പഠനശിബിരം വെബിനാര്‍ നടത്തി.

പഠനശിബിരം വെബിനാര്‍ നടത്തി.

കൊച്ചി :കെ ആർ എൽ സി സി യുടെ നേതൃത്വത്തിൽ 12 ലത്തീൻ കത്തോലിക്കാ രൂപതകളുടെ സമുദായ ദിനത്തോടനുബന്ധിച്ച്‌  പഠനശിബിരം വെബിനാര്‍ നടത്തി.

വെള്ളിയാഴ്ച വൈകിട്ട് 7.15 ഓടുകൂടി നടത്തപ്പെട്ട വെബിനാറില്‍ അധ്യക്ഷൻ ശ്രീ. എൻ. ദേവദാസൻ സ്വാഗതം ആശംസിച്ചു. ബിഷപ്പ് സെൽവിസ്റ്റർ പൊന്നു മുത്തൻ  ഉദ്ഘാടനം നിർവഹിച്ചു.
പാർശ്വവൽക്കരിക്കപ്പെട്ടവരെ വീണ്ടും പാർശ്വവൽക്കരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും. തിരസ്കരിക്കപ്പെടുന്ന ഇടങ്ങളിൽ അവഗണിക്കപ്പെടുന്ന സമൂഹത്തെകുറിച്ചാണ്  നാം വെബിനാറില്‍ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വെബിനാറിന്റെ വിഷയമായ “തിരസ്കരിക്കപ്പെടുന്ന ഇടങ്ങളും അവഗണിക്കപ്പെടുന്ന  സമൂഹങ്ങളും ” എന്ന  വിഷയത്തെകുറിച്ച്‌ റവ. ഫാ. ഷിന്റോ തോമസ്, ഡോ. ജോൺസൻ ജാമെന്റ്, ശ്രീ പി ആർ കുഞ്ഞച്ചൻ എന്നിവർ സംസാരിച്ചു.

ചെല്ലാനം, പെട്ടിമുടി, വിഴിഞ്ഞം, മൽസ്യത്തിഴിലാളികൾ, തോട്ടം തൊഴിലാളികൾ, ആരോഗ്യപരമായും, വിദ്യാഭാസപരമായും വളരെ പിന്നോട്ട് നിൽക്കുന്ന ജനവിഭാഗങ്ങൾ എന്നിവർ നേരിടുന്ന പ്രശ്നങ്ങളാണ് സെമിനാറിൽ വിഷയമായത്. ഫാ. ഷിന്റോ തോമസ് തോട്ടം മേഖലയിലെ പ്രശ്നങ്ങളാണ് ചൂണ്ടിക്കാണിച്ചത്.  അവർ നേരിടുന്ന ചൂഷണം, അതിഥി തൊഴിലാളികൾക്ക് നേരെയുള്ള അവഗണന, ക്രിസ്തിയ വിശ്വാസത്തെ പ്രതി ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥ, ഉന്നത വിദ്യാഭാസം എന്നിവയെ കുറിച്ച് സംസാരിച്ചു.

ഡോ.  ജോൺസൻ ജാമെന്റ് വിഴിഞ്ഞം പ്രൊജെക്ടുമായി ബന്ധപ്പെട്ട്  അവിടുത്തെ മനുഷ്യർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും വളരെ വിശദമായി ചൂണ്ടി കാണിച്ചു, ശ്രീ. പി ആർ കുഞ്ഞച്ചൻ ചെല്ലാനത്തെ പ്രദേശത്തെ  പ്രശ്നങ്ങളെകുറിച്ച്‌ സംസാരിച്ചു.

ഡിസംബർ ആറിന്  വൈകിട്ട് 7 മണിക്കാണ്  സമുദായദിന സമ്മേളനം നടത്തുന്നത്.


Tags assigned to this article:
jeevanaadamjeevanaadamnewskrlccwebinar

Related Articles

ഹൃദയത്തില്‍ ഇടം തന്ന ജോസഫ് റാറ്റ്‌സിങ്ങറച്ചന്‍

വിദ്യാര്‍ത്ഥിയായും ഡോക്ടറായും ജര്‍മനിയില്‍ ചെലവഴിച്ച സുദീര്‍ഘമായ ഇരുപത് വര്‍ഷക്കാലത്ത് എനിക്കുണ്ടായ ഏറ്റവും അവിസ്മരണീയമായ അനുഭവമേതായിരുന്നുവെന്നു ചോദിച്ചാല്‍ ഉത്തരം പെട്ടെന്നു തരുവാന്‍ പറ്റും. അത് റാറ്റ്‌സിങ്ങര്‍ കുടുംബവുമായുണ്ടായിരുന്ന ഹൃദയാംഗമായ

കോവിഡ് : സുഗതയുമാരി ടീച്ചർ വെന്റിലേറ്ററിൽ

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് പ്രശസ്ത കവയിത്രി സുഗതകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ജനപ്രതിനിധികളുടെ ശക്തമായ പിന്തുണ

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പുലിമുട്ടുകള്‍ നിര്‍മിക്കാന്‍ നടപടിയുണ്ടാകുംസഹായത്തിനായി ഇടപെടല്‍ നടത്തും ഹൈബി ഈഡന്‍ എംപി വളരെ പ്രസക്തമായ നിര്‍ദേശങ്ങളാണ് ചെല്ലാനം തീരസംരക്ഷണത്തിനായി കെആര്‍എല്‍സിസി – ‘കടല്‍’ നേതൃത്വത്തില്‍ അവതരിപ്പിച്ചിരിക്കുന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*