പറയാനുണ്ട് ചിലത്

അഡ്വ. ഫ്രാന്‍സി ജോണിന്റെ 32 ലേഖനങ്ങളുടെ സമാഹാരമാണ് @പറയാനുണ്ട് ചിലത്.’ ഗ്രന്ഥശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ രാഷ്ട്രീയ- സാമൂഹിക വിഷയങ്ങളെക്കുറിച്ച് ഗ്രന്ഥകാരന് പറയാനുള്ള, പ്രസക്തവും സുചിന്തിതവുമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളുമാണ് ലേഖനങ്ങളിലുള്ളത്. പലതും ഗഹനവും, കാലിക പ്രാധാന്യമുള്ള വിഷയങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നവയുമാണ്. എക്കാലവും വിവാദമായ മുല്ലപ്പെരിയാര്‍ വിഷയത്തെക്കുറിച്ചുള്ള പഠനാര്‍ഹമായ ലേഖനങ്ങള്‍ ഉദാഹരണമാണ്. എന്‍.കെ. പ്രേമചന്ദ്രന് സംസ്ഥാന ജലവിഭവ മന്ത്രിയായിരുന്നപ്പോള്‍ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഫ്രാന്സിജോണിന്റെ നേതൃത്വത്തിലായിരുന്നു മുല്ലപ്പെരിയാര്‍ സമിതിക്ക് മുന്നില്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങളും വാദങ്ങളും സംബന്ധിച്ച് പഠനങ്ങള്‍ നടത്തിയിരുന്നത്. അന്ന് നടത്തിയ പഠനങ്ങള്‍ മുല്ലപ്പെരിയാര്‍ വിഷയത്തെ ആഴത്തില്‍ മനസ്സിലാക്കാന്‍ അവസരമൊരുക്കി. മറ്റൊന്ന് കാരുണ്യത്തിന്റെ മറവില്‍ നടക്കുന്ന അവയവകച്ചവടമാണ്. ആ രംഗത്ത് നടമാടുന്ന ചതിയും, കഴുത്തറപ്പന്‍ കച്ചവടവും, മാത്സര്യവും ഞെട്ടിക്കുന്ന വിധം ഫ്രാന്സിജോണ് വെളിപ്പെടുത്തുന്നു. ഇതുസംബന്ധിച്ച് ആദ്യമായി നിയമപോരാട്ടത്തിനിറങ്ങിയ ഡോ. ഗണപതിയുമായുള്ള സൗഹൃദം ഇതേക്കുറിച്ച് ആധികാരികമായി മനസ്സിലാക്കാന്‍ ഇടവരുത്തി. ഇതുസംബന്ധിച്ച ലേഖനങ്ങള്‍ ശ്രദ്ധേയവും ആധികാരികവുമാണ്.
കാവേരി നദിയുടെ ജനപ്രശ്നങ്ങള്‍, ഗംഗാ, യമുനാ നദീ ജല സംരക്ഷണം, ഇന്ത്യയും – പാക്കിസ്ഥാനുമായിട്ടുള്ള സിന്ധു നദീ ജല തര്‍ക്കം എങ്ങനെ രാഷ്ട്രീയമായിട്ടുപയോഗിക്കപ്പെടുവാന് സാധ്യതയുണ്ട്, തണ്ണീര്‍ തടങ്ങളുടെ സംരക്ഷണം, ജല സംരക്ഷണം, 2018-ലെ മഹാപ്രളയം മനുഷ്യ നിര്‍മ്മിതിയോ തുടങ്ങിയ ജല സംബന്ധമായ ധാരാളം ലേഖനങ്ങളും സാമൂഹ്യപ്രധാനമായ വിഷയങ്ങളെ സംബന്ധിച്ച മറ്റ് ലേഖനങ്ങളും ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സൗമ്യമെങ്കിലും, തീക്ഷ്ണവും ലളിതവുമായ ശൈലിയാണ് ഗ്രന്ഥകാരന്റേത്. തീര്‍ച്ചയായും അവയെല്ലാം പാരായണക്ഷമമാണ്. കേരളശബ്ദം, ജീവനാദം ഉള്‍പ്പെടെയുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ചവയും റേഡിയോ ബന്സിഗറില് പ്രക്ഷേപണം ചെയ്തവയുമാണ് ഈ ലേഖനങ്ങളില്‍ നല്ലൊരു ഭാഗം. ടി.ജെ. ചന്ദ്രചൂഡന്റെ പ്രൗഢമായ അവതാരിക പുസ്തകത്തിന് മാറ്റുകൂട്ടുന്നു.
പ്രഭാത് ബുക്ക് ഹൗസാണ് പ്രസാധകര്. വില- 200/ രൂപ.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
മുഖ്യമന്ത്രിക്ക് ക്രിസ്തുമസ് ഉപഹാരവുമായി ചങ്ങനാശ്ശേരി അതിരൂപത.
മുഖ്യമന്ത്രിക്ക് ക്രിസ്തുമസ് ഉപഹാരവുമായി ചങ്ങനാശ്ശേരി അതിരൂപത തിരുവനന്തപുരം : ചങ്ങനാശ്ശേരിഅതിരൂപത സഹായ മെത്രാന് മാര്‍ തോമസ് തറയില്‍ മുഖ്യമന്ത്രി പിണറായിവിജയനെ സന്ദര്‍ശിച്ചു. തികച്ചും സൗഹൃദസന്ദര്‍ശനമായിരുന്നു എന്ന് അദ്ദേഹത്തോട്
സപ്ലൈകോ വില വിവരവുമായി മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്
തിരുവനനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ പ്രളയം കേരളത്തിലപ്പാടെ ദുരിതം വിതച്ചപ്പോള്‍ മലയാളികളെല്ലാവരും ദുരിതമനുഭവിക്കുന്നവര്‍ക്കായി തങ്ങളുടെ ഓണാഘോഷം മാറ്റി വച്ചിരുന്നു. എന്നാല്‍ ഇത്തവണ വളരെ ചെലവു ചുരുക്കി കൊണ്ട് ഓണാഘോഷം
നമ്പ്രാടത്ത് ജാനകിയെന്ന അമ്മയുടെ കാല്ക്കല് നമസ്കരിച്ച്
റവ. ഡോ. ഗാസ്പര്‍ കടവിപറമ്പില്‍ ”ഇന്ത്യന്‍ പേസ്ബൗളര്‍ ഹാര്‍ദിക് പാണ്ഡ്യ ഒരു ഓവര്‍ എറിയുന്ന സമയത്തിനിടക്ക്, നാലുമാലിന്യവണ്ടികള് നിറക്കാന്‍ മാത്രമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ വലിച്ചെറിയപ്പട്ടിരിക്കും”. 2018ലെ