പാചകവാതക സിലിണ്ടറിന് 100 രൂപ കുറഞ്ഞു

പാചകവാതക സിലിണ്ടറിന് 100 രൂപ കുറഞ്ഞു. സബ്സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിനാണ് 100 രൂപ 50 പൈസ കുറഞ്ഞിരിക്കുന്നത്. സബ്സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് ഇപ്പോള്‍ 737 രൂപ 50 പൈസയാണ് വില. ഇത് നാളെ മുതല്‍ 637 രൂപയായി കുറയും. സബ്സിഡിയുള്ള സിലിണ്ടറുകള്‍ക്ക് വില 495.35 ആയി കുറയും.
അന്താരാഷ്ട്ര വിപണിയില്‍ എല്‍പിജി വില കുറഞ്ഞതാണ് സിലിണ്ടര്‍ വില കുറക്കാന്‍ കാരണം. രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കും ഇതിന് സഹായകമായതായി ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് പറയുന്നു. സബ് സിഡി തുകയായ 142 രൂപ 65 പൈസ ഉപഭോക്താക്കളുടെ അക്കൗണ്ടിലേയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ട്രാന്‍സ്ഫര്‍ ചെയ്യും. ജൂണ്‍ ഒന്നിന് സിലിണ്ടര്‍ വില 3.65 കൂട്ടിയിരുന്നു. നിലവില്‍ 14.2 കിലോയുടെ 12 സിലിണ്ടറുകളാണ് സബ്സിഡിയില്‍ സര്‍ക്കാര്‍ ഓരോ വീടുകള്‍ക്കും അനുവദിക്കുന്നത്.
Related
Related Articles
സ്മരണകള്‍ സൗഹൃദം ഭരതമയം
മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്കുശേഷവും ഞാന്‍ ഭരതിനെ ഓര്‍ക്കുന്നതെന്താണ്? പിന്നീടൊരിക്കലും തമ്മില്‍ കാണുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെങ്കിലും? ഋതുഭേദങ്ങളില്‍ ഇലപൊഴിയാതെ നില്ക്കുന്ന ഒരൊറ്റ മരമായി ഓര്‍മയില്‍ ഒരു പതിനാറുകാരന് ചെറുക്കന്. എന്റെ
ദൈവാനുഭവത്തില്‍ കുട്ടികളെ വളര്‍ത്തുക മതബോധനത്തിന്റെ മുഖ്യലക്ഷ്യം: ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം
തിരുവനന്തപുരം: ബൗദ്ധിക തലത്തിലുള്ള അറിവ് പകരുകയല്ല ദൈവാനുഭവത്തിലേക്ക് കുട്ടികളെ വളര്‍ത്തുകയാണ് മതബോധനത്തിന്റെ മുഖ്യലക്ഷ്യമെന്നു ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം. വെള്ളയമ്പലം ലിറ്റില്‍ ഫഌവര്‍ പാരിഷ് ഹാളില്‍ അതിരൂപതാ
ഇല്ലാപൂണൂലുകളും ഇല്ലാനൂറുകളും!
െ്രെകസ്തവസമുദായത്തില്‍ തങ്ങള്‍ അനുഭവിക്കുന്ന വിവേചനത്തെക്കുറിച്ച് ഇക്കഴിഞ്ഞ മാസം കോട്ടയത്തുവച്ചു നടന്ന ന്യൂനപക്ഷകമ്മീഷന്റെ സിറ്റിങ്ങില്‍ ദലിത്െ്രെകസ്തവര്‍ പരാതി ഉന്നയിച്ചു. വ്യത്യസ്തങ്ങളായ ഏറെ വിഷയങ്ങള്‍ അവിടെ ചര്‍ച്ചചെയ്യപ്പെട്ടെങ്കിലും പിറ്റേദിവസത്തെ പത്രത്തില്‍