പരിസ്ഥിതി ദിനത്തിൽ കെ. എൽ.സി.എ സുവർണ ജൂബിലി വൃക്ഷ തൈ നട്ടു.

പരിസ്ഥിതി ദിനത്തിൽ കെ. എൽ.സി.എ സുവർണ ജൂബിലി വൃക്ഷ തൈ നട്ടു.

“പരിസ്ഥിതിയോട് ഇണങ്ങിയ ജീവിതമാണ് ശരിയായത് ” – ആന്റണി നൊറോണ

കണ്ണൂർ :- കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സുവർണ്ണ ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തിൽ കണ്ണൂർ രൂപതയിലെ എല്ലാ കെ എൽ സി എ യൂണിറ്റുകളിലും സുവർണ്ണ ജൂബിലി വൃക്ഷ തൈ നടുകയും അതിനെ പരിപാലിക്കാൻ പ്രതിജ്ഞ എടുക്കുകയും ചെയ്തു. രൂപത തല പരിപാടി തയ്യിൽ സെന്റ് ആന്റണിസ് ദേവാലയാങ്കണത്തിൽ വെച്ച് നടന്നു. രൂപത പ്രസിഡന്റ് രതീഷ് ആന്റണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ സുവർണ ജൂബിലി വൃഷ തൈ നട്ട് കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ണിനെയും ജലത്തെയും സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് സമൂഹത്തിന്റെ നിലനിൽപ്പിനാവശ്യമെന്നും പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കാനുളള തീരുമാനം നാം ഓരോരുത്തരും ഏറ്റെടുക്കണമെന്നും പരിസ്ഥിതി സംരക്ഷണത്തിന്റെ വേരുകൾ മനുഷ്യമനസ്സുകളിൽ ആഴ്ന്നിറങ്ങണമെന്നു അദ്ദേഹം പറഞ്ഞു. കണ്ണൂർ രൂപത എപ്പിസ്കോപ്പൽ വികാരി ജനറൽ മോൺ. ആന്റണി പയസ് പരിസ്ഥിതി ദിന സന്ദേശം നൽകി. രൂപത ഡയക്ടർ ഫാ. മാർട്ടിൻ രായപ്പൻ, ജനറൽ സെക്രട്ടറി ഗോഡ്സൺ ഡിക്രൂസ്, കെ.എച്ച് ജോൺ ,ജോസഫൈൻ, റിനേഷ് ആന്റണി, വിക്ടർ ജോർജ് ,  സ്റ്റെഫാൻ ബെഞ്ചമിൻ, സന്ദീപ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

കെ. സി. വൈ. എം കൊച്ചി രൂപതയും ജീവനാദവും കൈകോർത്തു

  കെ.സി.വൈ.എം കൊച്ചി രൂപതയും കേരള ലാറ്റിൻ കത്തോലിക്ക സഭയുടെ മുഖപത്രമായ ജീവനാദവും കൈകോർക്കുന്നു. കുമ്പളങ്ങി സാൻജോസ് ഇടവകയിൽ വച്ച് ഈ പദ്ധതിയുടെ രൂപതാതല ഉത്ഘാടനം ജീവനാദം

മുട്ടിലിഴയേണ്ടവരല്ല ആ ഉദ്യോഗാര്‍ത്ഥികള്‍

അര്‍ഹതപ്പെട്ട തൊഴിലവകാശത്തിനുവേണ്ടി അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുമ്പില്‍ നടത്തിവരുന്ന സഹനസമരം ശക്തമാവുകയാണ്. പൊരിവെയിലത്ത് മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും ശവമഞ്ചം ചുമന്നും ഉപവാസസത്യഗ്രഹം നയിച്ചും പി.എസ്.സി റാങ്ക്

ഈ വാരത്തിലെ മതബോധന ക്ളാസുകൾ

Lesson 2 Module 2 ഭവനകേന്ദ്രീകൃത ഓൺലൈൻ മതബോധന ക്ളാസുകൾ KRLCBC മതബോധന കമ്മിഷൻ ഗുഡ്നസ് ടി വി യിലൂടെ തിങ്കൾ മുതൽ ശനി വരെ രാവിലെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*