പറവകളുടെ വഴി

Print this article
Font size -16+
ദലമര്‍മരം, രാമഴയുടെ തീരത്ത്, സജലം തുടങ്ങിയ പുസ്തകങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച അഭിലാഷ് ഫ്രേസറുടെ പുതിയ പുസ്തകമാണ് പറവകളുടെ വഴി. ദൈവരാജ്യം നിങ്ങളുടെ ഉള്ളില്‍ തന്നെയാണ് എന്ന ദൈവവചനത്തിന്റെ പൊരുള്‍ അന്വേഷിക്കുന്ന ആത്മീയ ചിന്തകളുടെ സമാഹാരമാണ് ഇത്. മുന്‍പേ പോയവരുടെ അടയാളങ്ങള്‍ പതിയാത്ത ആകാശത്ത് ഒരു പക്ഷി എങ്ങനെയാണ് തന്റെ വഴി കണ്ടെത്തുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം ധ്യാനിക്കാന്‍ വായനക്കാരെ ക്ഷണിക്കുന്ന 32 കുറിപ്പുകളാണ് ഈ പുസ്തകത്തില്‍ അടങ്ങിയിരിക്കുന്നത്.
ദൈവം ഓരോ മനുഷ്യന്റെയും ഉള്ളില്‍ അവന് യാത്ര ചെയ്യേണ്ട വഴിയുടെ രേഖകള്‍ വരച്ചിട്ടുണ്ട്. ക്രിസ്തുവിന്റെ ആത്മാവ് വന്നണയുമ്പോള്‍ ആ വഴികള്‍ പ്രകാശിക്കുന്നു. മോശ വഴി ദൈവം കല്‍ഫലകങ്ങളില്‍ നല്കിയ നിയമങ്ങള്‍ ഹൃദയത്തിന്റെ ഭാഗമാകുന്നു. ഉള്ളില്‍ നിന്ന് ജീവിതത്തെ നയിക്കുന്നു. അപ്പോഴാണ് ആത്മീയജീവിതം ഫലമണിയുന്നത് എന്ന ചിന്തയുടെ പ്രകാശമാണ് ഈ പുസ്തകത്തിലെ ലേഖനങ്ങളില്‍ ഉടനീളം കാണുന്നത്.
ബാഹ്യമായ ആത്മീയപ്രകടനങ്ങളുടെ കെട്ടുകാഴ്ചകള്ക്കപ്പുറത്തേക്ക് ആന്തരികമായ സത്യസന്ധതയിലേക്കും വിശുദ്ധിയിലേക്കും വെളിച്ചം വീശുന്ന കുറിപ്പുകള്‍ ആകര്‍ഷകമായ ശൈലിയിലും സ്വതസിദ്ധമായ ഭാഷാഭംഗിയിലും അവതരിപ്പിക്കുന്ന പറവകളുടെ വഴി ഒരേ സമയം ആത്മീയ ധ്യാനത്തിനും ആസ്വാദ്യകരമായ വായനക്കും ഉപകരിക്കുന്നു. അതിരുകള്‍ മായ്ക്കുന്ന പക്ഷികള്‍, അപ്പന് ഒരു ആകാശമാണ്, ഏസാവിന്റെ നഷ്ടം, നോ കണ്ടീഷന്‍ പ്രാര്‍ത്ഥനകള്‍, മേരിയുടെ മൗനവും പീറ്ററിന്റെ ആരവങ്ങളും, പീലത്തോസിന്റെ ഡയറി, ഓണത്തിന്റെ ദേവാസുരം, മരണത്തെ പുതുക്കി പണിത പെരുന്തച്ചന്, തനിയെ, വിളുമ്പുകളിലെ ഉത്സവങ്ങള്‍ തുടങ്ങിയ ലേഖനങ്ങള്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങളെ കൈയടക്കത്തോടെ കൈകാര്യം ചെയ്യുന്നു.
സോഫിയ ബുക്ക്സാണ് പ്രസാധകര്. വില 90 രൂപ.
Related
Related Articles
വറുതിയും വരൾച്ചയും വരുന്നോ
കാരൂര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പെഴുതിയ ഉതുപ്പാന്റെ കിണര്‍ നാളുകള്‍ക്കുശേഷം വീണ്ടും വായിച്ചു. കാലത്തെ കടന്നുകാണുന്ന സാഹിത്യത്തിന്റെ ഉജ്വലമായ കണ്ണ്. മഹത്തായ കലാരചനകള്‍ ഭാവിയെ എത്ര കൃത്യതയോടെ പ്രവചിക്കുന്നു! സ്വന്തമായി
‘കളിയിലെ കാര്യങ്ങള്‍’ പാപ്പായുടെ പുസ്തകം പ്രകാശിതമായി
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പായുടെ കളിയിലെ കാര്യങ്ങള്‍ എന്ന പുസ്്തകം പ്രസിദ്ധീകരിച്ചു. സെപ്തംബര്‍ 7-ന് റോമില്‍ ”ഫാവോ”യുടെ ആസ്ഥാനത്തെ കായികസമുച്ചയത്തില്‍ നടന്ന പ്രകാശനച്ചടങ്ങുകളില്‍ ഇറ്റലിയുടെ പ്രഗത്ഭരായ കായികതാരങ്ങളും
റവ. തോമസ് നോര്ട്ടന് നവോത്ഥാനത്തിന് അടിസ്ഥാനമിട്ടു: ജസ്റ്റിസ് സി.കെ.അബ്ദുള്‍ റഹീം
ആലപ്പുഴ: റവ.തോമസ് നോര്‍ട്ടനെപ്പോലുള്ള അനേകം മഹാമനീഷികളുടെ നിരന്തരമായ അത്യധ്വാനത്തിന്റെ സല്‍ഫലങ്ങളാണ് ഇന്ന് നമുക്ക് അനുഭവവേദ്യമാകുന്ന നവോത്ഥാനമെന്ന് ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹിം പറഞ്ഞു. കേരള ഹിസ്റ്ററി കോണ്‍ഗ്രസ്സിന്റെ
No comments
Write a comment
No Comments Yet!
You can be first to comment this post!