പരസ്പരം ശ്രവിച്ചുകൊണ്ട് സിനഡ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം -ബിഷപ് ഡോ. അന്തോണിസാമി പീറ്റര്‍ അബീര്‍

സുല്‍ത്താന്‍പേട്ട്: സുല്‍ത്താന്‍പേട്ട് രൂപതാതല സിനഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ബിഷപ് ഡോ. അന്തോണിസാമി പീറ്റര്‍ അബീര്‍ തുടക്കം കുറിച്ചു. സെന്റ് സെബാസ്റ്റ്യന്‍സ് ഭദ്രാസന ദേവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേയാണ് ബിഷപ് രൂപതാതല സിനഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
കുട്ടികളും മുതിര്‍ന്നവരുമടങ്ങിയ അല്മായരും സന്ന്യസ്ത പ്രതിനിധികളും വൈദികരോടും മെത്രാനോടുമൊപ്പം പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിച്ചു. സിനഡാത്മക സഭയുടെ ലോഗോ ബിഷപ് പ്രകാശനം ചെയ്തു.
എല്ലാവിഭാഗത്തിലുമുള്ള ജനതകളെ ഉള്‍പ്പെടുത്തിക്കൊണ്ട് നടക്കുന്ന സിനഡില്‍ സഹയാത്രികരായി മുന്‍വിധികളില്ലാതെ പരസ്പരം ശ്രവിച്ചുകൊണ്ട് പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുചേരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബിഷപ് വ്യക്തമാക്കി. പുതിയതും ആഴപ്പെട്ടതും പരസ്പരം വളര്‍ത്തുന്നതുമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
രൂപതാ സിനഡ് കോര്‍ഡിനേറ്റര്‍മാരായ ഫാ. നെല്സന് ജോയ് ആന്റണിയും സിസ്റ്റര്‍. മേരി ഗ്രേസ് കളപ്പുരയ്ക്കല്‍ എസ്ഒഎല്എമ്മും സിനഡിനോടാനുബന്ധിച്ച് ഇടവകകളില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവരശേഖരണത്തേക്കുറിച്ചും വിശദീകരിച്ചു.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ബിവ്റേജസിലേക്കു കൊണ്ടുവന്ന മദ്യം അടിച്ചുമാറ്റി
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ബിവ്റേജസ് കോര്പറേഷന് ഗോഡൗണിലേക്ക് കൊണ്ടുവന്ന ലോറിയില്‍ നിന്ന് അഞ്ച് കെയ്സ് മദ്യം മോഷണം പോയതായി പരാതി. മാമം പെട്രോള്‍ പമ്പിന് മുന്നില്‍ ഒതുക്കി ഇട്ടിരുന്ന
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ബാക്കി പരീക്ഷകള്‍ മേയ് രണ്ടാംവാരം
തിരുവനന്തപുരം: ലോക്ഡൗണ്‍ മാറ്റിയാല്‍ മേയ് രണ്ടാംവാരം എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി എന്നിവയുടെ അവശേഷിക്കുന്ന പരീക്ഷകള്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നൊരുക്കം തുടങ്ങി. കൊവിഡ് പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ വിശദവും സൂക്ഷ്മവുമായി
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പരിശോധിക്കാന്‍ കര്‍മസമിതി
തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താനായി മുന്‍ ചീഫ് സെക്രട്ടറി കെ.എം.അബ്രാഹം അധ്യക്ഷനായ 17 അംഗ കര്‍മസമിതിക്ക് സംസ്ഥാനം രൂപം നല്കി. കഴിഞ്ഞദിവസം മുഖ്യമന്ത്രിമാരുമായി നടത്തിയ