Breaking News

പരസ്പരസ്‌നേഹത്തില്‍ അധിഷ്ഠിതമായ നവമാധ്യമ സംസ്‌കാരം വളര്‍ത്തണം -ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

പരസ്പരസ്‌നേഹത്തില്‍ അധിഷ്ഠിതമായ നവമാധ്യമ സംസ്‌കാരം വളര്‍ത്തണം -ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: പരസ്പരസ്‌നേഹത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായ നവമാധ്യമ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരും തയ്യാറാകണമെന്ന് കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെആര്‍എല്‍സിബിസി) മീഡിയാ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആവശ്യപ്പെട്ടു. എറണാകുളം ആശീര്‍ഭവനില്‍ കെആര്‍എല്‍സിബിസി മീഡിയാ കമ്മീഷന്‍ സംഘടിപ്പിച്ച കേരള ലത്തീന്‍ കത്തോലിക്കാ മാധ്യമ സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
മാധ്യമ സംസ്‌കാരത്തിന്റെ യുഗത്തിലാണ് നാം ജീവിക്കുന്നത്. ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവ മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളാണെന്നതുപോലെ മാധ്യമങ്ങളും നവമാധ്യമങ്ങളും നമ്മുടെ ജീവിതത്തില്‍ ഒഴിവാക്കാനാവാത്തവിധം സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു. ലോകം മുഴുവന്‍ ഒരു വിരല്‍തുമ്പിലാക്കി വിജ്ഞാനവും വിവരവും പകര്‍ന്നു നല്കുന്ന മാധ്യമങ്ങളുടെ സംഭാവന വളരെ വലുതാണ്. എന്നാല്‍ ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സഭയെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ചില മാധ്യമങ്ങളുടെ പ്രവര്‍ത്തനശൈലി അത്യന്തം വേദനാജനകമാണ്. സഭാവിരുദ്ധരായ ചില വ്യക്തികള്‍ നവമാധ്യമങ്ങളിലൂടെ സഭയ്‌ക്കെതിരെ തെറ്റിദ്ധാരണപരത്തി സഭാവിശ്വാസികളെ വിശ്വാസത്തില്‍ നിന്ന് വ്യതിചലിപ്പിക്കുവാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തികച്ചും അപലപനീയമാണ്. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ നടത്തുന്ന വ്യക്തിഹത്യകളും സ്വഭാവഹത്യകളും അവസാനിപ്പിക്കേണ്ടതാണ്. അപരന്റെ കുറവുകളെ സഹിഷ്ണുതയോടെ സ്വീകരിച്ചുകൊണ്ട് പരസ്പര സ്‌നേഹത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായ നവമാധ്യമ സംസ്‌കാരമാണ് വളര്‍ത്തിയെടുക്കേണ്ടത്.
ഈ ഘട്ടത്തിലാണ് സഭാമക്കള്‍ എന്ന നിലയില്‍ മാധ്യമങ്ങളും നവമാധ്യമങ്ങളും സുവിശേഷവത്കരണത്തിനായി എപ്രകാരം ഉപയോഗപ്പെടുത്താമെന്ന് നാം ചിന്തിക്കേണ്ടത്. ഫ്രാന്‍സിസ് പാപ്പ സുവിശേഷത്തിന്റെ ആനന്ദം എന്ന തന്റെ അപ്പസ്‌തോലിക പ്രബോധനത്തില്‍, ‘ മാമോദീസ സ്വീകരിച്ച ഓരോ ക്രൈസ്തവനും സുവിശേഷം പ്രഘോഷിക്കാനായി വിളിക്കപ്പെട്ടിരിക്കുന്നു. ഏത് ജീവിതാവസ്ഥയില്‍ ആയിരുന്നാലും നമ്മുടെ വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍ ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നു’ എന്നു ഉദ്‌ബോധിപ്പിച്ചിരിക്കുന്നു. നമ്മുടെ ജീവിതാവസ്ഥില്‍ നിന്നുകൊണ്ട്-അതു പുരോഹിതരോ, സന്നന്യസ്തരോ, അല്മായരോ ആയിക്കൊള്ളട്ടെ-പക്വതയാര്‍ന്ന ജീവിതസാക്ഷ്യംവഴി ക്രിസ്തുവിനെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്കുവാനുള്ള വലിയ ഉത്തരവാദിത്വം നമുക്കുണ്ട്. ഈ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കാന്‍ ഈ മാധ്യമ യുഗത്തില്‍ നവമാധ്യമങ്ങളെ നാം പ്രയോജനപ്പെടുത്തണം. ഫേസ്ബുക്ക്, വാട്‌സാപ്, ട്വിറ്റര്‍ തുടങ്ങിയ നവമാധ്യമങ്ങള്‍ ഇന്നത്തെ തലമുറയിലെ കുട്ടികളുടെയും യുവതീയുവാക്കളുടെയുമൊക്കെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തുമ്പോള്‍ ഈ നവമാധ്യമങ്ങള്‍ വഴി ക്രൈസ്തവസന്ദേശം പകര്‍ന്നുകൊടുത്തുകൊണ്ട് അവരെ വിശ്വാസത്തില്‍ വളര്‍ത്തുവാന്‍ നമുക്ക് സാധിക്കണം.
സോഷ്യല്‍മീഡിയ വഴിയുള്ള സുവിശേഷവത്കരണത്തിന് ഇന്നത്തെ തലമുറയിലെ യുവതയ്ക്ക് മാതൃകയായി സ്വീകരിക്കാവുന്ന വ്യക്തിത്വമാണ് ഫ്രാന്‍സിസ് പാപ്പാ 2018 ജൂലൈ 5ന് ധന്യപദവിയിലേക്കുയര്‍ത്തിയ ഇംഗ്ലണ്ടില്‍ നിന്നുള്ള കാര്‍ലോ അക്കൂത്തീസ് എന്ന യുവാവ്. രക്താര്‍ബുദം ബാധിച്ച് വെറും 15 വര്‍ഷം മാത്രം ജീവിച്ച കാര്‍ലോ അക്കൂത്തീസ് കംപ്യൂട്ടറില്‍ താന്‍ വികസിപ്പിച്ചെടുത്ത വെബ്്‌സൈറ്റിലൂടെയും സോഷ്യല്‍മീഡിയ വഴിയും സുവിശേഷം പ്രചരിപ്പിച്ചു. തികഞ്ഞ ദിവ്യകാരുണ്യഭക്തനായ കാര്‍ലോ അക്കൂത്തീസ് ദിവ്യകാരുണ്യ അത്ഭുതങ്ങളക്കുറിച്ചുള്ള ഭക്തിപ്രചരിപ്പിച്ചുകൊണ്ട് തന്റെ സമപ്രായക്കാരായ അനേകം പേരെ ദിവ്യകാരുണ്യഭക്തിയിലേക്ക് കൊണ്ടുവന്നു. ധന്യന്‍ കാര്‍ലോ അക്കൂ
ത്തീസിനെപോലെ നിങ്ങളില്‍ പലരും നവമാധ്യമങ്ങള്‍ വഴി ക്രിസ്തുസന്ദേശം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്കുന്നു എന്നറിയുന്നതില്‍ അതിയായ സന്തോഷമുണ്ട്; നിങ്ങളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്യുന്നു.
സോഷ്യല്‍മീഡിയയുടെ ഗുണങ്ങളോടൊപ്പം അവയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും നാം ബോധവാന്മാരായിരിക്കണം. നവമാധ്യമങ്ങള്‍ അവതരിപ്പിക്കുന്ന വസ്തുതകളുടെ നന്മയും തിന്മയും വേര്‍തിരിച്ചറിയാനുളള വിവേകം നമുക്കുണ്ടായിരിക്കണം. സോഷ്യല്‍മീഡിയയുടെ അടിമത്വത്തിലേക്ക് നമ്മുടെ ജീവിതങ്ങളെ നാം ഒരിക്കലും തളച്ചിടരുത്. മനുഷ്യന്റെ നന്മയും പുരോഗതിയുമായിരിക്കണം നവമാധ്യമങ്ങള്‍ ലക്ഷ്യംവയ്‌ക്കേണ്ടത്. നവമാധ്യമ
ങ്ങളിലൂടെയുള്ള സുവിശേഷവത്കരണത്തില്‍ നമുക്കും പങ്കാളികളാകാം. അങ്ങനെ, അനേകം പേരുടെ ജീവിതത്തില്‍ വിശ്വാസവെളിച്ചം പകര്‍ന്നു നല്കാന്‍ നമുക്കും പരിശ്രമിക്കാമെന്ന് ആര്‍ച്ച്ബിഷപ് പറഞ്ഞു.


Related Articles

കെസിബിസി നാടകമേള: ഇതിഹാസം മികച്ച നാടകം

എറണാകുളം: കെസിബിസി മാധ്യമ കമ്മീഷന്റെ അഭിമുഖ്യത്തില്‍ പാലാരിവട്ടം പിഒസിയില്‍ നടന്ന നാടകമേളയില്‍ തിരുവനന്തപുരം സൗപര്‍ണികയുടെ ഇതിഹാസം മികച്ച നാടകമായി തെരഞ്ഞെടുത്തു. പാട്ടുപാടുന്ന വെള്ളായി (വള്ളുവനാട് ബ്രഹ്മ) എന്ന

നെയ്യാറ്റിൻകര നിഡ്സ് സമരിറ്റൻ ടാസ്ക് ഫോഴ്സ് മൂന്നാമത്തെ കോവിഡ് മരണശുശ്രൂഷ നടത്തി

നെയ്യാറ്റിൻകര ഇൻറഗ്രൽ ഡവലപ്മെൻറ് സൊസൈറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച *നിഡ്സ് സമരിറ്റൻ ടാസ്ക് ഫോഴ്സ്* കാരിത്താസ് ഇന്ത്യയും രൂപത KCYM യുമായസഹകരിച്ച്  (മൂന്നാമത്തെ കോവിഡ് മരണശുശ്രൂഷ ) 09

ദലിത് ക്രൈസ്തവ യുവതയും സ്വത്വനിര്‍മ്മിതിയും

ഈ ജൈവപ്രപഞ്ചത്തില്‍, വൈവിധ്യങ്ങളുടെ മഹാഭൂപടത്തില്‍, ഞാന്‍ ആരാണ്? എവിടെയാണ് എന്നെ അടയാളപ്പെടുത്തുക? എന്തിന്റെയൊക്കെ ആകത്തുകയാണ് ഞാന്‍? ആത്മസത്തയുടെ അന്വേഷണ വഴികളില്‍ മനുഷ്യരെല്ലാവരും ഒരു തവണയെങ്കിലും ചോദിക്കാനിടയുള്ള ഏതാനും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*