Breaking News

പാക്കിസ്ഥാനില്‍ 700 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി

പാക്കിസ്ഥാനില്‍ 700 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി

ലഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ കഴിഞ്ഞ ക്രൈസ്തവ, ഹൈന്ദവ സമൂഹത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്കു മതപരിവര്‍ത്തനം നടത്തി നിര്‍ബന്ധിച്ച് വിവാഹബന്ധത്തിലേര്‍പ്പെടുന്നതു സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചുവരുന്നതായി ലഹോര്‍ ആര്‍ച്ച്ബിഷപ് സെബാസ്റ്റ്യന്‍ ഷോ സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 700 പെണ്‍കുട്ടികളെ ഇങ്ങനെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. 14 വയസുള്ള പെണ്‍കുട്ടികള്‍ വരെ ഇതിന് ഇരകളായിട്ടുണ്ടെന്ന് ആര്‍ച്ച്ബിഷപ് എയ്ഡ് ടു ചര്‍ച്ച് ഇന്‍ നീഡ് ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
രണ്ടാം ഭാര്യമാരെന്ന നിലയിലാണ് പലപ്പോഴും പ്രായംകുറഞ്ഞ ഈ കുട്ടികളെ തട്ടിക്കൊണ്ടുപോയി നിക്കാഹിനു നിര്‍ബന്ധിക്കുന്നത്. പ്രാദേശിക പൊലീസ് പരാതികളില്‍ നടപടിയെടുക്കാത്ത സാഹചര്യത്തില്‍ ഗവണ്‍മെന്റിനു നിവേദനം നല്‍കിയതിനെ തുടര്‍ന്ന് ഇസ്ലാമിക കൗണ്‍സില്‍ ഹൈന്ദവ സമൂഹത്തിന്റെ പ്രതിനിധിയെയും തന്നെയും ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ സ്വീകരിച്ചതായി ആര്‍ച്ച്ബിഷപ് പറഞ്ഞു.


Related Articles

കോടതിയോടുള്ള വെല്ലുവിളിയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: നിര്‍ബന്ധിതമായി ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ നീക്കം സ്റ്റേ ചെയ്ത ഹൈക്കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള മന്ത്രിസഭാ തീരുമാനം കോടതിയോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ്

സന്നദ്ധപ്രവര്‍ത്തകരെ കുത്തുപാള എടുപ്പിക്കുമ്പോള്‍

ആധുനിക ലോകചരിത്രത്തിലെ മഹാദുരന്തത്തെയും സ്വയംപര്യാപ്തതയുടെ വീമ്പുപറച്ചില്‍ കൊണ്ടു നേരിടുന്ന മോദി ഭരണകൂടം, രാജ്യത്തെ ആര്‍ത്തരും അവശരും നിരാശ്രയരുമായ പരമദരിദ്രകോടികള്‍ക്ക് ആശ്വാസമെത്തിക്കുന്ന കാരുണ്യപ്രവര്‍ത്തകരുടെയും സന്നദ്ധസേവകരുടെയും രാജ്യാന്തര വിഭവസ്രോതസുകളുടെമേല്‍ പിടിമുറുക്കുന്നത്

മയ്യനാട്ട് ജോസഫ് എന്ന വിചാരശില്പി

അപൂര്‍ണ്ണതകള്‍ കൊഴിഞ്ഞുപോയ അറിവിന് പുതിയ തളിരുകള്‍ വരും. അറിവും അത് ഉല്പാദിപ്പിക്കുന്ന ചിന്തയും വ്യക്തികളേയും സമൂഹത്തേയും പുതിയ വഴികളില്‍ മുന്നേറാന്‍ പ്രേരിപ്പിക്കും. സമൂഹത്തിന് അറിവ് പകര്‍ന്ന് നവോത്ഥാനമാര്‍ഗത്തിന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*