Breaking News

പാനമയിലെ ആഗോള യുവജന സംഗമത്തില്‍ പങ്കെടുത്ത് ബാലരാമപുരത്തുകാരന്‍ എവുജിന്‍ ഇമ്മാനുവേല്‍

പാനമയിലെ ആഗോള യുവജന സംഗമത്തില്‍ പങ്കെടുത്ത് ബാലരാമപുരത്തുകാരന്‍ എവുജിന്‍ ഇമ്മാനുവേല്‍

നെയ്യാറ്റിന്‍കര: മധ്യ അമേരിക്കയിലെ പാനമയില്‍ നടന്ന ആഗോള കത്തോലിക്ക യുവജന സംഗമത്തില്‍ പങ്കെടുക്കാനുളള അപൂര്‍വ്വഭാഗ്യം ലഭിച്ച് ബാലരാമപുരം സ്വദേശിയും വിശുദ്ധ സെബസ്ത്യാനോസ് ഇടവകാഗവുമായ എവുജിന്‍ ഇമ്മാനുവല്‍. ഫ്രാന്‍സിസ് പാപ്പായുടെ നേതൃത്വത്തില്‍ നടന്ന സംഗമത്തില്‍ 155 രാജ്യങ്ങളില്‍ നിന്നായി ഒന്നര ലക്ഷം യുവജനങ്ങളാണ് പങ്കെടുത്തത്. നെയ്യാറ്റിന്‍കര രൂപതാ ജീസസ് യൂത്തിന്റെ സജീവ പ്രവര്‍ത്തകനും ഗായകനും കീബോര്‍ഡിസ്റ്റുമായ എവുജിന്‍ ജീസസ് യൂത്തിന്റെ തന്നെ ബാന്‍ഡായ വോക്‌സ് ക്രിസ്റ്റിയുടെ പ്രധാന ഗായകനെന്ന നിലയിലാണ് പാനമയിലെ ആഗോള യുവജന സംഗമത്തില്‍ പങ്കെടുത്തത്. ഇന്ത്യയില്‍ നിന്ന് സംഗമത്തില്‍ വോക്‌സ് ക്രിസ്റ്റി ഉള്‍പ്പെടെ 2 ബാന്‍ഡുകളാണ് യുവജന സംഗമത്തില്‍ പങ്കെടുത്തത്. വോക്‌സ് ക്രിസ്റ്റിക്ക് പാനമയിലെ ഒമര്‍ പാര്‍ക്ക് യുവജന സംഗമവേദിയില്‍ അരമണിക്കൂര്‍ ഗാനങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. ഒരു മലയാള ഗാനവും ഇംഗ്ലീഷ് ഗാനങ്ങളും ബാന്‍ഡ് അവതരിപ്പിച്ചു. ‘കുരിശിലൂടെ മാനവജനതയുടെ രക്ഷ’ എന്ന ആശയമായിരുന്നു നാടന്‍ പാട്ട് രൂപത്തില്‍ പാനമയിലെ യൂത്ത് സംഗമ വേദിയില്‍ എവുജിനും സംഘവും അവതരിപ്പിച്ചത്. തിരുവനന്തപുരം സംഗീത കോളജില്‍ എം എ മ്യൂസിക് ആദ്യവര്‍ഷ വിദ്യാര്‍ഥിയാണ് 21കാരനായ എവുജിന്‍. 20 ക്രിസ്ത്യന്‍ ഭക്തിഗാന കാസറ്റുകളില്‍ പാടിയിട്ടുളള എവുജിന്‍ പാനമയില്‍ ലഭിച്ച അവസരത്തിന് ദൈവത്തിന് നന്ദി പറയുകയാണ്.
ബാലരാമപുരം സ്വദേശികളായ എഡ്‌വിന്‍ മോറിസിന്റെയും ജാസ്മിന്‍ മേരിയുടെയും നാലു മക്കളില്‍ രണ്ടാമനാണ് എവുജിന്‍ ഇമ്മാനുവല്‍. 22ന് ആരംഭിച്ച ആഗോള കത്തോലിക്ക യുവജനസംഗമം 27ന് ഫ്രാന്‍സിസ് പാപ്പാ അര്‍പ്പിച്ച ദിവ്യബലിയോടെ സമാപിച്ചു. പാനമ തീരത്തോടു ചേര്‍ന്ന 64 ഏക്കര്‍ വിസൃതിയുള്ള സിന്റെ കോസ്റ്റെറ ബീച്ചായിരുന്നു യുവജന സംഗമത്തിന്റെ പ്രധാന വേദി.


Related Articles

പള്ളിത്തോട് സീസണ്‍ ഗ്രൂപ്പ് മത്സ്യത്തൊഴിലാളി കുടുംബസംഗമം സംഘടിപ്പിച്ചു

  കൊച്ചി: ലോക മത്സ്യതൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി പള്ളിത്തോട് സീസണ്‍ ഗ്രൂപ്പ് സംഘടിപ്പിച്ച മത്സ്യതൊഴിലാളി കുടുംബസംഗമം ഭക്ഷ്യ മന്ത്രി ജി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. എ. എം

മനുഷെല്ലിക്ക്‌ സംസ്ഥാന പുരസ്‌കാരം

സംസ്ഥാന സര്‍ക്കാരിന്റെ ന്യൂസ്‌ ഫോട്ടോഗ്രാഫി പുരസ്‌കാരം മെട്രോ വാര്‍ത്ത ദിനപത്രത്തിന്റെ കൊച്ചി ബ്യൂറോ ചീഫും ചീഫ്‌ ഫോട്ടോഗ്രാഫറുമായ മനുഷെല്ലിക്ക്‌. മറക്കരുത്‌ മനുഷ്യനാണ്‌ എന്ന തലക്കെട്ടോടെ 2016 മേയ്‌

ക്രിസ്തുമസ് ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലും ക്രിസ്തുമസിന്റെ ഊഷ്മളത ഒട്ടും ചോര്‍ന്ന് പോകാതെ വത്തിക്കാനില്‍ ക്രിസ്തുമസ് ഒരുക്കങ്ങള്‍ക്ക് തുടക്കമായി. അലങ്കരിച്ച ക്രിസ്തുമസ് ട്രീയുടെയും, പുല്‍ക്കൂടിന്റെയും സ്വിച്ച് ഓണ്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*