ന്യൂനപക്ഷ സ്‌കോളര്‍ഷിപ് വിധി: ക്ഷേമപദ്ധതികള്‍ അസാധുവാക്കിയ നടപടി ഖേദകരമെന്ന് കെആര്‍എല്‍സിസി

by admin | June 5, 2021 6:38 am

 

ജനാധിപത്യ ഭരണകൂടങ്ങള്‍ ആവശ്യമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ദുര്‍ബല ജനവിഭാഗങ്ങളുടെ ശക്തീകരണത്തിനായി പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ അസാധുവാക്കിയ കോടതി നടപടി ഖേദകരമെന്ന് കേരള ലത്തീന്‍ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ ഏകോപനസമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) വ്യക്തമാക്കി. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്കുളള ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമാകണമെന്ന കോടതി നിലപാട് സ്വാഗതാര്‍ഹവുമാണ്.

ലത്തീന്‍ കത്തോലിക്കര്‍ക്കും, പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും ലഭിച്ചു വന്നിരുന്ന ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ഏകപക്ഷീയമായി നിര്‍ത്തലാക്കിയ നടപടി സാമൂഹികനീതിക്കെതിരാണ്. ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ജനസംഖ്യാനുപാതികമായി പുനക്രമീകരണം നടത്തുകയാണെങ്കില്‍ത്തന്നെ ക്രൈസ്തവ ന്യൂനപക്ഷങ്ങളിലെ പിന്നാക്കവിഭാഗങ്ങളായ പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും, ലത്തീന്‍ കത്തോലിക്കര്‍ക്കും അര്‍ഹതപ്പെട്ടത് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പദ്ധതി വിഹിതത്തിന്റെ നിശ്ചിത ശതമാനം സംവരണം നീക്കിവെക്കണം.

സച്ചാര്‍ കമ്മറ്റിയുടെ പശ്ചാത്തലത്തില്‍ പാലൊളി കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായിരുന്നു 2008-ലെ സര്‍ക്കാര്‍ ഉത്തരവ്. ന്യൂനപക്ഷാവകാശങ്ങള്‍ മാത്രം പരിഗണിച്ചല്ല, പ്രത്യുത ന്യൂനപക്ഷസമൂഹങ്ങള്‍ അനുഭവിക്കുന്ന സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥകൂടി കണക്കിലെടുത്താണ് ഈ നടപടി സര്‍ക്കാര്‍ സ്വീകരിച്ചത്. 2011 ലെ ഉത്തരവു വഴി ലത്തീന്‍ കത്തോലിക്കര്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും ആകെ സ്‌കോളര്‍ഷിപ്പുകളുടെ 20% നീക്കിവച്ചത് ലത്തീന്‍ കത്തോലിക്ക സമുദായത്തിന്റെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലല്ല. മറിച്ച് ഈ സമൂഹങ്ങളുടെ സാമൂഹ്യ സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ ക്രിയാത്മകമായ ഒരു നടപടിയാണ്. സച്ചാര്‍ കമ്മറ്റിയുടെ ശുപാര്‍ശകള്‍ ഇതിനെ സാധൂകരിക്കുന്നുമുണ്ട്.

എന്നാല്‍ ഈ സര്‍ക്കാര്‍ ഉത്തരവുകള്‍ റദ്ദാക്കപ്പെട്ടതു വഴി പ്രധാനമന്ത്രിയുടെ ഉന്നതതലസമിതി (സച്ചാര്‍ കമ്മറ്റി) കണ്ടെത്തലുകളും ശുപാര്‍ശകളും നിരാകരിക്കപ്പെട്ടിരിക്കുന്നു. ഇത് ഗൗരവതരമായി കാണുകയും പരിഹരിക്കപ്പെടുകയും വേണം. റദ്ദാക്കപ്പെട്ട മൂന്നാമത്തെ ഉത്തരവ് സച്ചാര്‍ കമ്മറ്റി/പാ
ലൊളി കമ്മറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലല്ല. എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും ബാധകമായി ഏര്‍പ്പെടുത്തിയിട്ടുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്ക് 80:20 അനുപാതം നിശ്ചയിക്കപ്പെട്ടത് നിയമാനുസൃതമല്ല എന്ന കോടതിയുടെ കണ്ടെത്തല്‍ അംഗീകരിക്കേണ്ടിവരുന്നു. കോടതി ഗൗരവമായി പരിഗണിച്ചതും ഈ ഉത്തരവാണ്.

മുന്‍ ഉത്തരവുകളിലേതു പോലെ ലത്തീന്‍ കത്തോലിക്കരും പരിവര്‍ത്തിത ക്രൈസ്തവരും ഈ ഉത്തരവില്‍ പരാമര്‍ശിക്കപ്പെടുന്നില്ലെങ്കിലും കോടതി ഉത്തരവില്‍ ‘മുഴുവന്‍ ന്യൂനപക്ഷങ്ങള്‍ക്കും’ എന്നതിനുപകരം ‘20% ലത്തീന്‍ കത്തോലിക്കര്‍ക്കും പരിവര്‍ത്തിതക്രൈസ്തവര്‍ക്കും’ എന്നാണ് തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളത്.

ആദ്യ ഉത്തരവുകളില്‍ ന്യൂനപക്ഷമെന്ന നിലയിലും പിന്നാക്ക സമൂഹമെന്ന നിലയിലുമാണ് സര്‍ക്കാര്‍ ഈ തീരുആദ്യ ഉത്തരവുകളില്‍ ന്യൂനപക്ഷമെന്ന നിലയിലും പിന്നാക്ക സമൂഹമെന്ന നിലയിലുമാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. ഈ രണ്ട് ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. സച്ചാര്‍ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള പ്രസക്തമായ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കേണ്ടതുണ്ട്. ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധി മൂലം ഒരു സമൂഹത്തിനും അര്‍ഹമായ നീതി നിഷേധിക്ക പ്പെടാതെയും സമൂഹത്തില്‍ ദുര്‍ബലര്‍ക്കും പിന്നാക്കം നില്ക്കുന്നവര്‍ക്കും സമനീതി ഉറപ്പാക്കിയും പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.മാനമെടുത്തത്. ഈ രണ്ട് ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. സച്ചാര്‍ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള പ്രസക്തമായ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കേണ്ടതുണ്ട്. ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധി മൂലം ഒരു സമൂഹത്തിനും അര്‍ഹമായ നീതി നിഷേധിക്ക പ്പെടാതെയും സമൂഹത്തില്‍ ദുര്‍ബലര്‍ക്കും പിന്നാക്കം നില്ക്കുന്നവര്‍ക്കും സമനീതി ഉറപ്പാക്കിയും പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Source URL: https://jeevanaadam.in/%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%a8%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8b%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%aa%e0%b5%8d/