പാട്ടിന്റെ പാലാഴിയാണ് നഞ്ചിയമ്മ
‘അയ്യപ്പനും കോശിയും’ തീയറ്ററുകളില്‍ തരംഗം സൃഷ്ടിക്കുമ്പോള്‍ കൂട്ടിന് നഞ്ചിയമ്മയുടെ പാട്ടും ഹിറ്റ് ചാര്‍ട്ടിലേക്ക്. അട്ടപ്പാടിയിലെ നക്കുപ്പതി ഊരില്‍നിന്ന് ‘കെലക്കാത്ത സന്ദനമരം വെഗാ വെഗാ പൂത്തിറിക്ക്…’ എന്ന പാട്ടാണ് ഹൃദയങ്ങളില്‍നിന്ന് ഹൃദയങ്ങളിലേക്ക് പകര്ന്നുപാടുന്നത്.
മുത്തശി പാടിക്കേട്ട താരാട്ടുപാട്ടാണ് നഞ്ചിയമ്മ പുതുതലമുറയ്ക്കായി സമര്‍പ്പിച്ചത്. ആ പാട്ട് നഞ്ചിയമ്മയില്‍ സംഗീതത്തിന്റെ താളവും ആവേശവുമായി. ശരിയായ ലിപിപോലുമില്ലാത്ത ഭാഷയില്‍ നഞ്ചിയമ്മയുടെ ഉള്ളില്‍നിന്നാണ് ആ പാട്ട് യാത്ര തുടങ്ങിയത്. ആദിവാസി ഭാഷയും വേഷങ്ങളുമായി അട്ടപ്പാടിയുടെ ഹൃദയത്തില്‍ നിന്നിറങ്ങിയ ആ പാട്ടിനൊപ്പം താളമിട്ട് സഞ്ചരിക്കുകയാണ് ഇന്ന് മലയാളി. അട്ടപ്പാടി വയലേലകളിലെ കമ്പളവും കൊയ്ത്തും മുതല്‍ വിവാഹവും മരണവുംപോലുള്ള ചടങ്ങുകളില്‍വരെ അവര്‍ പാട്ടുപാടി, നൃത്തംചെയ്തു. കാട്ടിലെ കാറ്റും കാട്ടാറിന്റെ ഈണവും പെറയും ദവിലും മുളങ്കുഴലുമടക്കമുള്ള പാട്ടുവാദ്യങ്ങളുമെല്ലാം പാട്ടിന് കൂട്ടായിവന്നു. മനസില്‍ തോന്നിയതെല്ലാം പിന്നീട് പാട്ടായി. കാട്ടിലും മേട്ടിലുമെല്ലാം ഒറ്റയ്ക്ക് ജോലി ചെയ്യുമ്പോള്‍ മനസില്‍ കോറിയിട്ട വരികള്‍ക്ക് ഈണമിട്ട് ഉറക്കെപ്പാടും. പിന്നെയത് ഹൃദിസ്ഥമാക്കും. അങ്ങനെ ഗാനരചയിതാവും സംഗീതസംവിധായികയുമായി. പക്ഷേ പണത്തിനു വേണ്ടി ഒരിക്കല്‍പോലും അവര്‍ പാടിയില്ല.
ആട് മേച്ചും കൃഷി ചെയ്തും കൂലിപ്പണിയെടുത്തുമാണ് നഞ്ചിയമ്മ ഉപജീവനം കണ്ടെത്തുന്നത്. നാട്ടിലെങ്ങും പാട്ടായ ഹിറ്റ് ഗായികയായിട്ടും കാര്യങ്ങള്‍ക്ക് ഒരു മാറ്റവുമില്ല.
‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ ഗാനവും നഞ്ചിയമ്മയുടെ മനസില്നിന്നുയിര്ത്തുവന്ന പാട്ടാണ്. ഇവയൊന്നും എഴുതി സൂക്ഷിക്കുന്നതിനുള്ള പഠിപ്പും അക്ഷരാഭ്യാസവുമൊന്നും അവര്‍ക്കില്ല.
ആദിവാസി ഇരുള വിഭാഗത്തിന്റെ ഭാഷയിലുള്ള ഈ ഈണങ്ങള്‍ മലയാളത്തിലോ തമിഴിലോ മറ്റേതൊരു ഭാഷയിലോ എഴുതിയാല്‍ വാമൊഴിയായി കിട്ടിയ പാട്ടിന്റെ ചന്തം പോകുമെന്നാണ് നഞ്ചിയമ്മയുടെ പക്ഷം. ഏഴുവര്‍ഷംമുമ്പ് ഭര്‍ത്താവ് നഞ്ചപ്പനെ നഷ്ടമായതാണ് സ്വകാര്യദുഃഖം. രണ്ടു മക്കളുണ്ട്, ശ്യാമും ശാലിനിയും. ചെന്നൈയിലെ ബിഎസ്എന്‍എല്‍ കസ്റ്റമര്‍ കെയറിലാണ് ശ്യാമിന് ജോലി. ശാലിനി തമിഴ്നാട്ടിലാണ്.
‘അയ്യപ്പനും കോശിയു’മാണ് നഞ്ചിയമ്മയെ പോപ്പുലറാക്കിയതെങ്കിലും ഇതിനുമുമ്പും സിനിമയില്‍ പാടിയിട്ടുണ്ട്. റാസി മുഹമ്മദ് സംവിധാനം ചെയ്ത 2017ല്‍ സംസ്ഥാന അവാര്‍ഡ് നേടിയ ‘വെളുത്ത രാത്രികള്‍’ എന്ന സിനിമയില്‍ അഞ്ച് പാട്ടുകള്‍ ആലപിച്ചിട്ടുണ്ട്. ‘അഗ്ഗെദ് നയാഗ’ എന്ന ഹ്രസ്വചിത്രത്തിലും പാടി. 2009ല്‍ ആദിവാസിപ്പാട്ട് വിഭാഗത്തില്‍ സംസ്ഥാന ഫോക്ലോര് അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയായ അഹാഡ്സിന്റെ വരവോടെയാണ് നഞ്ചിയമ്മയുടെ കഴിവുകള്‍ പുറംലോകം അറിഞ്ഞത്. 2005ല്‍ അഹാഡ്സ് ജീവനക്കാരനായ പഴനിസ്വാമിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആസാദ് കലാസമിതിയിലൂടെയാണ് കേരളത്തിനകത്തും പുറത്തുമുള്ള വേദികളില്‍ പാടാന്‍ സാഹചര്യം ലഭിച്ചത്.
Related
Related Articles
“ദൈവം സംയോജിപ്പിച്ചത്…” (മർക്കോ 10:2-16) ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ First Reading: Genesis 2:18-24 Responsorial Psalm: Ps 128:1-2,3,4-5,6 Second Reading: Hebrews 2:9-11 Gospel Reading: Mark 10:2-16 (or 10:2-12)
വിവാഹ കൂദാശയിലും ഇടങ്കോലിടുമ്പോള്‍
വ്യക്തിനിയമങ്ങളും വിശ്വാസപ്രമാണങ്ങളും മതാചാരങ്ങളും സിവില്‍ ജൂറിസ്പ്രൂഡന്‍സിന് അതീതമായ ദൈവികനിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മതനിരപേക്ഷ ജനാധിപത്യ ഭരണസംവിധാനം ഇടപെടുന്നതിന് തക്കതായ കാരണങ്ങളുണ്ടാകണം. ഏതെങ്കിലും ഒരു ജനവിഭാഗത്തിന്റെ സാമൂഹികക്ഷേമത്തിനും നിയമപരമായ
തീവ്ര ദുരന്താരോഹണത്തില്‍ ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: കൊറോണവൈറസ് രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് സംസ്ഥാനം ഇറ്റലി, സ്പെയിന്, ഫ്രാന്‍സ്, ബ്രിട്ടന്, ദക്ഷിണ കൊറിയ, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളെക്കാള്‍ മുന്നിലെത്തി. ന്യൂയോര്‍ക്ക് സംസ്ഥാനത്ത് 1,95,655