Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
പടച്ചോന്റെ ദൂതന് നൗഷാദ് ഇക്കയുടെ കട

2018, 2019 ആഗസ്റ്റ് മാസത്തില്‍ തുടര്‍ച്ചയായി വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭവും നേരിട്ട സംസ്ഥാനമാണ് നമ്മുടേത്. 2018ലെ പ്രളയത്തില്‍ കേരളമാകെ ഒന്നിച്ചുനിന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് നിറഞ്ഞുകവിഞ്ഞൊഴുകി. ജനങ്ങള്‍ നിര്‍ലോപം സഹകരിക്കുകയും സഹായിക്കുകയും ചെയ്തു. 2019ല്‍ ദുരന്തമുഖത്ത് ആശ്വാസത്തിനെത്തിയത് സന്നദ്ധസംഘടനകളും വ്യക്തികളുമായിരുന്നു. മാധ്യമങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിക്കുന്നു, ഇത്തവണ സാലറി ചലഞ്ച് ഉണ്ടാകുമോ? സാലറി ചലഞ്ചിനെപ്പറ്റി ആലോചിച്ചിട്ടില്ല. ചില പെന്‍ഷന്‍കാരും ജീവനക്കാരും ചോദിക്കാതെ തന്നെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. മന്ത്രിമാര്‍ അവരുടെ ഒരു മാസത്തെ ശമ്പളവും അലവന്‍സും ചേര്‍ത്ത് ഒരു ലക്ഷം രൂപ വീതം നല്‍കാമെന്ന് ഏറ്റിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനുള്ള സുവര്‍ണാവസരമാണിത്.
2018ലെ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കും സഹായം ലഭിച്ചോ എന്ന ചോദ്യത്തിന് ആധികാരികതയില്ലാത്ത കണക്കുകള്‍ നിരത്തി തടിതപ്പും. വി.ഡി.സതീശന് എംഎല്‍എയുടെ ചോദ്യങ്ങള്‍ക്കുപോലും മുഖ്യമന്ത്രിക്ക് മറുപടിയുണ്ടായിരുന്നില്ല. ”കഴിഞ്ഞ കൊല്ലത്തെ മഹാപ്രളയത്തിനും മലയിടിച്ചിലിനും കാരണം കണ്ടെത്താതെ അതിന് ഉത്തരവാദികളായവരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കേരളം അപകടമേഖലയാണെന്ന് തിരിച്ചറിഞ്ഞ് നേരിടാന്‍ ശ്രമിക്കാതെ ഒരു കൊല്ലം സര്‍ക്കാര്‍ നഷ്ടപ്പെടുത്തി. അതിന്റെ ദുരന്തം അനുഭവിക്കുന്നത് പാവം ജനങ്ങള്‍. ഡാമുകള്‍ ഒരുമിച്ചു തുറന്നതല്ല കാരണമെന്ന് ആവര്‍ത്തിച്ചു പറയുമ്പോള്‍, നുണ നൂറുപ്രാവശ്യം പറഞ്ഞാല്‍ നേരാവില്ല.”
എമ്പ്രാന്തിരി കട്ടാല്‍ അമ്പലവാസികളൊക്കെ കക്കും. പെന്‍ഷന്‍കാരില്‍നിന്നും ജീവനക്കാരില്‍നിന്നും വൈദ്യുതി ബോര്‍ഡ് പിരിച്ചത് 132.23 കോടി രൂപ. വിവാദമായപ്പോള്‍ ബാക്കി തുക മുഖ്യമന്ത്രിയെ ഏല്പിച്ചു. മുറുമുറുപ്പോടെ ബോര്‍ഡ് പറയുന്നുണ്ട്, സര്‍ക്കാര്‍ ഞങ്ങള്‍ക്ക് 541.79 കോടി തരാനുണ്ട്. 200 കോടി രൂപയുടെ കമ്മി നേരിടുകയും വേണം. രണ്ടു ദുരന്തങ്ങളിലുമായി ബോര്‍ഡിന് കനത്ത നഷ്ടമുണ്ടായിട്ടുണ്ട്.
സത്യത്തില്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയില്‍ എത്ര വരാനുണ്ട്? കണക്കില്‍ എത്രയുണ്ടായിരുന്നു? പല കണക്കുകളാണ് കാണുന്നത്. 1206.38 കോടി. വിവരാവകാശ കമ്മീഷന് വഴി ലഭിച്ച മറുപടി 1499 കോടി. അപ്പോള്‍ 292.61 കോടി എവിടെപ്പോയി? ചില’വാ’യില്‍ പോയി എന്നു വിശ്വസിക്കേണ്ടതായിവരും. അതെ, ചെലവിന്റെ കാര്യത്തിലും അവ്യക്തത സുതാര്യതയെ വിഴുങ്ങും?
രാഷ്ട്രീയത്തില്‍ ഉന്നത സ്വാധീനവും പണത്തിന്റെ കരുത്തും ആള്ബലവുമുണ്ടെങ്കില് പി.വി.അന്‍വറിന്റെ തടയണയും പാര്‍ക്കും പ്രകൃതിലോല സ്ഥലത്ത് തലയുയര്‍ത്തി നില്ക്കും. മന്ത്രിമാര്‍ അന്‍വറിന്റെ ചൊല്പ്പടിയില് നില്ക്കും. ഇനിയൊരു ദുരന്തം മലപ്പുറത്തെ ചീങ്കണ്ണിപ്പാറയില്‍ സംഭവിക്കുമ്പോള്‍ കുറച്ചുനാള്‍ മാധ്യമങ്ങള്‍ക്ക് ചാകരയാകും. പിന്നെ പതിവുപോലെ നാം എല്ലാം മറക്കും.
ഈ രണ്ടു പ്രളയകാലത്തും ജാഗ്രതയോടെ പ്രവര്‍ത്തിച്ച ആരോഗ്യവകുപ്പിനെ ആദരവോടെ അനുസ്മരിക്കാം. പകര്‍ച്ചവ്യാധികള്‍ വരാതിരിക്കാനും പടരാതിരിക്കാനും കൃത്യസമയത്തുതന്നെ പ്രതിരോധ മരുന്നുകളും വിദഗ്ധ ചികിത്സയും ജനങ്ങളിലെത്തിക്കാനും കഴിയുന്നു എന്നത് ആ വകുപ്പിന്റെയും സംസ്ഥാനത്തിന്റെയും നേട്ടം തന്നെയാണ്. തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖലയെ കൈപിടിച്ച് ഉയര്‍ത്തുവാന്‍ മികച്ച വിപണനമേളയൊരുക്കുന്നതും തല്ക്കാലത്തേയ്ക്ക് ആശ്വാസമാണ്.
വൈപ്പിന്‍ മാലിപ്പുറം സ്വദേശി സ്വന്തം കടയിലെ ഗോഡൗണില്‍നിന്ന് വസ്ത്രങ്ങളെല്ലാം കൊടുത്ത് കട കാലിയാക്കി. ഇതുകണ്ട എല്ലാവരും അമ്പരന്നുപോയി. എല്ലാം ദൈവം തന്നതാണ്. എല്ലാം നഷ്ടപ്പെട്ടവര്‍ കൈനീട്ടുംമുമ്പേ മനസുതുറന്ന് കൊടുക്കുമ്പോള്‍ ആവശ്യമുള്ളത് ദൈവം തരും. വഴിയോര കച്ചവടക്കാരന് പടച്ചതമ്പുരാന്റെ ദൂതനായി മാറി എറണാകുളം ബ്രോഡ്വേയില് ഒരു കൊച്ചുമുറിയെടുത്തു. ആദ്യത്തെ കച്ചവടം ഒരു ലക്ഷം രൂപ. അതും നൗഷാദ് ഇക്ക ദുരിതാശ്വാസനിധിയിലേക്ക് അയച്ചുകൊടുത്തു. കടയുടെ പേര് നൗഷാദ് ഇക്കയുടെ കട.
Related
Related Articles
തീരദേശത്തോടുള്ള അവഗണന അവസാനിപ്പിക്കണം – ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍
ഇന്നു നമ്മള് ലത്തീന്‍ കത്തോലിക്ക ദിനം ആചരിക്കുകയാണ്. കെആര്‍എല്‍സിസിയുടെ ആവിര്‍ഭാവത്തിനുശേഷം തുടങ്ങിവച്ച ദിനാചരണം വളരെ ശ്ലാഘനീയമായ ഒരു നടപടിയാണ്. ഈ അവസരം സഭാവിശ്വാസത്തിനു വേണ്ടി ജീവന് ബലിയര്‍പ്പിച്ച
കുട്ടനാടിന് സാന്ത്വനവുമായി തേക്കടിയില്‍ നിന്നും കൂട്ടുകാര്‍
തേക്കടി: കുട്ടനാടില്‍ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു ആശ്വാസത്തിന്റെ കൈത്താങ്ങായി തേക്കടി അമലാംബിക കോണ്‍വെന്റ് ഇംഗ്ലീഷ് സ്കൂളിലെ കുട്ടികള്‍. അരി, പലചരക്ക്, പച്ചക്കറികള്‍, ബെഡ്ഷീറ്റുകള്‍, സോപ്പ്, കുടിവെള്ളം തുടങ്ങി ഏകദേശം
തീരം കവരുന്നവര്‍ക്ക് ഊരാകുടുക്കുകള്‍
ആകാശം ഇടിഞ്ഞുവീണാലും നീതി നടക്കണം എന്നു മൊഴിമാറ്റം നടത്താവുന്ന ലത്തീന്‍ സൂക്തം, ‘ഫിയാത്ത് യുസ്തീസിയ റുവാത്ത് ചേലും’, നീതിപീഠങ്ങളുടെ സാര്‍വത്രിക പ്രമാണവാക്യമാണ്. ഏതു നിയമത്തിന്റെയും അടിസ്ഥാനം നീതിയാകണം.