പ്രളയം: സെന്റ് ആല്‍ബര്‍ട്സ് കോളജ് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

എറണാകുളം: സെന്റ് ആല്‍ബര്‍ട്സ് കോളജ് (ഓട്ടോണമസ്) ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കോമഴ്സിന്റെ നേതൃത്വത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെയും (സിഐഐ), വരാപ്പുഴ അതിരൂപത ഇഎസ്എസ്എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ റീബില്‍ഡ് കേരള 2018 അന്താരാഷ്ട്രാ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി ഉദ്ഘാടനം ചെയ്തു. നവ കേരളം കെട്ടിപ്പടുക്കുവാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്ന് പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി വ്യക്തമാക്കി. കോളജ് ചെയര്മാന് ഫാ. ആന്റണി അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത ഇഎസ്എസ്എസ് ഡയറക്ടര്‍ ഫാ. മാര്ട്ടിന് അഴിക്കകത്ത്, പ്രിന്‍സിപ്പാള്‍ ഡോ. എം. എല്‍ ജോസഫ്, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. സദാനന്ദന് വി. എസ്, കോമഴ്സ് വിഭാഗം റിസര്‍ച്ച് സെന്റര്‍ മേധാവി ഡോ. ടിയ മാത്യൂസ് എന്നിവര്‍ സംസാരിച്ചു.
റീബില്‍ഡ് കേരള 2018 അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ മൂന്ന് പ്ലീനറി സമ്മേളനങ്ങളിലായി 20 ഓളം വിഷയങ്ങളില്‍ പ്രബന്ധാവതരണങ്ങളും റീബില്‍ഡ് കേരള പദ്ധതികളും അവതരിപ്പിച്ചു. ഒന്നാം പ്ലീനറി സമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. എം. എല്‍ ജോസഫ് അധ്യക്ഷത വഹിച്ചു. മാങ്കൊമ്പ് റൈസ് റിസര്‍ച്ച് സെന്റര്‍ മേധാവി പ്രൊഫ ഡോ. റീനാ മാത്യു (അഗ്രികള്‍ച്ചര്‍), കുസാറ്റ് സ്കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് ഡയറക്ടര്‍ ഡോ. ഹരികൃഷ്ണന് (ഫിഷറീസ്), അനിമല്‍ ഹസ്ബെന്‍ഡറി ഡിപ്പാര്‍ട്ട്മെന്റ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എല്‍. സുധോധനന്‍ (ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്), കുഫോസ് റിസര്‍ച്ചര്‍ ആന്‍ഡ് ആക്ടിവിസ്റ്റ് ഡോ. ജി.ഡി മാര്ട്ടിന് (വാട്ടര്‍ ആന്‍ഡ് റിവര്‍ മാനേജ്മെന്റ്), പിഎസ് മിഷന് ഹോസ്പിറ്റല്‍ ഡയറക്ടറും ഹാര്‍ട്ട് സര്‍ജനുമായ ഡോ. ആനി ഷീല (മെഡിക്കല്‍), ഹാസല്റ്റ് യൂണിവേഴ്സിറ്റി ബെല്‍ജിയം ഡോ. അമ്പിളി നായര്‍ (ഹെല്‍ത്ത് കെയര്‍) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
രണ്ടാം പ്ലീനറി സമ്മേളനത്തില്‍ മാനേജ്മെന്റ് ഡീന്‍ ഡോ. എം. ജിയോ ജോസ് ഫെര്‍ണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. വര്‍മ ആന്‍ഡ് വര്‍മ മാനേജിങ്ങ് പാര്‍ട്ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ് സി.എ (ഫിനാന്‍ഷ്യല്‍ സെക്ടര്‍), സിഐഐ സംസ്ഥാന കൗണ്‍സില്‍ സേവ്യര്‍ തോമസ് കൊണ്ടോണി (എംഎസ്എംഇ), വര്‍ക്കേഴ്സ് ഇന്ത്യ ഡെറേഷന് പ്രസിഡന്റ് ജോസഫ് ജൂഡ് (അസംഘടിത വിഭാഗം), കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് (ലീഗല്‍ എയ്ഡ്), പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്അഡ്വ. യേശുദാസ് പറപ്പിള്ളി (ലോക്കല്‍ സെല്‍ഫ് ഗവര്ണന്സ്), സംസ്കൃത സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് മെംബര്‍ ഡോ. എഡ്വേര്‍ഡ് എടേഴത്ത് (എഡ്യുക്കേഷന്‍ ആന്‍ഡ് കൗണ്‍സലിങ്ങ്) എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.
മൂന്നാം പ്ലീനറി സമ്മേളനത്തില്‍ ബോട്ടണി വിഭാഗം മേധാവി ഡോ. ജെ. ജെയിംസണ് അധ്യക്ഷനായി. പിസി സിറിയക്ക് (കമ്മ്യൂണിറ്റി റീബില്‍ഡിങ്ങ്), ജര്‍മന്‍ ആര്‍ക്കിടെക്റ്റ് ഡോ. പീറ്റര്‍ ഗാസ്റ്റ് (ഗ്രീന്‍ ആര്‍ക്കിടെക്റ്റ്), പ്രൊഫ. ഡോ. വിജയകുമാര്‍ (ആല്ട്ടര്നേറ്റിവ് എനര്‍ജി സോഴ്സെസ്), പരിസ്ഥിതി പ്രവര്ത്തകന് സി. ആര് നീലകണ്ഠന് (പരിസ്ഥിതി സംരക്ഷണം), എറണാകുളം ഡപ്യൂട്ടി കളക്ടര്‍ പി. ബി സുനി ലാല്‍ (സ്കീംസ് ആന്‍ഡ് പ്ലാന്‍സ്), കിറ്റ്കോ സീനിയര്‍ കണ്സള്ട്ടന്റ്എന്. ടി സിന്ധു, കിരണ്ചന്ദ്വയ്യാട്ട് (എക്കോടൗണ് ആന്‍ഡ് വില്ലേജ് പ്രോജക്റ്റ്), അനില്‍ വടക്കുംതല (ടൗണ്‍ പ്ലാനിങ്ങ് ആന്‍ഡ് സ്ട്രകച്ചറല്‍ സേഫ്റ്റി) എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.
റീബില്‍ഡ് കേരള 2018 രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ ഫോക്കസ് റിസര്‍ച്ച് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. താല്പര്യമുള്ള ഗവേഷകര്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്.
വിശദവിവരങ്ങള്‍ക്ക് ഷൈന്‍ ആന്റണിയുമായി 9895403578 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
Related
Related Articles
കഴുമരം കത്തിച്ച് പ്രതിഷേധം യുവജ്യോതി കെസിവൈഎം ആലപ്പുഴ രൂപത
ആലപ്പുഴ: മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച വാളയാര്‍ സംഭവത്തില്‍ ആലപ്പുഴ രൂപത യുവജ്യോതി കെസിവൈഎം കഴുമരം കത്തിച്ച് പ്രതിഷേധിച്ചു. വൈകീട്ട് ആലപ്പുഴ മെത്രാസന മന്ദിരത്തിന് സമീപമുള്ള റെയില്‍വേ ലെവല്‍ ക്രോസിനടുത്തുനിന്ന്
രോഗങ്ങള്‍ വിലക്കുവാങ്ങുന്ന മലയാളികള്‍
ദൈവത്തിന്റെ സ്വന്തം നാടിന് ഇതെന്തുപറ്റി? 2020ല്‍ കേരളീയരുടെ ഭക്ഷണശൈലിയില്‍ പാടെ മാറ്റങ്ങള്‍ വരുത്തണം. രോഗം വിളമ്പുന്ന ഭക്ഷണശാലകള്‍ കേരളത്തിന്റെ ശാപമായി മാറുകയാണ്. ഈയിടെ ഞാന്‍ എറണാകുളത്തുനിന്ന് ആലുവായിലേക്ക്
ജീവനാദം കലണ്ടര്‍ വിതരണം നടത്തി
നെയ്യാറ്റിന്‍കര:കൈവന്‍കാല വി.പത്രോസിന്റെ ദേവാലയത്തില്‍ കെസിവൈഎം ന്റെ നേതൃത്വത്തില്‍ ഇടവകയിലെ കുടുംബങ്ങളില്‍ ജീവനാദം കലണ്ടര്‍ വിതരണം നടത്തി. വികാരി ഫാ.വര്‍ഗീസ് ഹൃദയദാസന്റെ നിര്‍ദ്ദേശമനുസരി ച്ചാണ് ലത്തീന്‍ സമുദായത്തിന്റെ മുഖപത്രമായ