Breaking News

പതിനൊന്നുകാരി മെറ്റില്‍ഡ ജോണ്‍സണ്‍ ലോഗോസ് പ്രതിഭ

പതിനൊന്നുകാരി മെറ്റില്‍ഡ ജോണ്‍സണ്‍ ലോഗോസ് പ്രതിഭ

എറണാകുളം: കെസിബിസി ബൈബിള്‍ സൊസൈറ്റിയുടെ സംസ്ഥാനതല ലോഗോസ് ബൈബിള്‍ ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ഇരിങ്ങാലക്കുട രൂപതയിലെ മെറ്റില്‍ഡ ജോണ്‍സണ്‍ 2019ലെ ലോഗോസ് പ്രതിഭയായി. ഏറ്റവും ജൂനിയര്‍ ഗ്രൂപ്പില്‍നിന്നുള്ള പതിനൊന്നു വയസുകാരിയായ മെറ്റില്‍ഡ അഞ്ചര ലക്ഷം പേരില്‍ നിന്നാണ് ഒന്നാംസ്ഥാനത്തെത്തിയത്. 2000ല്‍ ആരംഭിച്ച ലോഗോസ് ക്വിസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിഭയാണ് മെറ്റില്‍ഡ.
ബധിരര്‍ക്കായുള്ള ബൈബിള്‍ ക്വിസില്‍ ഒന്നാംസ്ഥാനത്തിന് തലശേരിയില്‍നിന്നുള്ള നിമ്മി ഏലിയാസ് അര്‍ഹയായി. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഈ വചനോപാസനയില്‍ കേരളത്തില്‍നിന്നും കേരളത്തിനു പുറത്തുനിന്നുമുള്ള 39 രൂപതകളില്‍നിന്നുള്ളവര്‍ പങ്കെടുത്തു.
ലോഗോസ് ബൈബിള്‍ ക്വിസില്‍ ആറു പ്രായവിഭാഗങ്ങളിലെ സംസ്ഥാനതല ജേതാക്കളെ പങ്കെടുപ്പിച്ച് പാലാരിവട്ടം പിഒസിയില്‍ നവംബര്‍ 24നാണ് ഗ്രാന്‍ഡ് ഫിനാലെ നടന്നത്. നവംബര്‍ 23ന് ആറു ഗ്രൂപ്പുകളുടെ ഫൈനല്‍ മത്സരങ്ങളും നടന്നു. എ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരിയാണ് മെറ്റില്‍ഡ ജോണ്‍സണ്‍.
മറ്റു പ്രായവിഭാഗങ്ങളിലെ സംസ്ഥാനതല വിജയികളും രൂപതയും: ബി: അലീന സോജന്‍ (തൃശൂര്‍), സി: അതുല്യ സെബാസ്റ്റ്യന്‍ (താമരശേരി), ഡി: നിമ ലിന്റോ (മാണ്ഡ്യ), ഇ: ആനി ജോര്‍ജ് (തൃശൂര്‍), എഫ്: ഏലിക്കുട്ടി തോമസ് (കോതമംഗലം).
കേരളത്തിനു പുറത്തുനിന്ന് ഒന്നാംസ്ഥാനത്തെത്തിയത് മാണ്ഡ്യ രൂപതയിലെ നിമ ലിന്റോയാണ്. കെസിബിസി ബൈബിള്‍ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ വചനസര്‍ഗ പ്രതിഭാപുരസ്‌കാരത്തിന് ഫാ. ഷാജി തുമ്പേച്ചിറയിലും അര്‍ഹനായി.
മാനവഹൃദയങ്ങളെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ദൈവവചനം അനേകരില്‍ എത്തിക്കാന്‍ ലോഗോസ് ബൈബിള്‍ ക്വിസിന് സാധിക്കുന്നുവെന്ന് കെസിബിസി ബൈബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ബിഷപ് അബ്രാഹം മാര്‍ യൂലിയോസ് പറഞ്ഞു. ബധിരര്‍ക്കായി സംഘടിപ്പിക്കപ്പെട്ട ബൈബിള്‍ ടിവി ക്വിസിലൂടെ ഏവരും ദൈവത്തിനു പ്രിയപ്പെട്ടവരാണെന്ന സന്ദേശം ഉച്ചത്തില്‍ പ്രഘോഷിക്കാന്‍ സാധിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ബിഷപ്. വിജയികള്‍ക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു.
കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ. ഡോ. ജോണ്‍സണ്‍ പുതുശേരി സിഎസ്ടി, വൈസ് ചെയര്‍മാന്‍ ജിസ്‌മോന്‍ തുടിയന്‍പ്ലാക്കല്‍, ജോയിന്റ് സെക്രട്ടറി കൊച്ചുത്രേസ്യ സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.
ലോഗോസ് പ്രതിഭയ്ക്ക് തൊടുപുഴ കണ്ടിരിക്കല്‍ ട്രാവല്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന വിശുദ്ധനാട് സന്ദര്‍ശനവും 25,000 രൂപയുടെ പാലയ്ക്കല്‍ തോമ്മാ മല്പാന്‍ ക്യാഷ് അവാര്‍ഡുമാണ് സമ്മാനം.


Tags assigned to this article:
logos quiz

Related Articles

അഭിവന്ദ്യ സൂസൈപാക്യം പിതാവ് സ്ഥാനത്യാഗം  ചെയ്തിട്ടില്ല  എന്ന് തിരുവനന്തപുരം അതിരൂപത പിആർഒ

തിരുവനന്തപൂരം : അഭിവന്ദ്യ സൂസൈപാക്യം പിതാവ് സ്ഥാനത്യാഗം  ചെയ്തിട്ടില്ല  എന്ന് തിരുവനന്തപുരം അതിരൂപത പി ആർ ഒ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ഔദ്യോഗിക ചുമതലകളിൽ നിന്നും നിന്നും

തീരനിയന്ത്രണ വിജ്ഞാപനം: ഭവനങ്ങള്‍ എന്തുവിലകൊടുത്തും സംരക്ഷിക്കും-കെഎല്‍സിഎ

ആലപ്പുഴ: തീര നിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച ലംഘനങ്ങളുടെ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ ഇപ്പോള്‍ തെറ്റായി ഉള്‍പ്പെടുത്തിയിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തദ്ദേശവാസികളുടെ ഭവനങ്ങള്‍ പട്ടികയില്‍നിന്ന് മാറ്റണമെന്ന്കേരള ലാറ്റിന്‍

സിബിസിഐ ന്യൂനപക്ഷ ദിനാചരണം നടത്തും

ന്യൂഡല്‍ഹി: ഇന്ത്യയിലെ ക്രൈസ്തവ ന്യൂനപക്ഷ സമുദായം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഡിസംബര്‍ 18 ന് കത്തോലിക്കാ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ) ന്യൂനപക്ഷ അവകാശ ദിനാചരണം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*