Breaking News

പാക്കിസ്ഥാനില്‍ ട്രെയിന്‍ തീപിടിച്ച് 65 മരണം

പാക്കിസ്ഥാനില്‍ ട്രെയിന്‍ തീപിടിച്ച് 65 മരണം

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് റാവല്‍പിണ്ടിയിലേക്കു പോയിരുന്ന ട്രെയിന് തീപിടിച്ച് 65 പേര്‍ മരിച്ചു. 30 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ട്രെയിനിനുള്ളില്‍ ഭക്ഷണം തയ്യാറാക്കിക്കൊണ്ടിരുന്ന ഗ്യാസ് അടുപ്പുകള്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്ന് പാക്കിസ്ഥാന്‍ റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ് വ്യക്തമാക്കി. പഞ്ചാബ് പ്രവിശ്യയുടെ തെക്കുഭാഗത്തുള്ള റഹിം യാര്‍ ഖാന്‍ പട്ടണത്തിന് സമീപമാണ് അപകടമുണ്ടായത്. ട്രെയിനിന് തീ പിടിച്ചപ്പോള്‍ ബോഗികളില്‍ നിന്ന് ചാടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് പലരും മരിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തബല്‍ഗി ജമാഅത്ത് സുന്നി മുസ്ലീം സംഘടന സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നവരാണ് അപകടത്തില്‍പെട്ടവരില്‍ ഭൂരിപക്ഷവും.
പാക്കിസ്ഥാനില്‍ ദീര്‍ഘദൂരയാത്രകളില്‍ ട്രെയിനില്‍ യാത്രക്കാര്‍ ഭക്ഷണം പാകംചെയ്യുന്നത് സാധാരണമാണ്. പലപ്പോഴും ഇത് അപകടങ്ങള്‍ക്കു വഴിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റെയില്‍വേ അപകടങ്ങളും പാകികസ്ഥാനില്‍ താരതമ്യേന കൂടുതലാണ്. 2005ല്‍ സിന്ധ പ്രവിശ്യയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2007ല്‍ മെഹ്‌റാബ്പൂരിലുണ്ടായ അപകടത്തില്‍ 56 പേര്‍ മരിച്ചു.


Tags assigned to this article:
burning trainpakistan

Related Articles

സ്റ്റാന്‍ സ്വാമിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ജെസ്യൂട്ട് വൈദീകര്‍

മുംബൈ: ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന സ്റ്റാന്‍ സ്വാമിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ജസ്യൂട്ട് പുരോഹിതര്‍ രംഗത്ത്. ബാന്ദ്രയിലെ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിനു മുമ്പില്‍ സ്റ്റാന്‍

ചിരിച്ചുകൊണ്ടും കൊല്ലും JOKER

ഓസ്‌ട്രേലിയന്‍ വംശജനായ ഹോളിവുഡ് നടന്‍ ഹീത്ത് ലെഡ്ജര്‍ അനശ്വരമാക്കിയ കഥാപാത്രമാണ് ഡാര്‍ക്ക്‌നൈറ്റിലെ (ബാറ്റ്മാന്‍ സിനിമ) ജോക്കര്‍. അധികമാരും അറിയപ്പെടാതിരുന്ന ഹീത്ത് ലെഡ്ജര്‍ ബാറ്റ്മാന്‍ സിനിമയിലെ വില്ലന്‍ കഥാപാത്രത്തിലൂടെ

സംസ്ഥാനത്ത് രണ്ടാമത്തെ കൊവിഡ് മരണം

തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് കൊവിഡ്-19 ബാധിച്ച രോഗി മരിച്ചു. മാര്‍ച്ച് 13 നാണ് ഇദ്ദേഹത്തിന് രോഗലക്ഷണമുണ്ടായത്. പോത്തന്‍കോട് വാവരമ്പത്തുള്ള മുന്‍ എസ്ഐ അബ്ദുള്‍ അസീസാണ് (68) ഇന്നു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*