ന്യൂനപക്ഷ വോട്ടുകളില്‍ ഉന്നം വച്ച് ബിജെപി

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ട് ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്കിടയില്‍ സ്വാദീനം ഉറപ്പിക്കാന്‍ ബിജെപി .
തിരഞ്ഞെടുപ്പിന് മുമ്പ് ക്രൈസ്തവ സഭാ മേധാവികളുമായി ധാരണയിലെത്താനാണ് ബിജെപി നേതൃത്വത്തിന്റെ നീക്കം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 600 സീറ്റുകളാണ് ഇത്തവണ ബിജെപി ന്യൂനപക്ഷങ്ങള്‍ക്കായി നീക്കിവച്ചത്. ഇതില്‍ ഭൂരിഭാഗം സീറ്റുകളിലും ക്രൈസ്തവരായിരുന്നെന്ന് ബിജെപി ദേശീയ വക്താവ് ടോം വടക്കന്‍ പറഞ്ഞു.
കേരളത്തിലെയും കേരളത്തിനു പുറത്തെയും കര്‍ദിനാള്‍ മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആശയവിനിമയം നടത്തിയതായി ബിജെപി നേതൃത്വം പറഞ്ഞു.
കര്‍ദിനാള്‍മാരുമായി നേരിട്ട് കൂടിക്കാഴ്ച്ച നടത്തി ധാരണയിലെത്താനാണ് ബിജെപി യുടെ ശ്രമം. 40 ശതമാനത്തിലധികം ന്യൂനപക്ഷ വോട്ടുകളുള്ള കേരളത്തില്‍ ഹിന്ദു വോട്ടുകളില്‍ വലിയൊരുഭാഗം ഇടതു-വലത് മുന്നണികള്‍ക്കായി വീതിച്ചുപോവുകയാണ്. അതിനാല്‍ ഏതെങ്കിലുമൊരു ന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണ കിട്ടിയില്ലെങ്കില്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് വിജയം സാധ്യമാകില്ലെന്നാണ് ബിജെപി യുടെ നിരീക്ഷണം.
കേരളത്തിലെ പല ക്രൈസ്തവ സഭാ പിതാക്കന്മാര് ബിജെപിയോട് അനുഭാവം പ്രകടിപ്പിച്ച് മുന്നോട്ട് വന്നത് മാധ്യമ ശ്രദ്ധ നേടിയിരുന്നു. ചില സഭകള്‍ നേരിട്ട് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. കേരളത്തിനു പുറത്തെ കര്‍ദിനാള്‍മാര്‍ നിരന്തരം പ്രദാനമന്ത്രിയുമായി വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും നേതൃത്വം വ്യക്തമാക്കുന്നുണ്ട്.
കര്‍ദിനാള്‍മാരുമായുള്ള കൂടിക്കാഴ്ച കോവിഡ് സാഹചര്യത്തില്‍ ഓണ്ലൈനായെക്കുമെന്നും ബിജെപി വ്യക്തമാക്കി.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
EWS സംവരണം – ലത്തീൻ സമുദായം മുഖ്യമന്ത്രിയും ഇടതു നേതാക്കളുമായി ചർച്ച ചെയ്തു.
തിരുവനന്തപുരം: ലത്തീൻ കത്തോലിക്കർ ഉൾപ്പെടെയുള്ള പിന്നാക്ക സമുദായങ്ങൾക്ക് സംവരണ ആനുകൂല്യത്തിന്റെ നേട്ടങ്ങൾ എത്രമാത്രം ഉണ്ടായെന്ന് പഠിക്കാൻ സംവിധാനമുണ്ടാകണമെന്ന് കെആർഎൽസിസി യുടെ നേതൃത്വത്തിൽ നടന്ന യോഗം ആവശ്യപ്പെട്ടു. ആർച്ച്
വിദ്യാഭ്യാസത്തിലൂടെ സമുദായശക്തീകരണത്തിന് അല്മായര് മുന്നിട്ടിറങ്ങണം – ബിഷപ് ഡോ. ജോസഫ് കാരിക്കശേരി
കോട്ടപ്പുറം: വിദ്യാഭ്യാസത്തിലൂടെ സമുദായശക്തീകരണത്തിന് കരുതലും കാവലുമായി അല്മായര് മുന്നിട്ടിറങ്ങണമെന്ന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ഉദ്ബോധിപ്പിച്ചു. സമുദായദിനാചരണത്തിന്റെ ഭാഗമായി കോട്ടപ്പുറം രൂപത കെഎല്‍സിഎയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തക
ബജറ്റവതരണത്തില്‍ ഹെയ്സ് ജാക്സന്റെ കവിതയും
ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാനബജറ്റില്‍ തിരുവനന്തപുരം സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുന്ന ഹെയ്സ് എസ്. ജാക്സന്റെ കവിതയും. അക്ഷരവൃക്ഷം എന്ന പേരില്‍