിപ്പിച്ച് പരിഹാരം കോടതിയില്‍ നിന്നുതന്നെ തേടാവുന്നതാണ്.

എന്തായാലും പ്രശ്നങ്ങള്‍ വലുതാകരുത്, വഷളാകരുത്. നമ്മുടെ കേരളത്തിലെ മതസൗഹാര്‍ദ്ദതയ്ക്ക് ഒരു കോട്ടവും തട്ടരുത്. ഒപ്പം നീതി നടപ്പാക്കുകയും വേണം. അവനവനര്‍ഹമായതു ലഭിക്കുമ്പോഴാണ് നീതി നടപ്പാക്കപ്പെടുക. ഇത്തരംവിഷയങ്ങള്‍ എത്രയും പക്വതയോടും ഹൃദയവിശാലതയോടുംകൂടിവേണം പരിഹരിക്കാന്‍.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

ലോകത്തിലെ മികച്ച അധ്യാപകനായി രഞ്ജിത് സിന്‍ഹ ദിസാലെ

മുംബൈ:ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള അവാര്‍ഡ് കരസ്തമാക്കി മഹാരാഷ്ട്രയിലെ പ്രൈമറി അദ്ധ്യാപകന്‍. വര്‍ക്കി ഫൗണ്ടെഷന്റെ 7 കോടി രൂപയുടെ ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് മഹാരാഷ്ട്ര സ്വദേശി രഞ്ജിത് സിന്‍ഹ

കര്‍ഷക സമരം: മൂന്നാം വട്ട ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കര്‍ഷക സമരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് മൂന്നാംവട്ട ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കഷിമന്ത്രി നരേന്ദ്ര സിങ്ങ് തോമര്‍ വിളിച്ച

സാമൂഹിക നീതിക്കായി ജാഗ്രത ഉണര്‍ത്തണം -ഡോ. സെബാസ്റ്റിയന്‍ പോള്‍

എറണാകുളം: വിശ്വാസപാരമ്പര്യങ്ങളും ആചാരാനുഷ്ഠാനങ്ങളുമൊക്കെ ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് ക്രൈസ്തവ സമൂഹം നേരിടുന്ന പ്രതിസന്ധിയോട് പ്രതികരിക്കാനും സമുദായത്തോടും പൊതുസമൂഹത്തോടും ക്രിയാത്മകമായി സംവദിക്കാനും കാര്യങ്ങള്‍ വിശദമാക്കാനുമുള്ള ആശയവിനിയമ ഉപാധികള്‍ വീണ്ടെടുക്കേണ്ടതുണ്ടെന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*