പച്ച കുത്തലിലെ അപകടം

ശരീരഭാഗങ്ങളില്‍ പച്ചകുത്തുന്നത് യുവാക്കള്‍ക്കിടയില്‍ ഇപ്പോള്‍ വ്യാപകമാണ്. പെണ്‍കുട്ടികളും പച്ചകുത്തലില്‍ പിറകോട്ടല്ല. എന്നാല്‍ ശരീരത്തില്‍ പച്ചകുത്തുന്നത് ഭംഗിയാണെങ്കിലും അപകടം വിളിച്ചുവരുത്തും. അശാസ്ത്രീയമായ പച്ചകുത്തല്‍ ചര്‍മാര്‍ബുദ സാധ്യത വര്ധിപ്പിക്കുമെന്നറിയാവുന്നവര് ചുരുക്കമാണ്. പച്ചകുത്തലിന് ഉപയോഗിക്കുന്ന നിറങ്ങളിലെ വിഷാംശമാണ് ഇതിന് കാരണം. പച്ചകുത്തലിലെ പ്രധാനപ്പെട്ട നിറങ്ങളിലൊന്നാണ് നീല. ഇതിലാണ് വിഷാംശം കൂടുതല്‍. ചില നിറങ്ങളില്‍ ഈയം, കാഡ്മിയം, ക്രോമിയം, നിക്കെല്‍, ടൈറ്റാനിയം, അലൂമിനിയം എന്നിവയുടെ സാന്നിധ്യവുമുണ്ട്. പച്ചകുത്തലിന് ഉപയോഗിക്കുന്ന സൂചിപോലുള്ള ഉപകരണങ്ങള്‍ അണുമുക്തമാക്കിയിട്ടില്ലെങ്കില് എയ്ഡ്സ് പോലുള്ള മാരകരോഗങ്ങള്‍ പകരാനുള്ള സാധ്യതയുമുണ്ട്.
പച്ചകുത്തലിന് ഉപയോഗിക്കുന്ന ചില ചിത്രങ്ങളും അടയാളങ്ങളും പൈശാചികശക്തികളുടേതാണ്. പലരും ഇതറിയാതെയാണ് ശരീരത്തില്‍ പിശാചിന്റെ അടയാളങ്ങള്‍ വഹിക്കുന്നത്. മാനസികവും ശാരീരികവുമായ പല രോഗങ്ങള്‍ക്കും ഇതിടവരുത്തുന്നുണ്ട്.
– ഡോ. റോസ് മോള് രഞ്ജു
Related
Related Articles
റോമിലാ ഥാപ്പര്‍ അടയാളമാകുമ്പോള്‍
നീലാദ്രി ഭട്ടാചാര്യയും റമീന്‍ ജഹന്‍ ബെഗ്ലുവും ചേര്‍ന്ന് പ്രശസ്ത ചരിത്രകാരി റോമിലാ ഥാപ്പറോട് നടത്തുന്ന വിശദമായ വര്‍ത്തമാനത്തിന്റെ സമാഹാരമാണ് ടോക്കിംഗ് ഹിസ്റ്ററി. ഓക്സ്ഫര്‍ഡ് യൂണിവേഴ്സിറ്റി പ്രസ് 2017ല്‍
ബോട്ടപകടങ്ങൾ ആവർത്തിക്കപ്പെടുന്നത് ആശങ്കയുളവാക്കുന്നുവെന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
മുനമ്പം ബോട്ടപകടത്തിൽ ഇനിയും കണ്ടുകിട്ടാനുള്ളവർക്കായി സത്വരമായ നടപടികൾ കൈക്കൊള്ളണം എന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അധികാരികളോട് അഭ്യർത്ഥിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ചു.
വിവാഹിതരായ രണ്ടു ആംഗ്ലിക്കൻ വൈദീകർ കത്തോലിക്ക പൗരോഹിത്യം സ്വീകരിക്കുന്നു
പാപ്പയുടെ പ്രത്യേക അനുവാദത്തോടെ ജർമ്മനി യിലെ ഓഗ്സ്ബർഗ് രൂപത ബിഷപ്പ് കോൺറാഡ് ദാർസ ഈ മാസം 28 ന് രണ്ടു പേർക്ക് വൈദികപട്ടം നൽകുന്നു. ഇവർ രണ്ടുപേരും