പള്ളിക്കൊപ്പം പള്ളിക്കൂടം സമസ്യകള്‍ ചുരുളഴിയുന്നു

പള്ളിക്കൊപ്പം പള്ളിക്കൂടം സമസ്യകള്‍ ചുരുളഴിയുന്നു

പള്ളിക്കൊപ്പം പള്ളിക്കൂടം’ എന്ന വിപ്ലവാത്മകവും ക്രിയാത്മകവുമായ കല്പന പത്തൊന്‍പതാം നൂറ്റാണ്ടിലെ ഒരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു. ഇടവകകളില്‍ മാത്രമല്ല എല്ലാകരകളിലും പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന് ബര്‍ണര്‍ദീന്‍ മെത്രാപ്പോലീത്ത വൈദികര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി. പള്ളിക്കൂടത്തില്‍ പഠിപ്പിക്കേണ്ടുന്നവയും പഠിപ്പിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടവയുംകുകുട്ടികളുടെ ശരിയായ സ്വഭാവരൂപീകരണവും മതപരമായ അറിവും ഒക്കെ സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ ആര്‍ച്ച്ബിഷപ് നല്കി, ആര്‍ച്ച്ബിഷപ് ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി തന്റെ സംരഭങ്ങള്‍ വിജയത്തിലെത്തിക്കാന്‍ പരിശ്രമിച്ചു. എന്നാല്‍ താന്‍ ചെയ്തതൊന്നും തങ്കലിപികളില്‍കുകുറിച്ചുവച്ച് ഈ ലോകത്തില്‍ തന്റെ പ്രശസ്തി കൂട്ടാന്‍ മഹാനായ ആ മിഷണറി വര്യന്‍ ശ്രമിച്ചില്ല. മഹാനഗരമായ റോം വിട്ട് കേരളത്തില്‍ ഈ കുഗ്രാമത്തില്‍ വന്നത് ക്രിസ്തുവിന്റെ സുവിശേഷ വെളിച്ചത്തില്‍ ഈ ജനതയെ നവീകരണത്തിന്റെ പാതയില്‍ കൈപിടിച്ചുയര്‍ത്താന്‍ മാത്രമായിരുന്നു. ദൈവരാജ്യത്തിന്റെ വികസനത്തിനുവേണ്ടി അക്ഷീണം പരിശ്രമിച്ച ബര്‍ണര്‍ദീന്‍ മെത്രാപ്പോലീത്ത ഈ കേരളക്കരയില്‍ സുവിശേഷ വെളിച്ചം പരത്താന്‍ തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചു.
‘പള്ളിക്കൊപ്പം പള്ളിക്കൂടം’ എന്ന ഒരു വലിയ സംഭവം ബെര്‍ണര്‍ദീന്‍ മെത്രാപ്പോലീത്തയാണ് നടപ്പില്‍ വരുത്തിയതെന്നതിന് സംശയമില്ല. എന്നാല്‍ ഈ മഹാസംഭവം മെത്രാപ്പോലീത്ത പ്രഖ്യാപിച്ച ഡിക്രി കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ഏതു വര്‍ഷം ഇതു നടപ്പിലാക്കി എന്ന് ആര്‍ക്കും ഉറപ്പിച്ചുപറയാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു കേരളസഭ. അത് സമസ്യയായി തുടരണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന ഒരുവിഭാഗവുമുണ്ട്. വര്‍ഷം സംബന്ധമായ സംശയം നിലനില്ക്കുമ്പോഴും ഇത് മെത്രാപ്പോലീത്തയാണ് പ്രഖ്യാപിച്ചതെന്നതിന് സംശയത്തിന് ഇടമില്ല.സത്യമായ കാര്യം മറച്ച,് മറ്റൊന്ന് പ്രദര്‍ശിപ്പിക്കാന്‍ ആരുശ്രമിച്ചാലുംഅത് അധികകാലം നിലനില്ക്കില്ല.അത് കാലം തെളിയിക്കും. അത് ഇന്ന്കാലം തെളിയിച്ചിരിക്കുന്നു. പള്ളിക്കൂടത്തിന്റെ ഡിക്രിപ്രസിദ്ധം ചെയ്തത് 1864ല്‍ അല്ല, 1857ന് മുന്‍പാണെന്ന് ഇന്ന് സംശയാതീതമായി തെളിഞ്ഞിരിക്കുന്നു. 1857ല്‍ ബെര്‍ണര്‍ദീന്‍ മെത്രാപ്പോലീത്ത എഴുതിയ ഒരുരുരേഖ വരാപ്പുഴ അതിരൂപതയുടെ ആര്‍ക്കൈവ്‌സില്‍ നാം കണ്ടെടുത്തിരിക്കുന്നു. മേല്പ്പറഞ്ഞരുരേഖ,ഓരോ ഇടവകയിലും കരകളിലും പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന ആദ്യത്തെ ഡിക്രിക്ക് ശേഷമുള്ളതാണ്.1908ല്‍ ബെണര്‍ദോസ് തോമ പട്ടക്കാരന്‍ സിഎംഐ പ്രസിദ്ധീകരിച്ച ‘മലയാളത്തിലെ കല്‍ദായ സുറിയാനി റീത്തില്‍ ചേര്‍ന്ന ക.നി.മൂ.സ. യുടെ ചരിത്ര സംക്ഷേപം’ എന്ന പുസ്തകത്തില്‍ 1856 മുതല്‍ അച്ചന്മാര്‍ക്ക് സ്‌കൂള്‍ നടത്തിപ്പിന്റെ ചുമതല എല്പ്പിക്കപ്പെട്ടിരുന്നതായി പറയുമ്പോള്‍ മെത്രാപ്പോലീത്ത ഡിക്രി പുറപ്പെടുവിച്ചത് 1856ല്‍ ആയിരുന്നുവെന്ന് നമുക്ക് അനുമാനിക്കാവുതാണ്. ഏത് ചരിത്രരേഖയുടെ അടിസ്ഥാനത്തിലാണ് 1864ലാണ് പള്ളികള്‍ തോറും പള്ളിക്കൂടം എന്ന ഡിക്രി പ്രഖ്യാപനമെന്ന് പ്രചരിപ്പിക്കാന്‍ തുടങ്ങിയതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ചാവറയച്ചന്റെ പേര് ഉള്‍പ്പെടുത്താന്‍വേണ്ടി ചാവറയച്ചന്‍ കൂനമ്മാവിലേക്ക് സ്ഥലംമാറി വന്ന വര്‍ഷം ഉപയോഗിച്ചതാണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.
1857 മാര്‍ച്ച് മാസം പുറപ്പെടുവിച്ച മേല്പ്പറഞ്ഞ രേഖയില്‍, ഇടവകകളിലും കരകളിലും സ്‌കൂളുകള്‍ സ്ഥാപിക്കണമെന്ന് ബെര്‍ണര്‍ദീന്‍ മെത്രാപ്പോലീത്ത നേരത്തെതന്നെകല്പിച്ചതിന്‍പ്രകാരം ആരംഭിച്ചിരിക്കുന്ന സ്‌കൂളുകളില്‍ ഞായറാഴ്ചകളിലും അവധിദിവസങ്ങളിലും വേദോപദേശം പഠിപ്പിക്കണമെന്നും അതിനോടനുബന്ധമായ പഠനത്തിന്റെ ക്രമങ്ങളെക്കുറിച്ചും തന്റെചട്ടങ്ങളും നിര്‍ദേശങ്ങളും വികാരിമാരുടെയും അദ്ധ്യാപകരുടെയും ഉത്തരവാദിത്വത്തെയുംകുറിച്ചുമാണ് മെത്രാപ്പോലീത്ത പ്രതിപാദിക്കുന്നത്. ഇവിടെ സ്‌കൂളിന്റെ ക്രമങ്ങളെക്കുറിച്ചും രണ്ടും മൂന്നും പള്ളികളില്‍എല്ലാ ക്രമങ്ങളും നടപ്പില്‍ വരുത്താന്‍ ഒരോ വൈദികരെ ഭരമേല്പിച്ചുകൊണ്ട് മെത്രാപ്പോലീത്ത രേഖാമൂലം ചുമതല നല്കിയിരുന്നുവെന്നത് മാന്നാനത്തു കൊവെന്തയില്‍ ഉള്‍പ്പെട്ട കട്ടക്കയത്തു ചാണ്ടി കത്തനാര്‍ക്ക് കടുത്തുരുത്തി വലിയ പള്ളിയും കടുത്തുരുത്തി താഴത്തു പള്ളിയും മുട്ടുചിറ പള്ളിയും ഏല്പിച്ചുകൊണ്ടുള്ള ഈ എഴുത്തില്‍ നിന്നു വ്യക്തമാണ്. 1857ല്‍ അദ്ദേഹം വരാപ്പുഴ വികാരിയാത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ അപ്പസ്‌തോലിക്കയായിരുന്നു. ”നാം മലയാളത്തിന്റെ അദ്മിനിസ്ത്രദോര അപ്പസ്‌തോലിക്ക” എന്നാണ് അദ്ദേഹം രേഖയുടെ ആദ്യ വരികളില്‍ എഴുതിയിരിക്കുന്നത്. വരാപ്പുഴ വികാരി അപ്പസ്‌ത്തോലിക്കയായി ഔദ്യോഗികമായി ചുമതലയേല്ക്കുന്നതിനു മുന്‍പു തന്നെ വികാരിയാത്തിലെ ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് അദ്ദേഹത്തിന് വ്യക്തമായ പദ്ധതികള്‍ ഉണ്ടായിരുന്നുവെന്നത് ഏറെ ശ്രദ്ധാര്‍ഹമാണ്. (വരാപ്പുഴ ആര്‍കൈവ്‌സ്, പി.ബി.നംബര്‍ 16, സര്‍ക്കുലേഴ്‌സ്).
ഇതില്‍ നിന്നു വെളിവാകുന്ന ഒരു വലിയ ചരിത്രയാഥാര്‍ഥ്യമുണ്ട്. 1857ല്‍ ചാവറയച്ചന്‍ വരാപ്പുഴ വികാരിയാത്തിലെ സുറിയാനികള്‍ക്കായി പ്രത്യേക വികാരി ജനറാളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. അതിനാല്‍ പള്ളികള്‍ തോറും പള്ളിക്കൂടം എന്ന ബര്‍ണര്‍ദീന്‍ മെത്രാപ്പീലീത്തയുടെ പദ്ധതിയുമായി യാതൊരുവിധ ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. 1861ല്‍ റോക്കോസ് ശീശ്മയുടെ പശ്ചാത്തലത്തിലാണ്ചാവറയച്ചനെ ബര്‍ണര്‍ദീന്‍ മെത്രാപ്പോലീത്ത സുറിയാനികളുടെ പ്രത്യേക വികാരി ജനറാളായി നിയമിച്ചത്. എന്നാല്‍ 1864ല്‍ കൂനമ്മാവിലേക്ക് സ്ഥലംമാറ്റം കിട്ടി വന്നതിനുശേഷം മാത്രമാണ് ചാവറയച്ചന്‍ മിഷന്‍ പ്രൊക്കുറേറ്ററായിരുന്ന ലെയോപ്പോള്‍ഡ് മിഷണറിയുമായി സൗഹൃദം തുടങ്ങിയതും അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങളുടെ ഭാഗമായുള്ള യാത്രകളില്‍ കൂടെപ്പോകാന്‍ തുടങ്ങിയതും. ആശ്രമങ്ങളൂടെ പൊതുപ്രിയോര്‍ മാത്രമായിരുന്ന ചാവറയച്ചന് സ്‌കൂള്‍ നടത്തിപ്പില്‍ പ്രത്യേകമായ ഒരു ഉത്തരവാദിത്വവും ഉണ്ടായിരുന്നില്ല എന്നത് വ്യക്തമാണ്.എന്നാല്‍ വരാപ്പുഴ മിഷന്റെ പ്രൊക്കുറേറ്ററായിരുന്ന ഫാ. ലെയോപ്പോള്‍ഡ് ബെക്കാറോ ഒസിഡി, സ്‌കൂളൂകളുടെ പരിശോധനയ്ക്കായി വിവിധ പള്ളികള്‍ സന്ദര്‍ശിച്ചിരുന്നതായി ചരിത്രം സാക്ഷിക്കുന്നുണ്ട്. ഇപ്രകാരം കറുത്തേടം പള്ളിയില്‍ സ്‌കൂള്‍ പരിശോധനയ്ക്കായി ചെന്നപ്പോഴാണ് മദര്‍ ഏലീശ്വയുടെ സഹോദരിയായ ത്രേസ്യ വൈപ്പിശേരി സന്യാസജീവിതത്തിലേക്കുള്ളതന്റെ പ്രത്യേക ദൈവവിളി വെളിപ്പെടുത്തിയതെന്ന് ടിഒസിഡി ചരിത്രവും വിവരിക്കുന്നുണ്ട്
സുറിയാനികളുടെ പ്രത്യേക വികാരി ജനറാള്‍ എന്ന പദവിയുടെ ബലത്തിലാണ് ചാവറയച്ചന്‍ സ്‌കൂള്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ടു, ഉത്തരവ് നടപ്പില്‍ വരുത്താതിരുന്ന വൈദികര്‍ക്ക് അംശമുടക്ക് കല്പ്പിച്ചു, പള്ളികള്‍തോറും പള്ളിക്കൂടങ്ങള്‍ എന്ന ഡിക്രി എഴുതിയുണ്ടാക്കാന്‍ മെത്രാപ്പോലീത്തയെ സഹായിച്ചു, ഡിക്രി പള്ളികളില്‍ നടപ്പില്‍ വരുത്താന്‍ അക്ഷീണം പ്രയത്‌നിച്ചു എന്നിങ്ങനെ വിവിധങ്ങളായ അവകാശവാദങ്ങള്‍ പലരും ബോധപൂര്‍വ്വവും അല്ലാതെയും
എഴുതുകയും പ്രസംഗിക്കുകയും ഒക്കെ ചെയ്തുപോന്നത്.ഈ ഒറ്റ കാരണത്താലാണ് പില്ക്കാലത്ത് മഹാമിഷണറിയുടെയും ലെയോപ്പോള്‍ഡ് മിഷണറിയുടെയും പ്രവര്‍ത്തനങ്ങളുടെ എല്ലാ മഹത്വവും ചാവറയച്ചന്റെ ചുമലില്‍ പിന്‍ഗാമികളായ ഗ്രന്ഥരചയിതാക്കള്‍ ചാര്‍ത്തിക്കൊടുത്തതും.സുറിയാനികളുടെ പ്രത്യേക വികാരി ജനറാളായിരുന്നെങ്കില്‍ പോലും വികാരിയാത്തിലെ ലത്തീന്‍ പള്ളികളുടെമേല്‍ യാതൊരവകാശവും ചാവറയച്ചന് ഇല്ലായിരുന്നുവെന്നതും അതിനാല്‍ തന്നെ കേരളം മുഴുവന്‍ പ്രാബല്യത്തില്‍ വരുത്തേണ്ട ഒരു ഡിക്രി പുറപ്പെടുവിക്കാന്‍ ചാവറയച്ചന് അധികാരമില്ലായിരുന്നുവെന്നതും നിസ്തര്‍ക്കമായ സംഗതിയാണ്. വരാപ്പുഴ വികാരി അപ്പസ്‌തോലിക്കയും വികാരി ജനറലും പങ്കെടുക്കേണ്ട ഔദ്യോഗിക സമ്മേളനങ്ങളില്‍ വരപ്പുഴയുടെ വികാരി ജനറലായ ഫിലിപ്പോസ് മിഷണറിയാണ് പങ്കെടുത്തിരുന്നതെന്ന് ചരിത്രരേഖകള്‍ സാക്ഷിക്കുന്നുണ്ട്.”പള്ളിക്കൊപ്പം പള്ളിക്കൂടം” എന്ന പദ്ധതി കേരളം മുഴുവന്‍ നടപ്പില്‍ വരുത്തുവാന്‍ ചാവറയച്ചന്‍ അശ്രാന്തപരിശ്രമം ചെയ്തുവെന്ന പ്രസ്താവനകള്‍ക്ക് ചരിത്രപരമായി അടിസ്ഥാനമില്ലെന്നത് അനിഷേധ്യസത്യമാണ്.
പള്ളികള്‍ തോറും പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണം എന്ന കല്പന മെത്രാപ്പോലീത്ത പ്രസിദ്ധം ചെയ്തത് ചാവറയച്ചനെസുറിയാനികള്‍ക്കായി പ്രത്യേക വികാരി ജനറാള്‍ എന്ന നിലയില്‍ നിയമിക്കുന്നതിന് അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു എന്ന് സ്ഥാപിക്കപ്പെടുമ്പോള്‍, പൊള്ളയായഅവകാശവാദങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുന്നു. സുറിയാനി ആശ്രമങ്ങളുടെ പൊതു പ്രിയോരായി മാത്രമാണ് ഈ കാലഘട്ടത്തില്‍ ചാവറയച്ചന്‍ നിയമിതനായിരുന്നത്. എന്നാല്‍ ടിഒസിഡി സുറിയാനി വൈദികര്‍ക്ക് നിശ്ചയിക്കപ്പെട്ട പള്ളികളും അവയിലുള്ള സ്‌കൂളുകളുടെ നടത്തിപ്പും രേഖാമൂലം ചുമതലയേല്പ്പിച്ചിരുന്നതും ബെര്‍ണര്‍ദീന്‍ മെത്രാപ്പോലീത്ത തന്നെയായിരുന്നു എന്ന് തെളിയുമ്പോള്‍അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങള്‍ക്കൊന്നിനും ഇനിമേല്‍ സ്ഥാനമില്ല എന്നത് തര്‍ക്കമറ്റ സംഗതിയാണ്.
സാമുദായിക താത്പര്യങ്ങള്‍ക്കനുസരിച്ച് ചരിത്രം സൃഷ്ടിക്കാന്‍ പലരും കാണിച്ചുകൂട്ടുന്ന വ്യഗ്രതകള്‍ക്കിടയില്‍ ഈ മിഷണറിവര്യന്റെ സംഭാവനകളും 35 വര്‍ഷത്തെ മിഷന്‍വേലയുടെ മഹത്വവും കുറച്ചുകാലത്തേക്കെങ്കിലുംവിസ്മൃതിയിലായിപ്പോയി. അവയില്‍ പള്ളിക്കൊപ്പം പള്ളിക്കൂടം, വൈദികരുടെ 10 ദിവസത്തെ ധ്യാനം, ആശ്രമങ്ങളുടെയും സെമിനാരികളുടെയും സ്ഥാപനം, കോണ്‍വെന്റ് സ്ഥാപനം, ഇടവകകളില്‍ നടത്തിയിരുന്ന ധ്യാനം, പുത്തന്‍പള്ളി സെമിനാരി, പിടിയരി സമ്പ്രദായം, ഭക്താഭ്യാസങ്ങളുടെ പ്രചാരണം, 40 മണിക്കൂര്‍ ആരാധന തുടങ്ങി ഒട്ടനവധി നന്മകള്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍, വിശുദ്ധനായ ചാവറയച്ചന്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ അര്‍ഹിക്കുന്നവര്‍ക്ക് അര്‍ഹമായ ബഹുമാനം നല്കുന്നതിനും സഭാധികാരികള്‍ക്ക് വിനയപൂര്‍വ്വം കീഴ്‌വഴങ്ങുന്നതിനുംഅവരുടെ സംഭാവനകളെ വിലമതിക്കുന്നതിനും പ്രത്യേക ശ്രദ്ധപുലര്‍ത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്.തന്റെ അവസാന മൊഴികളായി ആ വിശുദ്ധന്‍ ബെര്‍ണര്‍ദീന്‍ മെത്രാപ്പോലീത്തയുടെയും ലെയൊപ്പോള്‍ഡച്ചന്റെയും പേരുകള്‍ എടുത്തുപറഞ്ഞ് അവരോടുള്ള ടിഒസിഡി സുറിയാനി സഭയുടെ കടപ്പാട് തന്റെ പിന്‍ഗാമികളെ ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു.
ബെര്‍ണര്‍ദീന്‍ മിഷണറിയുടെ ദീര്‍ഘവീക്ഷണം
1833 നവംബറിലാണ് ബെര്‍ണര്‍ദീന്‍ മെത്രാപ്പോലീത്ത മലയാള മണ്ണില്‍ കാലുകുത്തിയത്. പ്രാദേശികഭാഷ പഠിച്ച് വരാപ്പുഴയിലെ ജനങ്ങളുടെ ആത്മീയ ഇടയനായും പിന്നീട് സെമിനാരി പ്രൊഫസറായുംസേവനം ചെയ്തു തുടങ്ങിയ കാലയളവില്‍ തന്നെ കേരള ജനതയുടെ വിദ്യാഭ്യാസപരമായ പരിമിതിയെക്കുറിച്ച് ബെര്‍ണര്‍ദീന്‍ മിഷണറിക്ക്ശ്രദ്ധയുണ്ടായിരുന്നെന്നതിന്റെ തെളിവാണ് കൂനമ്മാവ് പള്ളിയുടെ ചരിത്രഗ്രന്ഥത്തില്‍ ദൃശ്യമാകുന്നത്. 1836ലെ ഒരു പ്രശാന്തമായ സായം കാലം ബര്‍ണര്‍ദീന്‍ മിഷണറി കൂനമ്മാവ് വന്നിറങ്ങി. വരാപ്പുഴ ഇടവകയില്‌പ്പെട്ട കൂനാമ്മാവിലെ ജനങ്ങളെ കാണുക എന്നതായിരുന്നു ആഗമനോദ്ദേശ്യം. എന്നാല്‍ അവിടെ ഒരുരുപഴയ ഗ്രാമീണ വിദ്യാലയത്തില്‍ തണ്ണിക്കോട്ട്സല്‍വദോര്‍ മാസ്റ്റര്‍ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരുന്നതുകണ്ട് ബെര്‍ണര്‍ദീന്‍ മിഷണറിയുടെ മനസു കുളിര്‍ത്തു. ഉടനെ തന്നെ അദ്ദേഹത്തിന് 16 പുത്തന്‍ ശമ്പളം ഏര്‍പ്പാട് ചെയ്തു.തന്റെ കൈയ്യില്‍ നിന്നു്എട്ടു പുത്തനും വരാപ്പുഴ വികാരി നാലു പുത്തനും, പ്രദേശികപ്രമാണിമാരായിരുന്ന കാനപ്പിള്ളി വറീത്, കാനപ്പിള്ളി ഔസേപ്പ,് തേങ്ങാപുരയ്ക്കല്‍ ഗാസ്പാരി, വാകയില്‍ വറീത് എന്നിവര്‍ ഓരോ പുത്തനും എന്ന വിധത്തില്‍ ഇതിനായി ക്രമപ്പെടുത്തി.വികാരിയാത്തിന്റെ ഉത്തരവാദിത്വമൊന്നും ഇല്ലാതിരുന്ന ആ ആദ്യനാളുകളില്‍ തന്നെ വിദ്യാഭ്യാസത്തെ അദ്ദേഹം എത്രമാത്രം പ്രോത്സാഹിപ്പിച്ചിരുന്നുവെന്നതിനു തെളിവാണിത്.
പള്ളിക്കൊപ്പം പള്ളിക്കൂടം തെളിവുകള്‍
1. ചാവറയച്ചന്‍ പുറപ്പെടുവിച്ചു എന്ന് പ്രചരിപ്പിക്കപ്പെടുന്ന ഈ കല്പനയുടെ യഥാര്‍ത്ഥ ഉടമ ആരാണെന്ന് ഫാ. ആന്റണി വളവന്ത്ര സിഎംഐയുടെ പുസ്തകം വിവരിക്കുന്നു. ”പ്രിയോരച്ചന്‍ ഇവിടെ താമസിച്ചുകൊണ്ടിരിക്കുമ്പോള്‍ എല്ലാ പള്ളികളോടുമൊപ്പം പള്ളിക്കൂടം തുടങ്ങണമെന്നുള്ള മെത്രാപ്പോലീത്തയുടെ കല്പന കിട്ടി. ഈ കല്പന അവഗണിക്കുന്നവര്‍ക്ക് അംശമുടക്കും കല്പിച്ചിരുന്നു. ഈ ഡിക്രിക്കനുസരണമായി ഞങ്ങള്‍ മാന്നാനത്ത് സ്‌കൂള്‍ പണി തുടങ്ങി” (അിീേി്യ ഢമഹമ്മിവേൃമ, അി ഋുശര ീള ഉൃലമാ,െ ുമഴല 54, ങമിിമിമാ ഇവൃീിശരഹല െജ. 89).
ഫാ. ആന്റണി വളവന്ത്ര തന്റെ വിവരണം വിശുദ്ധ ചാവറയച്ചന് മുന്‍തൂക്കം നല്‍കിയാണ് വിവരിക്കുന്നതെങ്കിലും അതില്‍ ഉദ്ധരിച്ചിരിക്കുന്ന ഭാഗം മാന്നാനം ആശ്രമത്തിലെ നാളാഗമത്തില്‍ നിന്നുള്ളതാണ്. ഒറിജിനല്‍ കയ്യെഴുത്തുപ്രതിയിലെ 89-ാം പേജിലെ മെത്രാപ്പോലീത്ത പള്ളിക്കൂടം തുടങ്ങാന്‍ ഉത്തരവ് പുറപ്പെടുവിച്ചു എന്നു പറയുന്നഭാഗമാണ് ആന്റണി അച്ചന്‍ ചേര്‍ത്തിരിക്കുന്നത്. മാന്നാനം ആശ്രമത്തിന്റെ ഈ നാളാഗമം ചാവറയച്ചന്റെ സമ്പൂര്‍ണ കൃതികള്‍ വാല്യം ഒന്ന് എന്നപേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രസ്തുത പുസ്തകത്തില്‍ ഒറിജിനല്‍ നാളാഗമത്തിലെ 81 മുതല്‍ 126 വരെയുള്ള പേജുകള്‍ അപ്രത്യക്ഷമായിരിക്കുന്നു. എന്തുകൊണ്ട് ഇത്രയും പേജുകള്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തില്‍ നിന്ന് അപ്രത്യക്ഷമായി എന്നത് ചോദ്യമായി അവശേഷിക്കുന്നു. പള്ളികള്‍ തോറും പള്ളിക്കൂടം സ്ഥാപിക്കണമെന്ന മെത്രാപ്പോലീത്തയുടെ കല്പനയുടെ വിവരണം മാന്നാനം നാളാഗമത്തില്‍ ഉണ്ട് എന്ന കാര്യം ആന്റണി വളവന്ത്ര സിഎംഐ അച്ചന്‍ പ്രസ്താവിക്കുന്നുണ്ട് എന്നതിനാല്‍ ഇത് ചരിത്രസത്യമാണെന്ന് തെളിഞ്ഞിരിക്കുന്നു.
2. ബെര്‍ണര്‍ദീന്‍ മെത്രാപ്പോലീത്ത പള്ളികള്‍തോറും പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ട ഡിക്രിയെക്കുറിച്ച് ഒരു പ്രധാന തെളിവു നല്കുന്നത് മറ്റൊരു സിഎംഐ അച്ചനായ ബെര്‍ണര്‍ദോസ് തോമ പട്ടക്കാരന്‍ ആണ്. ബെര്‍ണര്‍ദോസ് തോമ പട്ടക്കാരന്‍ സിഎംഐ 1908ല്‍ മാന്നാനത്ത് വിശുദ്ധ യൗസേപ്പിതാവിന്റെ അച്ചുകൂടത്തില്‍ നിന്നു പ്രസിദ്ധീകരിച്ച ‘മലയാളത്തിലെ കല്‍ദായ സുറിയാനി റീത്തില്‍ ചേര്‍ന്ന ക.നി.മൂ.സ. യുടെ ചരിത്ര സംക്ഷേപ’ത്തില്‍ (പേജ് 246) ഈ വസ്തുത കാണാം. ”മെത്രാപ്പോലീത്താച്ചന്‍ ചെയ്ത പ്രധാന കാര്യങ്ങള്‍, സ്‌കൂളുകള്‍ എല്ലാ കരകളിലും ഇടവകകളിലും സ്ഥാപിക്കുന്നതിനുംഅതുകളില്‍ വേദോപദേശപഠനം ശരിയായി നടത്തുന്നതിനും വേണ്ട നടപടികളൊക്കെ ഏര്‍പ്പെടുത്തിയതുമാണ്. 1856-ാം കാലം മുതല്‍ നമ്മുടെ അച്ചന്മാരില്‍ ചാണ്ടിയച്ചന്‍,കുകുരിയാക്കോസ് എലീശാച്ചന്‍, കാപ്പില്‍ മത്തായി മറിയം അച്ചന്‍, കാനാട്ട് യാക്കോബ് മറിയം അച്ചന്‍, തട്ടാച്ചെരില്‍ സ്‌കറിയാ അച്ചന്‍ എന്നിങ്ങനെ ഒരോ അച്ചന്മാരെ എട്ടും പത്തും പള്ളികളില്‍ അവിടുത്തെ സ്ഥാനപതികളായി നിയമിക്കയും അവര്‍ ആ പള്ളികളില്‍ ചുറ്റിനടന്ന്ന്നുസ്‌കൂള്‍ നടത്തല്‍,കുകുട്ടികളുടെ വേദോപദേശപഠനം, ജനങ്ങളുടെ നല്ല വ്യാപാരം എന്നീ കാര്യങ്ങള്‍ അന്വേഷിക്കയും അതിനായി മെത്രാപ്പോലീത്താച്ചന്‍ കല്പിച്ചു നിശ്ചയിച്ച നിയമങ്ങള്‍ പോലെ അവര്‍ തങ്ങളുടെ അധികാരത്തില്‍പ്പെട്ട പള്ളികളില്‍ ചുറ്റിനടന്ന് അതുകളെ നടത്തിവരികയും ചെയ്തു”.
1908ല്‍ ബെര്‍ണര്‍ദോസ് തോമ പട്ടക്കാരന്‍ സിഎംഐ സത്യസന്ധമായി മെത്രാപ്പോലീത്തയുടെ സംഭാവനകള്‍ വിവരിച്ച് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അതിന്‍പ്രകാരം 1856 മുതല്‍ അച്ചന്മാര്‍ക്ക് സ്‌കൂള്‍ നടത്തലിന്റെ ചുമതല എല്പ്പിക്കപ്പെട്ടിരുന്നു എന്നും തെളിയുമ്പോള്‍ മെത്രാപ്പോലീത്ത ഡിക്രി പുറപ്പെടുവിച്ചത് 1856ല്‍ ആയിരുന്നുവെന്ന് നമുക്ക് വ്യക്തമാവുകയാണ്.
3. ബെര്‍ണര്‍ദിന്‍ മെത്രാപ്പോലീത്തയുടെ പിന്‍ഗാമിയായ ലെയൊനാര്‍ദ് മെല്ലാനോ മെത്രാപ്പോലീത്ത (1868-1897)
1872 തുലാം (ഒക്‌റ്റോബര്‍) 17ന് ഇറക്കിയ 25-ാം നമ്പര്‍ ഇടയലേഖനത്തില്‍ ബച്ചിനെല്ലി മെത്രാപ്പോലീത്തയുടെ വിദ്യാഭ്യാസ രംഗത്തെ സംഭാവനയെക്കുറിച്ച് വിശദമായി എഴുതുന്നുണ്ട്: ”ഈ നിബന്ധനകള്‍ മുഖാന്തിരമായിട്ടത്രെ നമ്മുടെ വന്ദിക്കപ്പെട്ട കാരണവന്‍ ഇടവകകളിലൊക്കെയില്‍ തന്നെയല്ല എല്ലാ കരകളിലും ഇസ്‌ക്കൊളകള്‍ സ്ഥാപനം ചെയ്തു ഉത്സാഹമൊക്കെയോടും താല്പര്യത്തോടു കൂടെയും ശിക്ഷകളുടെ കീഴിലും പ്രമാണിക്കയും ചെയ്തത്”. ബെര്‍ണര്‍ദിന്‍ ബച്ചിനെല്ലി എന്ന കാരണവന്‍ തുടങ്ങിവച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ താന്‍ എപ്രകാരമാണ് തുടര്‍ന്നുകൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നതെന്നും മെല്ലാനോ മെത്രാപ്പോലീത്ത തന്റെ 26-ാം നമ്പര്‍ ഇടയലേഖനത്തില്‍ വിശദമാക്കുന്നുണ്ട്.
കേരളമക്കളുടെ അത്മീയ, സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ സവിശേഷമായ സ്വാധീനം വഹിച്ച് ഈ മണ്ണിന്റെ ഭാഗമായി ബെര്‍ണര്‍ദീന്‍ മെത്രാപ്പൊലീത്ത കേരളചരിത്രത്തിന്റെപേജുകളില്‍ ഉള്‍ച്ചേര്‍ന്നിട്ട് 150 വര്‍ഷങ്ങള്‍ പിന്നിടുന്നു. അദ്ദേഹം പുറപ്പെടുവിച്ച നൂതന വിപ്ലവമായ പള്ളികള്‍തോറും പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കുക എന്ന കല്പനയ്ക്ക് ഇന്ന് 162 വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇന്ന് കേരളം വിദ്യാഭ്യാസപരമായി മുന്നിലാണെങ്കില്‍ അതിനൊരു പ്രധാന കാരണം ഈ പള്ളിക്കൂടവിപ്ലവം തന്നെയായിരുന്നെന്നതിന് സംശയമില്ല. ലത്തീന്‍മിഷണറിമാരോട് തുറവിയില്ലാതിരുന്നവര്‍, സ്വന്തം റീത്തിനോടുള്ള അന്ധമായ പ്രതിപത്തിമൂലം ചരിത്രത്തെ വികലമാക്കിയവര്‍, കേരളസഭയ്ക്കുയ്ക്കവേണ്ടി ജീവിതം സമര്‍പ്പിച്ച മിഷണറിമാരുടെ ബഹുമതികള്‍ പലരും മോഷ്ടിക്കുന്നതുകണ്ടിട്ടും കാണാത്ത വിധത്തില്‍ മുന്നോട്ടുപോയവര്‍ എല്ലാവര്‍ക്കും കേരളസഭാചരിത്രരചനയില്‍വന്നുഭവിച്ച അപചയങ്ങള്‍ക്ക് ഉത്തരവാദിത്വം ഉണ്ട്. ഈ മനോഭാവങ്ങളുടെ ആകെത്തുകയോ, രാഷ്ട്രീയനേതാക്കളും സഭാശ്രേഷ്ഠരും സാംസ്‌ക്കാരിക പണ്ഡിതരുംവരെ ഈ അജ്ഞതയുടെ പുകമറയില്‌പ്പെട്ട്, ഭൂരിപക്ഷത്തോടൊപ്പം നിന്ന,് സത്യമല്ലാത്തവ പ്രസംഗങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും ആവര്‍ത്തിക്കുന്നു. ആരെയും അലോസരപ്പെടുത്താതെ മുന്നോട്ടുപോകാനുള്ള വ്യഗ്രതയില്‍ സഭാശ്രേഷ്ഠരും വാസ്തവമല്ലാത്തവയെ ബോധത്തോടെയും അല്ലാതെയും പിന്താങ്ങി. പള്ളികള്‍ തോറും പള്ളിക്കൂടം, സന്യാസിനീമഠം, ബോര്‍ഡിംഗ് സ്‌കൂള്‍, ആശ്രമങ്ങള്‍, 40 മണിക്കൂര്‍ ആരാധന,വൈദികരുടെ ധ്യാനം, പിടിയരി സമ്പ്രദായം, വേദോപദേശം, നൊവേന, കുരിശിന്റെ വഴി, വണക്കമാസം തുടങ്ങിയ ബെര്‍ണര്‍ദീന്‍ മെത്രാപ്പോലീത്തയുടെ സംഭാവനകളില്‍ പലതും വിശുദ്ധ ചാവറയച്ചന്റേതായി പലയിടത്തും കാണപ്പെടുകയും പ്രസംഗിക്കപ്പെടുകയും ചെയ്യുമ്പോള്‍ നാം ഓര്‍ക്കുക:വിശുദ്ധ ചാവറയച്ചന്‍ സ്വന്തം തൂലികയില്‍കുകുറിച്ചുവെച്ച ചരിത്രരേഖകള്‍ ഇവയുടെയെല്ലാം ബഹുമതി ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി മെത്ത്രാപ്പോലീത്തയ്ക്ക് പണ്ടേ സമര്‍പ്പിച്ചിരിക്കുന്നതാണ്. അദ്ദേഹത്തിനുശേഷം ബര്‍ണര്‍ദോസ് തോമാ പട്ടക്കാരനും മെത്രാപ്പോലീത്തയുടെ സംഭാവനകള്‍ പ്രസിദ്ധം ചെയ്തിരുന്നു. സത്യം എല്ലാ പഴുതുമടച്ച് മൂടിവച്ചാലും അത് എന്നേയ്ക്കുമായി മറയ്ക്കപ്പെടുകയില്ല. അത് തെളിഞ്ഞുവരികതന്നെ ചെയ്യും. തന്റെ മാതൃരാജ്യത്ത് തനിക്ക് ലഭിക്കാമായിരുന്ന സകല സൗഭാഗ്യങ്ങളും നേട്ടങ്ങളും തൃണവല്‍ഗണിച്ചുകൊണ്ട് മലയാളമണ്ണിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ച്, ഈ മണ്ണില്‍ അലിഞ്ഞുചേര്‍ന്ന വരാപ്പുഴ വികാരി അപ്പസ്‌തോലിക്കയായിരുന്ന മഹാമിഷണറി ബെര്‍ണര്‍ദീന്‍ മെത്രാപ്പോലീത്തയുടെ പാവന സ്മരണകള്‍ ഇഴചേര്‍ന്ന കേരള സഭാചരിത്രത്തോട്, കടന്നുപോയതും വരാനിരിക്കുന്നതുമായ തലമുറകളോട് നീതി പുലര്‍ത്താന്‍നുഇനിയെങ്കിലും നമുക്ക് ശ്രമിക്കാം.


Related Articles

സൗമ്യ സന്തോഷിന്റെ മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ഇടുക്കി രൂപതാധ്യക്ഷന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും

ന്യൂഡല്‍ഹി: ഇസ്രേയേൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം കേന്ദ്രമന്ത്രി വി മുരളീധരന്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. വൈകുന്നേരത്തോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം കൊച്ചിയിലെത്തിച്ച്‌

ലൂർദ് ആശുപത്രിയിൽ പ്രളയ ബാധിതർക്ക് സൗജന്യ ചികിത്സ

വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ലൂർദ് ആശുപത്രിയിൽ പ്രളയ ദുരിതബാധിതർക്ക് സൗജന്യനിരക്കിൽ ചികിത്സയും തുടർ ചികിത്സകളും നൽകുമെന്ന് ആശുപത്രി മാനേജർ അറിയിച്ചു. പല ദുരിതാശ്വാസ ക്യാമ്പുകളിലും ലൂർദ്ദ് ആശുപത്രിയിലെ

ജനങ്ങളുടെ ജീവന് കരാറുകാരന്‍ വിലപറയുന്നു

ചെല്ലാനത്തെ ജനങ്ങളെ കടല്‍ക്ഷോഭത്തിന് ഇരയാക്കി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മിക്കാന്‍ കരാറെടുത്തയാളുടെ ശ്രമമെന്ന് നാട്ടുകാരും ഇറിഗേഷന്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ആരോപിക്കുന്നു. അഞ്ച്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*