പങ്കായം പറയുന്ന വീരകഥകള്‍

പങ്കായം പറയുന്ന വീരകഥകള്‍

ആലുവ കാര്‍മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരിയിലെ വൈദിക വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ”പങ്കായം പറയുന്ന വീരകഥകള്‍-മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ രക്ഷാസൈന്യം” എന്ന പുസ്തകം കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി പ്രകാശനം ചെയ്തു. അതോടൊപ്പം കാര്‍മ്മല്‍ഗിരി സെമിനാരിയിലെ വൈദിക വിദ്യാര്‍ഥികള്‍ നടപ്പിലാക്കുന്ന “Buy a book, help a student” എന്ന കാരുണ്യ പദ്ധതിക്കും തുടക്കം കുറിച്ചു. ഫാ. പോള്‍ സണ്ണിയാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.
ഓഖി ചുഴലിക്കാറ്റിനെ സാഹസികമായി നേരിടുകയും, പ്രളയമുഖത്ത് കേരള ജനതയ്ക്ക് രക്ഷകരായി മാറിയവരുമാണ് മത്സ്യത്തൊഴിലാളികള്‍. സ്വന്തം ജീവിതം പണയം വച്ച് അവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ അനുഭവക്കുറിപ്പാണ് പുസ്തകത്തിന്റെ ഉള്ളടക്കം. മരണത്തെ മുന്നില്‍ കണ്ടുകൊണ്ട് അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പച്ചയായി പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
വൈദിക വിദ്യാര്‍ഥികള്‍ തങ്ങളുടെ അവധിക്കാലത്ത് ഇവരുമായി നടത്തിയ അഭിമുഖ സംഭാഷണങ്ങളാണ് പുസ്തകരൂപത്തിലേക്ക് പകര്‍ത്തിയത്. നാല്‍പതോളം വൈദിക വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഈ പുസ്തകത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
പുസ്തക പ്രകാശനത്തോടൊപ്പം ആരംഭംകുറിച്ച ‘Buy a book, help a student’ എന്ന കാരുണ്യപദ്ധതിയുടെ ലക്ഷ്യം, ഓഖി ദുരന്തത്തില്‍ തകര്‍ന്നുപോയ കുടുംബങ്ങളിലെ കുട്ടികളുടെ സുരക്ഷിതമായ ഭാവിയാണ്. ഈ പദ്ധതിയിലൂടെ അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തി, അവിടത്തെ ഒരു കുട്ടിയുടെ സ്‌പോണ്‍സറായി മാറുന്നു.
ആ കുട്ടിക്ക് ആത്മവിശ്വാസവും ധൈര്യവും സ്‌നേഹവും പ്രചോദനവും സഹായങ്ങളും നല്‍കി ഒരു നല്ല ജോലിയില്‍ എത്തുന്നതുവരെ അവരെ അനുയാത്ര ചെയ്യുന്നു. പ്രസ്തുത പദ്ധതിക്ക് പണം കണ്ടെത്തുവാനുള്ള ഒരു ഉപാധിയായിട്ടാണ് ഈ പുസ്തകത്തിന്റെ വില്പനയെ കാണുന്നത്. പുസ്തകത്തിന്റെ കോപ്പികള്‍ക്കോ കാരുണ്യപദ്ധതിയില്‍ പങ്കുകാരാകുന്നതിനോ 9188773880 നമ്പറില്‍ ബന്ധപ്പെടണം.


Related Articles

ടീച്ചേഴ്സ് ഗിൽഡ് കളക്ട്രേറ്റ് ധർണ്ണ നടത്തി

അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, ഹയർ സെക്കണ്ടറി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുക , ബ്രോക്കൺ സർവ്വീസ് പെൻഷന് പരിഗണിക്കുക തുടങ്ങി നിരവധി അവശ്യങ്ങൾ ഉന്നയിച്ചായിരുന്നു

വെള്ളരിക്കാ പട്ടണം

മാര്‍ഷല്‍ ഫ്രാങ്ക് കൊല്ലം ജില്ലയിലെ കിഴക്കന്‍ മലയോരപ്രദേശമായ കുളത്തൂപ്പുഴ കല്ലുവെട്ടാം കുഴി നാലു സെന്റ് കോളനിയിലെ ബാബുക്കുട്ടന്‍ കസ്റ്റഡിയിലാണ്. മദ്യപാനശീലമുള്ള ബാബു ഒരു രാത്രി മിനുങ്ങി വന്ന്

കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം വേണം: ദക്ഷിണേന്ത്യന്‍ ഫിഷറീസ് മന്ത്രിമാരുടെ സമ്മേളനം-

എറണാകുളം: കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം വേണമെന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സംയുക്തമായി കേന്ദ്രത്തോട് ശുപാര്‍ശചെയ്യുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദക്ഷിണേന്ത്യന്‍ ഫിഷറീസ് മന്ത്രിമാരുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*