Breaking News

പഞ്ചാബില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

പഞ്ചാബില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

ചണ്ഡീഗഢ്: പഞ്ചാബില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ കൊവിഡ്-19 ബാധിച്ച് മരിച്ചു. ലുധിയാന അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ കോഹ്‌ലി (52) യാണ് മരിച്ചത്. ലുധിയാനയിലെ എസ്പിഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അദ്ദേഹത്തിന്റെ ആദ്യ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നെങ്കിലും രണ്ടാമത്തെ ഫലം പോസിറ്റീവായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 11 മുതല്‍ വെന്റിലേറ്ററിലായിരുന്നു. അനിലിന്റെ മരണത്തോടെ പഞ്ചാബില്‍ കൊവിഡ്-19 മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 14 ആയി. 202 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്.



Related Articles

കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂള്‍ ചാമ്പ്യന്മാര്‍

പറവൂര്‍ സബ് ജില്ല സ്‌കൂള്‍ സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ കബഡി മത്സരത്തില്‍ കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂള്‍ ചാമ്പ്യന്‍മാരായി. ഫൈനല്‍ മത്സരത്തില്‍ കൈതാരം ഗവണ്‍മെന്റ് സ്‌കൂളിനെ 6 നെതിരെ

തിരുവനന്തപുരത്തുനിന്ന് വേളാങ്കണ്ണിയിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

തിരുവനന്തപുരം: വേളാങ്കണ്ണി പരിശുദ്ധ ആരോഗ്യമാതാവിന്റെ തിരുനാള്‍ പ്രമാണിച്ച് തിരുവനന്തപുരത്തുനിന്നും വേളാങ്കണ്ണിയിലേക്ക് റെയില്‍വേ മന്ത്രാലയം പ്രത്യേക ട്രെയിന്‍ അനുവദിച്ചു. ആഗസ്റ്റ് 28, സെപ്റ്റംബര്‍ 4 എന്നീ ബുധനാഴ്ചകളില്‍ വൈകുന്നേരം

മനുഷ്യന്റെ കടന്നുകയറ്റങ്ങള്‍ തീരപരിസ്ഥിതിയെ തകിടം മറിച്ചു: തീരശോഷണത്തെക്കുറിച്ച് ശില്പശാല

എറണാകുളം: ദയാരഹിതമായി മനുഷ്യന്‍ പ്രകൃതിക്കുമേല്‍ നടത്തിയ കടന്നുകയറ്റത്തിന്റെ പ്രതിഫലനങ്ങള്‍ കേരളത്തിന്റെ തീരപരിസ്ഥിതിയെ തകിടംമറിച്ചതായി തീരശോഷണം: പ്രതിരോധവും ബദല്‍ സാധ്യതകളും എന്ന വിഷയത്തില്‍ കുസാറ്റ് മറൈന്‍ സയന്‍സ് ഓഡിറ്റോറിയത്തില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*