ന്യൂയോര്‍ക്കിലെ കത്തീഡ്രലില്‍ വെടിവയ്പ്പ്: അക്രമിയെ പോലീസ് വെടിവച്ചുകൊന്നു.

ന്യൂയോര്‍ക്ക് : നിരവധിപ്പേര്‍ ഒത്തുകൂടിയ സെന്റ്.ജോണ്‍ ദി ഡിവൈന്‍ കത്തീഡ്രലില്‍ വെടിയുതിര്‍ത്തയാളെ പോലീസ് വെടിവെച്ചു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവാസ്പദമായ സംഭവം.
ക്രിസ്തുമസ് കരോള്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് സെന്റ് ജോണ്‍ ദി ഡിവൈന്‍ കത്തീഡ്രലിന്റെ പടവുകളില്‍ നിന്ന് ഇയാള്‍ നിറയൊഴിച്ചത്. ഇയാളുടെ പേരും വിവരങ്ങളും പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കില്ലെന്ന് പോലീസും ദേവാലയ അധികൃതരും അറിയിച്ചു. ദേവാലയത്തിന് പുറത്തുനിന്നിരുന്ന തോക്ക്ധാരിയുടെ രണ്ടു കൈകളിലായി തോക്ക് ഉണ്ടായിരുന്നതായും, ക്രിസ്തുമസിനായി അലങ്കരിച്ചിരുന്ന ദേവാലയത്തിന്റെ മുമ്പിലുള്ള മാര്‍ബിള്‍ തൂണുകളിലും മരത്തിന്റെ വാതിലുകളിലേക്കുമാണ് വെടിഉതിര്ത്തതെന്ന് പോലീസ് കമ്മീഷണര്‍ ഡെര്‍മോട്ട് എഫ്. ഷെ, വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്ത ് തന്നെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് ഇയാള്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു എന്ന് കമ്മീഷണര്‍ ഷെ പറഞ്ഞു.
വെടിവയ്ക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അയാള്‍ സ്വയം എന്നെ കൊല്ലൂ എന്ന് ഉരുവിട്ടിരുന്നു എന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ദൃസാക്ഷികള്‍ പറയുന്നു.
സംഭവസ്ഥലത്തുനിന്ന് ഒരു ബാഗില്‍ കയറും, കത്തികളും, തോക്കുകളും, ബൈബിളും കണ്ടെത്തി. ആളെ തിരിച്ചറിയാനായി വിരലടയാളങ്ങള്‍ പരിശോധിച്ചുവരികയാണ്. 52 കാരനായ ഇയാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം. തലയ്ക്ക് ഗുരുതരമായി പരുക്കെറ്റ ഇയാളെ സെന്റ്.ലൂക്ക് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചു.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
സ്വർണ്ണ തിളക്കവുമായി സുൽത്താൻപേട്ടിൽ നിന്നും റോസറി നവീന. എസ്
ന്യൂറോ സൈക്കോളജി ബിരുദാനന്തര ബിരുദ ത്തിൽ ഗോൾഡ് മെഡലിന് റോസറി നവീന എസ് അർഹയായി. സുൽത്താൻപേട്ട് രൂപതയിലെ വളയാർ ഇടവകകാരിയാണ് റോസറി. ഗുജറാത്തിലെ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയുടെ
തേവര്‍കാട് ദേവാലയത്തില്‍ അധ്യാപകരേയും ജനപ്രതിനിധികളെയും ആദരിച്ചു
എറണാകുളം: തേവര്‍കാട് തിരുഹൃദയ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകരെയും ഇടവകാംഗങ്ങളായ ജനപ്രതിനിധികളെയും ആദരവ് 2021 പരിപാടിയില്‍ ആദരിച്ചു. ഫാ. ജോര്‍ജ് ജോജോ മുല്ലൂര്‍, ഡെലിഗേറ്റ് സുപ്പീരിയര്‍ സിസ്റ്റര്‍
ലത്തീന്‍ സമൂഹത്തിന്റെ സ്വപ്നങ്ങള്‍ പൂവണിയുന്ന കാലം വിദൂരമല്ല
കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ജനറല്‍ സെക്രട്ടറിയായി ഒന്‍പതു വര്‍ഷം സേവനം ചെയ്തശേഷം വിരമിക്കുന്ന