പരാതികള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തും -മന്ത്രി കെ. രാജു

തിരുവനന്തപുരം: സമുദായ സമ്മേളന വേദിയില്‍ ഉയര്‍ന്ന പരാതികള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്ന വനംമന്ത്രി കെ. രാജു വ്യക്തമാക്കി. തീരദേശ ജനത അനുഭവിക്കുന്ന ദുരിതങ്ങള്‍ എല്ലാവര്ക്കും ബോധ്യമുള്ളതാണ്. ഓഖി ചുഴലിക്കാറ്റ് അവരുടെ ജീവിതത്തെ വല്ലാതെ താളം തെറ്റിച്ചിട്ടുണ്ട്. തീരദേശജനതയുടെ സുരക്ഷയ്ക്കാവശ്യമായ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തുവരികയാണ്. ഭവനനിര്‍മാണം സംബന്ധിച്ച് തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിക്കാന്‍ ശ്രിച്ചിട്ടുള്ളത്. വനംവകുപ്പിന്റെ കൈവശമുണ്ടായിരുന്ന ഭൂമി ഉദ്യോഗസ്ഥന്മാരുടെ എല്ലാ എതിര്‍പ്പും അവഗണിച്ചാണ് ഓഖി പുനരധിവാസത്തിനായി നല്‍കിയത്. ഇവിടെ ഫഌറ്റ് നിര്‍മിച്ച് നിരവധി കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. ശേഷിച്ചവര്‍ക്കും അത്തരം സൗകര്യമൊരുക്കാനാണ് ശ്രമിച്ചു വരുന്നത്. ഓഖി ഫണ്ട് സംബന്ധിച്ച ആക്ഷേപങ്ങളും ശരിയല്ല. ഇതിന്റെ ശരിയായ കണക്കുകള്‍ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഓഖി ഫണ്ട് സംബന്ധിച്ച് ചില സാങ്കേതിക പ്രശ്നങ്ങളുള്ളതിനാലാണ് ഫണ്ട് പൂര്‍ണമായും ചിലവഴിക്കാന്‍ സാധിക്കാത്തത്.
തീരപ്രദേശത്തിന്റെ വികസനത്തിനായി കിഫ്ബിയില്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വളരെ നിശ്ചയദാര്‍ഢ്യത്തോടെയാണ് മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇടപെടുന്നത്. അവരെ കൈപിടിച്ചുയര്‍ത്തി സാമൂഹ്യനീതി ഉറപ്പാക്കണം. സര്‍ക്കാര്‍ ഇക്കാര്യത്തിന് ഏറെ പ്രധാന്യം നല്‍കുന്നുണ്ട്. സമുദായത്തിന്റെയും സഭയുടെയും എല്ലാ ന്യായമായ ആവശ്യങ്ങള്‍ക്കും സര്‍ക്കാരിന്റെ സഹകരണവും പിന്തുണയുമുണ്ടാകുമെന്നും മന്ത്രി കെ. രാജു ഉറപ്പു നല്കി.
Related
Related Articles
ജലന്തർ ബിഷപ്പുമായി ബന്ധപ്പെട്ട ആരോപണണങ്ങളിൽ എത്രയും വേഗം നടപടി സ്വീകരിക്കണം
ജലന്തർ രൂപത ബിഷപ് ഫ്രാങ്കോ മൂളക്കലുമായി ബന്ധപ്പെട്ട ലൈംഗീക ആരോപണക്കേസിൽ സത്യാവസ്ഥ എത്രയും വേഗം പുറത്ത് കൊണ്ടുവരണമെന്ന് കെസിവൈഎം കൊച്ചി രൂപത ആവശ്യപ്പെട്ടു. ബിഷപിനെതിരെ നിയമ നടപടിയെടുക്കാൻ
അര്‍ണബ് ഗോസ്വാമിക്കെതിരെ മൂന്നാഴ്ചത്തേക്ക് നടപടികള്‍ ഉണ്ടാകരുതെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളില്‍ നിന്ന് റിപബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി മൂന്നാഴ്ചത്തെ സംരക്ഷണം നല്കി. മഹാരാഷ്ട്ര,
തിരികെ വരുക (Come back): തപസ്സുകാലം നാലാം ഞായര്‍
ഒന്നാം വായന ജോഷ്വയുടെ പുസ്തകത്തില്‍നിന്ന് (5 : 9a, 10-12) (ദൈവത്തിന്റെ ജനം വാഗ്ദത്തഭൂമിയില്‍ എത്തിയപ്പോള്‍ പെസഹാ ആഘോഷിച്ചു) അക്കാലത്ത്, കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: ഈജിപ്തിന്റെ അപകീര്‍ത്തി